തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ… തിരിച്ചടിച്ച് രാമൻപിള്ള വക്കീൽ… കോടതിയിൽ തീപാറുന്ന വാദം

in News 29 views

ദിലീപിന്റെ ജാമ്യ അപേക്ഷയുമായി ബന്ധപ്പെട്ടു ഇന്ന് നിർണായക വിധി തന്നെയാണ് കോടതിയിൽ വെച്ച് കൊണ്ട് ഉണ്ടായത്.എല്ലാ പേരും കഴിഞ്ഞ ദിവസം പ്രതി ഭാഗം വക്കീൽ വാദിച്ചപ്പോൾ ദിലീപിന് ജാമ്യം ലഭിക്കുമോ എന്ന് ഉള്ള സംശയം ഉന്നയിച്ചിരുന്നു. അത് തന്നെയാണ് ഇന്ന് സംഭവിച്ചതും.ദിലീപിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം നൽകിയിരിക്കുന്നു.ദിലീപിന് മാത്രമല്ല കൂടെ ഉള്ള മറ്റു നാല് പേർക്കും.ഇങ്ങനെ ഒരു സാഹചര്യത്തിലാണ് കടുത്ത വാദ പ്രതിവാദം തന്നെയാണ് ഇന്ന് കോടതിയിൽ നടന്നതും.നടിയെ ആ,ക്ര,മി,ച്ച കേസിൽ ഉള്ള അന്വേഷണ ഉദോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢലോചന നടത്തി

എന്ന കേസിൽ നടൻ ദിലീപ് അടക്കം ഉള്ളവരുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഫലം ഇന്ന് നിര്ണയിച്ചതും പ്രോസികൂഷ്യൻ ഉന്നയിച്ച കുറ്റാരോപണത്തിന്റെ ഗൗരവം ഉന്നയിച്ചു കൊണ്ട് തന്നെയാണ്.തെളിവിലും മൊഴിയിലും ഉള്ള അവ്യക്തത നിരത്തി പ്രതി ഭാഗം ഉയർത്തിയ പ്രതിരോധവും ഹൈകോടതിക്ക് പരിഗണിക്കാതെ കഴിയുമായിരുന്നില്ല.എന്നാൽ ക്രിമിനൽ നടപടി ചട്ടത്തിലെ 438 മതേ വകുപ്പാണ് മുൻ‌കൂർ ജാമ്യ അപേക്ഷയുടെ ആധാര ശില ആയി നിന്നിരുന്നത്.കുറ്റ ആരോപണ ഗൗരവം കുറ്റ കൃത്യത്തിന്റെ വ്യാപ്തി.പ്രതികൾ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും ഉള്ള സാദ്യത എന്നിവ എല്ലാം തന്നെയാണ് ജാമ്യം നൽകാനും നൽകാതെ ഇരിക്കാനും എല്ലാം കോടതി പരിശോധന നടത്താൻ ഉള്ള കാരണം ആയി മാറിയത്.

Share this on...