തട്ടീം മുട്ടീമിൽ പുതിയ മീനാക്ഷി എത്തി. ഭാഗ്യലക്ഷ്മിക്ക് പകരം ഈ നടി.

in News 73 views

പ്രായഭേദമെന്യേ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരകളിൽ ഒന്നായിരുന്നു മഴവിൽ മനോരമയിലെ തട്ടീംമുട്ടീം. അമ്മായിയമ്മ-മരുമകൾ കലഹത്തിലെ രസങ്ങൾ ആയിരുന്നു പരമ്പര നിറയെ. കഥാപാത്രങ്ങൾ തങ്ങൾ തന്നെയാണോ എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കും വിധമായിരുന്നു ഓരോ തരത്തിൻ്റെയും പ്രകടനങ്ങളും. സീരിയലിൽ കാണുന്നതുപോലെ സഹോദരങ്ങൾ തന്നെയാണ് മീനാക്ഷിയും കണ്ണനും. മീനാക്ഷിയായി എത്തുന്ന ഭാഗ്യലക്ഷ്മിയുടെ സ്വന്തം സഹോദരൻ തന്നെയാണ് സിദ്ധാർത്ഥ്. ഒരു റിയാലിറ്റിഷോയിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നതും ഈ സീരിയലിലേക്ക് ഉള്ള വരവും.

സീരിയലിലെ കേന്ദ്രകഥാപാത്രമായ മീനാക്ഷി സീരിയൽ നിന്നും പിന്മാറുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പ്രചരിച്ചിരുന്നു. സീരിയലിലെ കഥാപാത്രമായ മീനാക്ഷി ഇപ്പോൾ വിദേശത്തേക്ക് പോവുകയും ഇപ്പോൾ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകർ. എന്നാൽ വിദേശത്തു നിന്നും തിരിച്ചു വരുന്ന മീനാക്ഷി ഭാഗ്യലക്ഷ്മി ആണോ എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒരു വിഷയം. ഇപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ വിദേശത്തു നിന്നും തിരിച്ചു വരുന്ന മീനാക്ഷി ഭാഗ്യലക്ഷ്മി അല്ല. സാറാ ഷെർളി സാമുവൽ കോശി എന്ന ഒരു പുതിയ പുതുമുഖമാണ് മീനാക്ഷിയായി ഈ സീരിയലിലേക്ക് തിരിച്ചുവരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സാറാഷെർളി. മീനാക്ഷിയെ പോലെ തന്നെ സാറാ ഷെർലിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി തന്നെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

All rights reserved News Lovers.

Share this on...