ചുവന്ന കല്ലു പതിച്ച ചോക്കറടക്കം 10 സ്വര്‍ണ മാലകള്‍.. പ്രത്യേക ഡിസൈനിലെ ബ്ലൗസും ചുവന്ന പട്ടുസാരിയും.. അനിയന്റെ പെണ്ണിനെ അനന്യ ഒരുക്കിയത് കണ്ടോ..

in News 335 views

അനന്യയുടെ സഹോദരൻ എന്നതിലുപരി നടനും അവതാരകനുമായ ആർജെയുമാണ് അർജുൻ ഗോപാൽ.കുട്ടൻപിള്ളയുടെ ശിവരാത്രി, കുഞ്ഞനന്തു തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള അർജുൻ്റെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത് നടന്നത്. നർത്തകിയും സുഹൃത്തുമായ മാധവി ഗോപാലിനെയായിരുന്നു അർജുൻ വിവാഹം കഴിച്ചത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്. ഇപ്പോൾ അനന്യ തൻ്റെ നാത്തൂനോട് ചെയ്ത ചെറിയ വലിയ കാര്യങ്ങളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞദിവസം അതീവ സുന്ദരിയായിട്ടാണ് മാധു ഒരുങ്ങിയത്.

അതിൻ്റെ മുഴുവൻ ക്രെഡിറ്റും അനന്യയ്ക്ക് തന്നെ കൊടുക്കേണ്ടി വരും. പച്ച ഡിസൈനർ ബ്ലൗസിൽ ചുവന്ന പട്ട് സാരി ഉടുത്ത അതീവ സുന്ദരി ആക്കിയത് അനന്യ തന്നെയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിലും വീഡിയോകളിലും പറയുന്നത്. ചുവന്ന കല്ല് പതിപ്പിച്ച ചോക്കർ അടക്കം പത്ത് സ്വർണ്ണമാലകളാണ് മാധു ധരിച്ചത്. നിരവധി സീരിയൽ, സിനിമാ താരങ്ങളാണ് ആശംസകളുമായി എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകളെല്ലാം നടന്നത്.സന്തോഷത്തോടെ അനന്യ വിവാഹം കഴിഞ്ഞു പറഞ്ഞ വാചകങ്ങൾ വൈറലായി മാറുകയാണ്. വാക്കുകൾ ഇങ്ങനെ:

ഒരുപാട് മുഹൂർത്തങ്ങളുള്ള ദിവസം ആയതുകൊണ്ട് തന്നെ ടെൻഷനുണ്ടായിരുന്നു. അനിയൻ്റെ വിവാഹം നടക്കുമ്പോൾ അറിയാതെ കരഞ്ഞു പോയി. മാധുവിൻ്റെ അച്ഛൻ്റെ ആഗ്രഹമായിരുന്നു ഗുരുവായൂർ വെച്ച് കല്യാണം നടത്തണമെന്നത്.ആ ആഗ്രഹത്തിൻ്റെ പുറത്താണ് ഇങ്ങോട്ട് വന്നതെന്നും.’ ഇതായിരുന്നു അനന്യയുടെ വാക്കുകളും. അനന്യയുടെ വിവാഹം ഒരു സമയത്ത് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതായിരുന്നു.

വീട്ടുകാരുടെയൊക്കെ എതിർപ്പ് കാറ്റിൽ പറത്തിയാണ് അനന്യ ആഞ്ജനേയനെ വിവാഹം കഴിച്ചത്. കുറച്ച് നാളുകൾക്ക് മുമ്പാണ് അച്ഛൻ്റെയും അമ്മയുടെയും വാക്കു കേൾക്കാതെ ജീവിതത്തിൽ സങ്കടം ഉണ്ടെന്ന് അനന്യ തുറന്നു പറഞ്ഞത്. അച്ഛനെയും അമ്മയെയും കാണാൻ വീട്ടിൽ പോകാറുണ്ടെങ്കിലും, ചില പ്രശ്നങ്ങളുണ്ട് എന്ന് അനന്യ തുറന്ന് പറയുന്നു.

ആഞ്ജനെയൻ്റെ മറ്റൊരു ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും, അത് കാരണമാണ് വിവാഹം വേണ്ടെന്ന് വീട്ടുകാർ പറഞ്ഞതൊന്നും, ഇതിൽ ചെവി കൊടുക്കാതെയാണ് അനന്യ ഇരുന്നതുമെന്നുള്ള കാര്യങ്ങൾ ആണ് തുറന്നു പറയുന്നത്.അനന്യയുടെ ഈ സമയത്തെ വിവാഹം ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതുപോലെതന്നെ പിരിഞ്ഞതും ആരാധകർ എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു. ഇപ്പോൾ സഹോദരൻ്റെ വിവാഹം അടിപൊളിയായി നടത്തിയ അനന്യയ്ക്ക് ഏറെ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും നൽകുന്നത്.

Share this on...