ഞെട്ടലോടെ സിനിമലോകം ദിലീപിന്റെ ഫോണിൽ മഞ്ജു വാര്യരുടെ സ്വകാര്യ സംഭാഷണങ്ങൾ.

in News 33 views

ക്രൈംബ്രാഞ്ചിൻ്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും തന്നെ കൂടെയുള്ളവർ ഫോൺ സമർപ്പിച്ചിട്ടും പഴയ ഫോൺ സമർപ്പിക്കാൻ ദിലീപ് കൂട്ടാക്കിയിരുന്നില്ല. ഇതോടു കൂടി ക്രൈംബ്രാഞ്ച് സംഘം ശക്തമായി നടപടിയിലേക്ക് തിരിയുകയായിരുന്നു. മൂന്നുദിവസം ദിലീപിനെ ചോദ്യം ചെയ്തപ്പോൾ വളരെ നല്ല രീതിയിലുള്ള നിർണായകമായിട്ടുള്ള തെളിവുകൾ ലഭിച്ചു എന്ന് തന്നെയാണ് പ്രോസിക്യൂഷൻ നേരത്തെ പറഞ്ഞിരുന്നതും. ഇന്നാണ് ഈ തെളിവുകളെല്ലാം തന്നെ കോടതിയിൽ ഹർജി ഹാജരാക്കിയത്.ഈ ഒരു സാഹചര്യത്തിൽ പ്രോസിക്യൂഷന് വളരെ ശക്തമായി തന്നെ ദിലീപിനെ കു,ടു,ക്കും എന്നുള്ള ഒരു കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട് എന്നുള്ള രീതിയിലുള്ള ചില ഫോൺ സംഭാഷണങ്ങളും ലഭിച്ചിരുന്നു.

ഇതിൽ എല്ലാം തന്നെ ദിലീപിൻ്റെ ശബ്ദം തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയുകയും ചെയ്തു. എന്നാൽ ദിലീപിൻ്റെ പഴയ ഫോൺ എന്തുകൊണ്ട് കോടതിയിൽ സമർപ്പിച്ചില്ല എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. കഴിഞ്ഞ ദിവസം തന്നെ ദിലീപിൻ്റെ പഴയ ഫോൺ സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസയച്ചിരുന്നു.ദിലീപ് ക്രൈംബ്രാഞ്ചിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ള ഒരു കാര്യം വന്നതോടുകൂടിയാണ് ഇങ്ങനെ ഒരു നോട്ടീസ് അയക്കേണ്ടി വന്നത്. പഴയ ഫോണാണെന്ന് പറഞ്ഞ് പുതിയ ഫോണിൽ പഴയ സിമ്മിട്ടായിരുന്നു ദിലീപും കൂട്ടരും അവരുടെ ഫോൺ ക്രൈംബ്രാഞ്ചിന് കൈമാറിയത്. പിന്നീടാണ് ഇത് പഴയ ഫോൺ അല്ല എന്നുള്ള കാര്യം ക്രൈംബ്രാഞ്ചിന് മനസ്സിലാക്കുന്നതും.

എഫ്ഐആർ എഴുതിയതിൻ്റെ തൊട്ടു തലേ ദിവസമായിരുന്നു ഇവർ എല്ലാവരും കൂട്ടത്തോടെ ഫോൺ മാറ്റിയതും.ഇത് സംശയാസ്പദമായ പലകാര്യങ്ങളും ഉണ്ടാകാൻ കാരണമായി. ഇതോടെ പഴയ ഫോൺ തന്നെ സമർപ്പിക്കണമെന്ന് കോടതി ഇന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് ചെയ്യില്ല എന്ന് ഉറച്ചു നിൽക്കുകയാണ് ദിലീപും, ദിലീപിൻ്റെ അഭിഭാഷകനും. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിക്കുമ്പോൾ തൻ്റെ സ്വകാര്യതയെ ഇത് ബാധിക്കുമെന്നാണ് ദിലീപ് വാദിക്കുന്നത്. അതോടൊപ്പം തന്നെ പ്രോസിക്യൂഷൻ ക്രൈംബ്രാഞ്ചിനെ വിശ്വാസം ഇല്ല എന്നും ഫോൺ കൈമാറിയാൽ അവർ തിരുമറി നടത്തുമെന്നും ദിലീപ് ആവശ്യപ്പെടുന്നു അല്ലെങ്കിൽ ദിലീപ് പറയുന്നു. എന്നാൽ കോടതിയെ വിശ്വസിച്ച് ഫോൺ കോടതിയെ സമർപ്പിക്കാൻ തന്നെയാണ് കോടതി ആവശ്യപ്പെടുന്നത്. എന്നാൽ പിന്നീട് ദിലീപ് പറഞ്ഞത് മറ്റു ചില കാര്യങ്ങൾ ആയിരുന്നു.

തൻ്റെ ആദ്യത്തെ ഭാര്യ മഞ്ജുവുമായുള്ള മെസ്സേജുകളും സ്വകാര്യ സംഭാഷണങ്ങളും പഴയ ഫോണിലുണ്ട്. കോടതിയിൽ ഇത് സമർപ്പിച്ചു കഴിഞ്ഞാൽ ഇത് തൻ്റെ വ്യക്തി ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ബാധിക്കും എന്നാണ് ദിലീപു അഭിഭാഷകനും വാദിക്കുന്നത്. എന്നാൽ പ്രതിയായ ഒരു വ്യക്തിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെയാണ് ബാധിക്കുക എന്നാണ് കോടതി ചോദിക്കുന്നത്. ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇതിൽ നിന്ന് എടുക്കുള്ളൂ എന്ന് കോടതി വാക്ക് നൽകുമ്പോഴും ദിലീപ് ഒരു കാര്യം എതിർക്കുക തന്നെയാണ്.

താൻ ഫോൺ കൊടുക്കില്ല എന്ന് നിലപാടിൽ ദിലീപ് ഉറച്ചുനിൽക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിലപാട് ദിലീപ് എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ആരെ രക്ഷിക്കാനാണ് എന്നുള്ള കാര്യം അറിയില്ല. മഞ്ജുവുമായുള്ള സ്വകാര്യതകൾ പുറത്ത് അറിയില്ല എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് ദിലീപ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.

Share this on...