ഞാൻ അമൃതയുമായി ജീവിക്കുന്നതിൽ ആർക്കാണ് കുഴപ്പം. തുറന്നടിച്ച്‌ ഗോപി സുന്ദർ.

in News 1,798 views

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയ്ക്ക് കാരണമായി മാറിയിരിന്നു. കാതങ്ങൾ താണ്ടി മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക് എന്ന കുറിപ്പോടെയായിരുന്നു ഇരുവരും തങ്ങളുടെ ജീവിതത്തിൻ്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ ഇപ്പോൾ താനും അമൃതയും വിവാഹിതരായി എന്ന് സ്ഥിരീകരിച്ചു ഗോപിസുന്ദർ എത്തിയിരുന്നു. ഗോപീ സുന്ദറിൻ്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകളിങ്ങനെ. എൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പുറത്തു പറയുന്ന കാര്യങ്ങളിലും വിമർശനങ്ങളിലും വിഷമിക്കുന്ന ഒരാൾ അല്ല ഞാൻ. എന്തുതന്നെ ആരൊക്കെ പറഞ്ഞാലും എൻ്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ടു പോകുന്ന ആളാണ് ഞാൻ.

അത് എൻ്റെ സ്വകാര്യതയാണ്. ആർക്കും അതിൽ കൊടുക്കാനും വാങ്ങാനും ഒന്നും ഇല്ല എൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ എന്നോട് വ്യക്തിപരമായി ഇടപെടുന്നവർക്ക് പ്രശ്നം അല്ലാത്തപക്ഷം അത് എനിക്കൊരു വിലയുമില്ല. എൻ്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക്. അവർക്ക് എൻ്റെ തീരുമാനങ്ങളിൽ എതിർപ്പില്ല. എനിക്കൊപ്പം ജീവിച്ചവർക്കും പരാതിയില്ല. പിന്നെ ഞാൻ ആരെയാണ് നോക്കേണ്ടത്. ഭൂമിയിൽ ഒരു വാടകക്കാരനായി വന്നവനാണ് ഞാൻ. അതുപോലെ തന്നെ നിൽക്കും, അതുപോലെ തന്നെ പോകും. അതിൽ എൻ്റെ ജീവിതം ഒരു തരത്തിലും കോമ്പ്രമൈസ് ചെയ്യുവാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അതായത് വേറെ ഒരാൾക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ല എന്ന് കരുതുന്ന ആളാണ് ഞാൻ .മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ജീവിതത്തിനും ഞാൻ തയ്യാറല്ല. എനിക്ക് എൻ്റെ സ്പേസ് ഉണ്ട്. അതിൽ ഹാപ്പിയായി പോകാനാണ് ആഗ്രഹിക്കുന്നത്.

അതിൽ തീരുമാനം തീർത്തും വ്യക്തിപരമായിരിക്കും. സെലിബ്രെറ്റി ഇമേജുള്ളവരുടെ ജീവിതം പരസ്യപ്പെടുത്തണം എന്ന് പറയുന്നത് എന്തിനാണ് .എല്ലാവരും വന്നതുപോലെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും തന്നെയല്ലേ ഞങ്ങളും വന്നത്. ലഭിക്കുന്ന ഫെയിം അത് ജോലിയുടെ ഭാഗമാണ്. അത് അല്ലാതെയുള്ള സെലിബ്രിറ്റി ജീവിതത്തിൽ എനിക്ക് വിശ്വാസമില്ല എന്നും ഗോപിസുന്ദർ പറയുന്നു.ഇത് ഞാൻ തെരഞ്ഞെടുത്ത ജീവിതമാണ്. എങ്ങനെ ജീവിക്കണം എന്ന് എനിക്ക് വളരെ വ്യക്തമായി അറിയാം. മറ്റുള്ളവരുടെ വാക്കുകളൊന്നും എന്നെ ബാധിക്കുന്നില്ല. എൻ്റെ വീട്ടിൽ ഉള്ളവർക്കും ,എനിക്കൊപ്പം മുൻപ് ജീവിച്ചവർക്കോ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല. അതുകൊണ്ട് ഇത്തരത്തിലുള്ള വാർത്തകളോ വിമർശനങ്ങളോ ഒന്നും തന്നെയോ ബാധിക്കുകയില്ല എന്നും ഗോപി സുന്ദർ പറഞ്ഞു.

Share this on...