താരാ കല്യാണിന് ഭര്‍ത്താവിന്റെ കത്ത്.. സൗഭാഗ്യ അമ്മയ്ക്ക് വേണ്ടി ചെയ്തത് കണ്ടോ..!! നെഞ്ചുപൊട്ടി കരഞ്ഞ് നടി..!!

in News 165 views

താൻ ഒരു നല്ല കലാകാരിയോ അഭിനേത്രിയോ മാത്രമല്ല. നല്ലൊരു അമ്മ കൂടിയാണെന്ന് ഓരോ നിമിഷവും തെളിയിക്കുന്ന വ്യക്തിയാണ് നടി സൗഭാഗ്യ. തൻ്റേതായ കഴിവുകൊണ്ട് റീൽസിലൂടെയും അഭിനയത്തിലൂടെയും ടിക്ടോക്കിലൂടെയും ഡാൻസിലൂടെയും മുന്നേറി വന്ന സൗഭാഗ്യയുടെ വിശേഷങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൻ്റെ youtube ചാനലിലൂടെ എല്ലാ വിശേഷങ്ങളും പങ്കു വെക്കുമ്പോൾ ആരാധകരും അതിനുവേണ്ടി കാത്തിരിക്കാറുണ്ട് എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങൾ വൈറലാകുന്നതോടൊപ്പം തന്നെ ഇവരെ കുറിച്ചുള്ള കാര്യങ്ങൾ ആരാധകരും ശ്രദ്ധിക്കാറുണ്ട്. സൗഭാഗ്യ ഒരു നല്ല അമ്മയോ ഭാര്യയോ മാത്രമല്ല നല്ലൊരു മകളാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.

എന്നാൽ അതിൽ കൂടുതൽ തെളിയിക്കുന്ന ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരാകല്യാണിൻ്റെ ഭർത്താവ് രാജാറാം അതായത് സൗഭാഗ്യയുടെ അച്ഛൻ മ,രി,ച്ചി,ട്ട് ഏറെ നാൾ ആയതു കൊണ്ട് തന്നെ ഒരു വിടവാങ്ങൽ അവർക്കുണ്ട്. എന്നാൽ ഇപ്പോൾ സൗഭാഗ്യ നൽകിയിരിക്കുന്ന ഒരു സർപ്രൈസ് ആണ്. സൗഭാഗ്യ അമ്മയ്ക്ക് ഒരുക്കിയ സന്തോഷം വായിച്ചറിയുക തന്നെ വേണം. ഭർത്താവ് എഴുതുന്നതുപോലെ താരാ കല്യാണിനു വേണ്ടി മകൾ ഒരുക്കിയ കത്താണ് ഇപ്പോൾ വൈറലാകുന്നത്. എൻ്റെ ഡാഡി അമ്മയ്ക്ക് എഴുതും പോലെയാണ് ഞാൻ എഴുതുന്നത്. ഡാഡിക്ക് അമ്മയോടുള്ള സ്നേഹം എത്രമാത്രം ഉണ്ടായിരുന്നെന്ന് എനിക്ക് അറിയില്ല. ഡാഡി എന്നോട് പറഞ്ഞ ചില കാര്യങ്ങൾ വെച്ചാണ് ഞാൻ എഴുതുന്നത്. ഒരിക്കലും ഡാഡിക്ക് പകരമാകില്ല എന്ന് ഞാൻ അറിയാമെങ്കിലും ഡാഡിയെ റെപ്രസൻ്റ് ചെയ്ത് പലതവണ ഞാൻ പല കാര്യങ്ങളും അമ്മയോട് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഇത്തവണ അവരുടെ വെഡിങ് ഡേയിൽ ഞാനിത് കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ പറയുന്നത് കേൾക്കുമ്പോൾ അമ്മ കരയാറുണ്ട്.ചിലപ്പോൾ സന്തോഷിക്കാറുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. എൻ്റെ വിവാഹത്തിന് ഡാഡിക്ക് പറയാനുള്ളത് എന്ന് പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ അന്ന് അമ്മയ്ക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു. നിങ്ങൾക്കും ഇതുപോലെ ഗസ്സ് ചെയ്ത ഒരു ലെറ്ററോ ഗിഫ്റ്റോ പ്രിയപ്പെട്ടവർക്ക് കൊടുക്കാവുന്നതാണ്. അങ്ങനെ കൊടുത്തുനോക്കൂ. എന്നും സൗഭാഗ്യ പറയുന്നു. പിന്നീടുള്ള വിശേഷങ്ങളൊക്കെയും കാണിക്കുന്നത് താരയുടെ യുട്യൂബ് ചാനലിലാണ്. തനിക്ക് പ്രായമായെന്ന തോന്നലാണ് സമയം ഉണ്ടാകാറുള്ളത്.

