തെളിവുകൾ നിരത്തിയ പൊലീസിന് മുന്നിൽ ഉത്തരം മുട്ടിയ ദിലീപ് – ഒടുവിൽ കണ്ണുകൾ നിറഞ്ഞു – ഇന്ന് വീണ്ടും

in News 35 views

നടിയെ ആ,ക്ര,മി,ച്ച കേസിൽ പ്രതിദിലീപിൻ്റെ ഇന്നലത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 11:30ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് ആറര മണിയോടെയാണ് പൂർത്തിയായത്. ആലുവ പോലീസ് ക്ലബിൽ വച്ചാണ് ചോദ്യംചെയ്യൽ നടന്നത്. ചോദ്യം ചെയ്യൽ നടപടികൾ പൂർണമായും ചിത്രീകരിച്ചിട്ടുണ്ട് ദിലീപിനെ ചോദ്യം ചെയ്യുന്നത് നാളെയും തുടരുമെന്നാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങൾക്ക് ദിലീപ് മറുപടി നൽകുന്നുണ്ടെന്നും എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിൻ്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും ആണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽ ദിലീപ് പറഞ്ഞത്.നടിയെ ആ,ക്ര,മി,ച്ച ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്നും ദിലീപ് വാദിച്ചു.

ചോദ്യം ചെയ്യലിനുശേഷം എഡിജിപി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേരുകയാണ്. ചോദ്യം ചെയ്യൽ വീഡിയോയും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.നിർണ്ണായകമായ നീക്കം തന്നെയാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നാണ് വിവരങ്ങൾ. പല ചോദ്യങ്ങൾക്കും ഉത്തരം ഇല്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നും അന്വേഷണസംഘം നൽകുന്ന വിവരം. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ ക്ലിപ്പുകളും ഉൾപ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആ,ക്ര,മി,ച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. എസ്പി സോജൻ്റെയും, ഡിവൈഎസ്പി ബൈജു പൗലോസിൻ്റെയും നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്.

ദിലീപിൻ്റെ ഫോണിലെ ഫോറൻസിക് പരിശോധനയിൽ നിന്നും നിർണായക വിവരങ്ങൾ ആണ് അന്വേഷണസംഘത്തിന് ലഭ്യമായിരിക്കുന്നത്.പകർപ്പ് എടുക്കാൻ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിൻ്റെ കൈവശമുണ്ടായിരുന്നു എന്ന വിവരം കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് അതീവ രഹസ്യ രേഖകൾ കേസിൽ പ്രതിയായി ദിലീപിൻ്റെ മൊബൈലിൽ എത്തിയത് ഫോറൻസിക് വിദഗ്ധർ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

വാട്സ്ആപ്പ് വഴിയാണ് ദിലീപിന് രേഖകൾ ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. ദിലീപിൻ്റെ ഫോണിൽ നിന്നും മാറ്റപ്പെട്ട കോടതിരേഖകൾ ഫോറൻസിക് സംഘം വീണ്ടെടുത്തു. കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ഫോണിലേക്ക് കോടതിയിൽ നിന്നും രഹസ്യരേഖകൾ എത്തിയെന്ന വിവരം പോലീസ് തന്നെ സ്വീകരിച്ചതിന് വൻ വഴിത്തിരിവുകൾക്ക് ഇടയാക്കിയിരുന്നു.

Share this on...