ജോലിക്കെത്തിയ തോട്ടം തൊഴിലാളികൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച, സംഭവം മറയൂരിൽ…

in News 79 views

മറയൂർ പള്ളനാട്ടിൽ ഭിന്ന ശേഷിക്കാരനെ മനോവൈകല്യമുള്ള യുവാവ് അടിച്ചും വെട്ടിയും കൊലപ്പെടുത്തി ആനഞ്ഞാൽ ചെങ്കുളം തോപ്പിൽ വീട്ടിൽ ബെന്നി മാത്യു ആണ് കൊല്ലപ്പെട്ടത്കാന്തല്ലൂർ ചെറുക്കുളം വീട്ടിൽ യദു കൃഷ്ണനെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി മറയൂർ പള്ളനാട്ടിൽ ജോസ് മാത്യുവിൻറെ തോട്ടങ്ങളുടെ മേൽ നോട്ടക്കാരനായിരുന്നു ബെന്നി മാത്യു പള്ളനാട്ടിലെ കമുകിൻ തോട്ടട്ടത്തിലുള്ള വീട്ടിൽ മുൻ വശത്താണ് നക്നനായ നിലയിൽ രക്തത്തിൽ കുളിച്ച് മൃതദേഹം കണ്ടത് ഞാറാഴ്ച രാവിലെ ഏയോടെ തോട്ടത്തിൽ ജോലിക്ക് വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്

ഉടനെ തന്നെ വിവരം പോലീസിനെ അറിയിച്ചു മറയൂർ പോലീസ് സംഗം സ്ഥലത്തെത്തി അന്യോഷണം ആരംഭിച്ചു ബുധനാഴ്ച രാത്രി യദു കൃഷ്ണൻ ബെന്നിയുടെ വീട്ടിൽ ഉണ്ടായിരുന്നതായി സൂചന ലഭിച്ചു യദുവിനെ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മൃതദേഹത്തിനടുത്ത് നിന്നും ഫോൺ ലഭിച്ചു തുടർന്ന് നടത്തിയ തിരച്ചിലിൽ ചെറുവാട് ഭാഗത്തുനിന്നും യദു കൃഷ്ണനെ പിടികൂടുകയായിരുന്നു സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

ഭിന്ന ശേഷിക്കാരനായ ബെന്നിമാത്യു ഭിന്ന ശേഷിക്കാരുടെ സംഘടനയുടെ ഏരിയ സെക്രട്ടറി ആയിരുന്നു മനോ വൈകല്യമുള്ള യദു കൃഷ്ണൻ സഹായത്തിനായി ബെന്നി മാത്യു വിനെ സമീപിച്ചിരുന്നു ബുധനാഴ്ച മറയൂർ ചെറുവാട് കുഴിയിൽ നടന്ന ഊര് കൂട്ടത്തിൽ രണ്ടു പേരും പങ്കെടുത്തു വൈകിയിട്ട് പള്ളനാട്ടിലെ വീട്ടിലെത്തിയ യദു പത്തരയോടെ ചുരക്കുളത്തെ വീട്ടിലേക്ക് പോകാൻ ശ്രമിച്ചത് ബെന്നി തടഞ്ഞു വീടിൻ്റെ വാതിലുകൾ താഴിട്ടു പൂട്ടി ഇതിൽ പ്രകോപിതനായ യദു വീട്ടിലുണ്ടായിരുന്ന കമ്പും വാക്കത്തിയും ഉപയോഗിച്ച് ബെന്നി മാത്യുവിനെ ആക്രമിച്ചു
All rights reserved News Lovers.

Share this on...