ടി വി യിൽ അച്ഛന്റെ മുഖം എന്തിനാണ് കാണിക്കുന്നത് എന്നറിയാതെ ഈ മക്കൾ – കണ്ണീരോടെ ഒരു നാട്

in News 49 views

ഹെലികോപ്റ്റർ അ,പ,ക,ട,ത്തി,ൽ മലയാളി ജൂനിയർ വാവൻ്റ് ഓഫീസർ എ. പ്രദീപ് എന്ന 37 വയസ്സുകാരൻ മ,രി,ച്ച വിവരം വീട്ടിൽ വെൻ്റിലേറ്ററിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണൻ ഇതുവരെ അറിഞ്ഞിട്ടില്ല. മ,ര,ണ വിവരം അമ്മ കുമാരിയെ അറിയിച്ചിട്ടുണ്ട്. പൊന്നൂക്കര അറക്കൽ വീട്ടിൽ രാധാകൃഷ്ണൻ്റെയും കുമാരിയുടെയും മകനാണ് പ്രദീപ്. ശ്വാ,സ,കോ,,ശ രോഗം ഗു,രു,ത,ര,മാ,യ,തി,നെ തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രദീപ് നാട്ടിലെത്തിയിരുന്നു. അച്ഛനെ തിരികെ വീട്ടിലെത്തുകയും മകൻ്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്ത ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസമാണ് അ,പ,ക,ടം. ഊട്ടിയിൽ ഹെലികോപ്റ്റർ അ,പ,ക,ടം ഉണ്ടായതായി കേട്ടതു മുതൽ കുമാരി ആശങ്കയിലായിരുന്നു.

ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്റലിൽ പോകുന്ന വിവരം തലേദിവസം ഫോൺ വിളിച്ചപ്പോൾ പ്രദീപ് സൂചിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ വിളി വരാത്തതിനാൽ പോയിട്ടുണ്ടാവില്ല എന്നാണ് കരുതിയത്. എന്നാൽ രാത്രി വീടിന് ചുറ്റും എത്തിയവരുടെ പ്രതികരണങ്ങളിൽ നിന്നും വാർത്താ സൂചനകളിൽ നിന്നും ആ നടുക്കുന്ന സത്യം അമ്മ തിരിച്ചറിഞ്ഞു.അ,പ,ക,ട,ത്തി,ൽ,പ്പെട്ട ഹെലികോപ്റ്റർ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണ് വ്യോമ സേനയിൽ ചേർന്നത്. പിന്നീട് എയർ ക്യു ഐ തെരഞ്ഞെടുക്കപ്പെടുകയും കാശ്മീർ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ സേവനമനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾക്കെതിരായ ഓ,പ്പ,റേ,ഷ,നുക,ളിലും പങ്കെടുത്തിട്ടുണ്ട്.

ആറുമാസം മുൻപാണ് കോയമ്പത്തൂർ സുലൂരിൽ എത്തിയത്.20 വർഷം സർവ്വീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആലോചിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മണിക്കുന്ന് എൽപി സ്കൂളിലേയും, പുത്തൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെയും, തൃശൂർ ഗവൺമെൻ്റ് ഐടിഐയിലെയും പൂർവ്വ വിദ്യാർഥിയാണ്. നാട്ടിലെത്തുമ്പോൾ എല്ലാവരുമൊത്ത് സൗഹൃദം പങ്കിടുന്ന ഒരാളെ നഷ്ടമായതിൻ്റെ വേദനയിലാണ് സുഹൃത്തുക്കൾ. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സജീവമായിരുന്നു പ്രദീപ്. ഫുട്ബോൾ കളിക്കളത്തിലെയും സജീവസാന്നിധ്യമായിരുന്നു. സുലൂരിൽ കുടുംബസമേതമാണ് താമസം.

ഭാര്യ ശ്രീലക്ഷ്മി. മക്കൾ ദക്ഷിൺദേവ് എന്ന ഏഴുവയസുകാരൻ, ദേവപ്രയാഗ് എന്ന രണ്ടുവയസ്സുകാരൻ. 2018ലെ പ്രളയകാലത്ത് ര,ക്ഷാ, പ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു. അന്ന് സ്വമേധയ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു.പ്രദീപ് ഉൾപ്പെട്ട ദൗത്യ സംഘത്തിന് രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിൻ്റെയും പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു.

Share this on...