ജാതിയുടെ പേരിൽ വിവാഹം കഴിഞ്ഞ അന്ന് മുതൽ സംഗീത കേട്ടത് അപമാനം മാത്രം. ഒടുവിൽ അവൾ പോയി.

in News 970 views

കല്യാണം കഴിഞ്ഞ് ആദ്യമായി അവൾ ആ വീട്ടിലേക്ക് ചെന്നു. വസ്ത്രം മാറാൻ ചേട്ടത്തി അമ്മയുടെ മുറിയിൽ കയറാൻ നോക്കി. ആദ്യം അവർ സമ്മതിച്ചില്ല. പിന്നെ അവിടെ കൂടിയിരുന്നവർ പറഞ്ഞപ്പോഴാണ് അനുവാദം തന്നത്. അന്ന് ആ മുറിയിൽ നിന്നും ഒരു ചീപ്പും ഒരു ടർക്കിയും എടുത്തതിന് അറപ്പോടെയാണ് ചേട്ടത്തിയമ്മ പെരുമാറിയത്. ഇനി ഇത് എനിക്ക് വേണ്ട എന്ന് പറഞ്ഞു വലിച്ചെറിഞ്ഞു. കാരണം അവളുടെ ജാതിയായിരുന്നു. കൊച്ചിയിൽ ദളിത് യുവതി ആ.ത്മ.ഹ.ത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിൻ്റെ വെളിപ്പെടുത്തൽ ഇങ്ങനെ പോകുന്നു. അത്രമാത്രം ക്രൂ.ര.ത.യാണ് ഭർത്താവിൻ്റെ വീട്ടിൽ സംഗീത നേരിട്ടത്.അവർ പ്രണയത്തിലായിരുന്നു. അവൻ വീട്ടിൽ വന്നു ചോദിച്ചു സ്ത്രീധനം ഒന്നും കൊടുക്കാൻ ഇല്ലായിരുന്നു ഞങ്ങൾക്ക്. അവൾക്ക് അവനെ അത്ര ഇഷ്ടമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ആദ്യ മണിക്കൂറിൽ തന്നെ ജാതി പറഞ്ഞ് അപമാനം തുടങ്ങി.

അവൻ ഉയർന്ന ജാതിയും, അവൾ താഴ്ന്ന ജാതിയുമായത് വലിയ പ്രശ്നമായി. ചേട്ടൻ്റെ ഭാര്യയും ഭർത്താവിൻ്റെ അമ്മയും ഒരുപാട് അപമാനിച്ചു. ക്രൂരത കാട്ടി. സ്ത്രീധനം കൊണ്ടുവന്നില്ലെന്ന് പറഞ്ഞ് കസേരയിൽ ഇരിക്കാൻ പോലും അനുവദിച്ചിട്ടില്ല. അവൾക്ക് കഴിക്കാൻ പ്രത്യേക ഗ്ലാസും പ്ലേറ്റും വരെ അവിടെ ഉണ്ടായിരുന്നു. ഗർഭിണിയായപ്പോഴും, പ്രസവത്തോടെ മ.രി.ച്ച.പ്പോഴും അവൾ നേരിട്ടത് വല്ലാത്ത ക്രൂ.ര.ത.കളാണ്. .മ.രി.ച്ച കുഞ്ഞിൻ്റെ ശ.വ.ശ.രീ.രം പോലും അവർ വീട്ടിൽ കയറ്റിയില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് ഒരു താഴ്ന്ന ജാതിയിൽ പെട്ട സ്ത്രീയിൽ ആയില്ലല്ലോ എന്നാണ് ഭർത്താവിൻ്റെ അമ്മ അപ്പോൾ പറഞ്ഞത്. പ്രണയത്തിനൊടുവിൽ 2020 ഏപ്രിലിലാണ് സംഗീതയും സുമേഷും വിവാഹിതരായത്.

രണ്ടാഴ്ച പിന്നിടും മുൻപേ .സ്ത്രീ.ധ.ന.ത്തെ ചൊല്ലി പീ.ഡ.നം തുടങ്ങി. ശാരീരിക ഉപദ്രവങ്ങൾക്ക് പുറമേ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. സ്ത്രീധനം ലഭിച്ചില്ലെങ്കിൽ ബന്ധം വേർപെടുത്തുമെന്ന് ഭീ.ഷ.ണി.പ്പെടുത്തിയ സുമേഷ് സംഗീതയെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. പരാതി നൽകിയെങ്കിലും പൊലീസ് സംഗീതയോടൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തൂ.ങ്ങി.മ.രി.ച്ചു.വീട്ടിൽ ഉണ്ടായിരുന്ന സുമേഷ് സംഗീതയെ രക്ഷിച്ചില്ലെന്നും, വിവരം മറച്ചു വച്ചുവെന്നും കുടുംബം ആരോപിക്കുന്നു. കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തെങ്കിലും, 40 ദിവസം പിന്നിടുമ്പോഴും സുമേഷിനെ ഇതുവരെ പിടികൂടിയില്ല. പ്രതി ഒളിവിലാണെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പോലീസിൻ്റെ വിശദീകരണം. ഹൈക്കോടതിയുടെ മുന്നിലെ പുറമ്പോക്കിൽ കഴിയുന്ന സംഗീതയുടെ കുടുംബം നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.
All rights reserved News Lovers.

Share this on...