താങ്ങാനാവാതെ കേരളക്കര, സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഉറ്റവർ.

in News 483 views

ഏറെ വേദനിപ്പിക്കുന്ന വർത്തയോടെയാണ് ഇന്ന് കേരളം ഉണർന്നത്.നടനും ഹാസ്യ കലാകാരൻ ആയ കൊല്ലം സുധി ത്യശൂരിൽ വാഹന അപകടത്തിൽ മരിച്ചു.ടെലിവിഷൻ താരങ്ങൾ ആയ ബിനു അടിമാലി ഉല്ലാസ് അരൂർ മഹേഷ് എന്നിവർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ നാലെ മുപ്പതിന് ത്യശൂർ കൈപ്പമംഗലം പനബ്ബിക്കുന്നിൽ വെച്ച് കൊണ്ടാണ് അപകടം ഉണ്ടായത്.കോഴിക്കോട് വടകരയിൽ നിന്നും പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ് വാനുമായി ഇടിക്കുകായയിരുന്നു.

സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് മടങ്ങുന്നതിന് ഇടയിലാണ് സംഭവം നടക്കുന്നത്.ഗുരുതര പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങലൂരിലെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.സിനിമ ടെലിവിഷൻ പരിപാടികളിൽ ആയി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.ടെലിവിഷൻ പരിപാടി വഴിയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്.2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന സിനിമയിലൂടെ സിനിമയിൽ എത്തിയ താരം കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ കുട്ടനാടൻ മാർപ്പാപ്പ തീറ്റർ റപ്പായി വകതിരിവ് കേശു ഈ വീടിന്റെ നാഥന് എന്നീ സിനിമകളിലും അഭിനയിച്ചു.

Share this on...