ജീവിത പ്രശ്നങ്ങൾ കാരണം പഠിക്കാൻ പോലും സാധിച്ചില്ല.എന്നാൽ ഇന്ന് ഇവരുടെ അവസ്ഥ കണ്ടാൽ ആരായാലും ഞെട്ടും.!!

in News 37 views

പതിനാലാം വയസ്സിൽ വിവാഹം കഴിഞ്ഞതുകൊണ്ട് തന്നെ പത്താം ക്ലാസ് പോലും പൂർത്തിയാക്കാത്ത സ്ത്രീ ഇന്ന് അവരുടെ പേര് കേട്ടാൽ പോലും മുബൈ നഗരം വിറയ്ക്കുകയാണ്.പലരും ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ പലപ്പോഴും വിധിയെ പഴിച്ച് മാറി നിൽക്കുന്നു. എന്നാൽ ചിലർ അത്തരം പരാജയങ്ങളിൽ നിന്ന് തളരാതെ അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാനായി കഠിനമായി പരിശ്രമിക്കും. മുംബൈയുടെ ലേഡി സിംഹം എന്നറിയപ്പെടുന്ന എം അംബിക അത്തരമൊരു ധീര വനിതയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവർ വിജയം കൈവരിച്ചു. അതിനായി അവരെ സഹായിക്കുന്നത് ഭർത്താവായിരുന്നു.അംബിക 14 വയസ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിൽ നിന്നും ഒരു പോലീസ് കോൺസ്റ്റബിളുമായി അവരുടെ വിവാഹം കഴിഞ്ഞത്.

14 ആം വയസിൽ തന്നെ വീട്ടിലെ ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നു. പതിനെട്ടാം വയസ്സിൽ രണ്ടു കുട്ടികളുടെ അമ്മയായി. ഒരു വീട്ടമ്മയായി ജീവിതം തള്ളി നീക്കുമ്പോളും എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് അവർ ആഗ്രഹിച്ചിരുന്നു.ഒരിക്കൽ തൻ്റെ ഭർത്താവ് ഒരു പരേഡ് പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ അവരെയും കൂടെ കൂട്ടി. അന്ന് അവിടെ ഐജിയും, ഡിജിയുമൊക്കെ അതിഥികളായി ഉണ്ടായിരുന്നു. അന്ന് അവർക്ക് ലഭിച്ച ബഹുമാനവും ആദരവും കണ്ട് അംബികയിൽ മതിപ്പ് ഉളവാക്കി. അന്ന് വീട്ടിലെത്തി അവർ തൻ്റെ ഭർത്താവിനോട് ചോദിച്ചു. എന്തിനാണ് അവർക്ക് ഇത്രയും വിഐപി പരിഗണന നൽകുന്നത്. ഇത് കേട്ട ഭർത്താവ് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. അവർ ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥരാണെന്ന്.

ഇതോടെ അവർക്കും ഐ പി എസ് ഉദ്യോഗസ്ഥ ആവാനുള്ള ആഗ്രഹം വളർന്നു.എന്നാൽ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞതിനാൽ എസ്എസ്എൽസി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അവരുടെ ഭർത്താവ് അവരെ പിന്തുണച്ചു. എസ്എസ്എൽസിയും, തുടർ പഠനവും പൂർത്തിയാക്കാൻ അദ്ദേഹം അവരോട് പറഞ്ഞു. അതനുസരിച്ച് അവർ അത് പഠിച്ചെടുത്തു. കുടുംബം നോക്കുന്നതിനൊപ്പം പഠനവും അവർ മുന്നോട്ടു കൊണ്ടുപോയി. അടുത്ത സിവിൽ സർവീസ് പരീക്ഷയായിരുന്നു. അതിനാൽ ഏറ്റവും നല്ല കോച്ചിംങ് കിട്ടുന്ന സ്ഥലം അന്വേഷിച്ചു. അത് ചെന്നൈയിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.ഭർത്താവ് അവർക്ക് അവിടെ താമസ സൗകര്യം ഒരുക്കുകയും അവരുടെ ഐപിഎസ് കോച്ചിംങിനായുള്ള സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു.

അങ്ങനെ കുറച്ചു ക്ലാസുകളിൽ പങ്കെടുത്തു. എന്നാൽ എത്ര പരിശ്രമിച്ചിട്ടും അത് നേടിയെടുക്കാൻ സാധിച്ചില്ല. മൂന്നാമത്തെ പരിശ്രമത്തിന് പരാജയപ്പെട്ടപ്പോൾ തൻ്റെ ഭർത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരികെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും അതിയായ ആഗ്രഹം മനസ്സിൽ വച്ചുകൊണ്ട് അവർ തൻ്റെ ഭർത്താവിനോട് എനിക്ക് ഒരു വർഷം കൂടി സമയം തരണമെന്നും ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. അവരുടെ എല്ലാ ആഗ്രഹങ്ങളും പിന്തുണയ്ക്കുന്ന ഭർത്താവ് ഇതിന് സമ്മതം മൂളി.

അംബിക ഇതിനായി കഠിനമായി പരിശ്രമിച്ചു. 2008-ൽ ഐപിഎസ് ലഭിച്ചതിനുശേഷം അംബിക പരിശീലനം പൂർത്തിയാക്കി. അവരുടെ ദൈര്യത്തെ എല്ലാവരും പ്രശംസിക്കുകയാണ്. ഇന്നവർ നോർത്ത് മുബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറാണ്.നിരവധി സ്ത്രീകൾക്ക് മാതൃകയായിരിക്കുകയാണ് ഈ വനിത. അംബിക അവരുടെ ഭർത്താവിൻ്റെ പിന്തുണ കൂടിഉള്ളതുകൊണ്ട് അവർ അവിടെ എത്തിയത്. ജീവിതത്തിൽ തളരാതെ പോയ അംബികയ്ക്കും ഒരു ഭാര്യയ്ക്കും സ്വപ്നം പൂർത്തിയാക്കാൻ പിന്തുണച്ച് ഭർത്താവിന് കൊടുക്കാം നമുക്ക് ഒരു ബിഗ് സല്യൂട്ട്.

Share this on...