എന്നാൽ ചില സമയം ഉണ്ടാകാറില്ല എന്ന് നടി പറയുന്നു. സ്വർണ്ണ വളയാണ് അമ്മയ്ക്കായി സൗഭാഗ്യ നൽകിയത്. ഒപ്പം ഒരു കത്തും. എൻ്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് എന്ന് പറഞ്ഞു തുടങ്ങുന്ന എഴുത്തിൽ രാജാറാം പറയുന്നപോലെ സൗഭാഗ്യ എഴുതിയിരിക്കുന്നു. ഞാൻ തൻ്റെ കൂടെ ഇല്ലെങ്കിലും നീ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് നന്ദി. ഞാൻ ഫിസിക്കലി അവിടെ ഇല്ലെങ്കിലും അവിടെ നിങ്ങളുടെ ഒപ്പം തന്നെ ഞാൻ ഉണ്ട് എന്നും കത്തിൽ പറയുന്നു. കത്തിൽ സുധാപ്പുവിനെ കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. നിറകണ്ണുകളോടെയാണ് താര കത്ത് വായിച്ചു തീർക്കുന്നത്. ഇപ്പോൾ മനസ്സിലായോ എന്തുകൊണ്ടാണ് സൗഭാഗ്യ എനിക്ക് ഇത്ര പ്രഷ്യസ് ആയതെന്ന്. ഒരാളുടെ അവസ്ഥ അറിഞ്ഞ് മനസ്സിലാക്കി അതിനു വേണ്ടി പലതും ചെയ്യുന്ന ആളാണ് സൗഭാഗ്യ. അതൊക്കെ അറിഞ്ഞു ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ് എന്ന് കത്ത് വായിച്ചതിനുശേഷം താര പറയുന്നു.

എൻ്റെ വീട്ടിൽ അത് ആർക്കും ഇല്ല. പക്ഷേ സൗഭാഗ്യയ്ക്കുണ്ട്. എൻ്റെ ജീവിതത്തിൽ എനിക്ക് അവളെക്കാളും വലുത് സുധാപ്പുവിനെ തന്നു. ഒരുപാട് വെഡിങ് ആനിവേഴ്സറി ഉണ്ടായിട്ടുണ്ടെങ്കിലും അത് വളരെ സ്പെഷ്യലാണ്. രാജേട്ടൻ്റെ അടുത്തുനിന്നും വർഷങ്ങൾക്കുശേഷം ഒരു കത്ത് കിട്ടിയതിൽ സന്തോഷം. ഞാൻ ക്ഷമ ചോദിക്കാൻ പഠിച്ചത് രാജേട്ടൻ്റെ അടുത്തുനിന്നും ആണെന്നും തുടങ്ങി ഒരുപാട് വിശേഷങ്ങൾ താര രാജാറാമിനെ കുറിച്ചും സൗഭാഗ്യയെകുറിച്ചുള്ള സുഭാപ്പുവിനെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു. അത് കേൾക്കുമ്പോൾ തന്നെ ഞങ്ങളുടെ കണ്ണ് നിറയുന്നു എന്ന് ആരാധകർ തന്നെ കമൻറ് ചെയ്യുന്നുണ്ട്. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒരു വലിയ സമ്മാനം തന്നെ ആയിരുന്നു സൗഭാഗ്യ അമ്മയ്ക്ക് നൽകിയത്. ഒരു അമ്മയ്ക്ക് ഇതിലും മറിച്ച് എന്ത് വേണമെന്ന് തന്നെ ആരാധകർ ചോദിക്കുന്നു.

Share this on...