ചതുപ്പിൽ ഹെലികോപ്റ്റർ ചതുപ്പിൽ ഇറക്കിയതിന് നഷ്ടപരിഹാരം തരണമെന്ന് സ്ഥല ഉടമ കാരണം

in News 12 views

യൂസുഫലി സഞ്ചരിച്ച ഹെലികോപ്റ്ററിനു അ,പ,ക,ട,ത്തി,ൽ പെട്ട സംഭവം പുതിയ വഴിതിരുവിൽ ഹെലികോപ്റ്റർ വീണതോടെ ഭൂമി നശിച്ചു എന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത് നെട്ടൂർ സ്വദേശി പീറ്ററിന്റെ സ്ഥലത്താണ് ഹെലികോപ്റ്റർ വീണത് പനേങ്ങാട് ജനവാസ കേന്ദ്രത്തിനു അടുത്തുള്ള ചതുപ്പു പോലുള്ള ഒരു സ്ഥലത്താണ് വിമാനം ഇടിച്ചിറക്കിയത്. ഇപ്പോൾ ഭൂമി നശിച്ചു എന്നും നഷ്ടപരിഹാരമായി 2 കോടി രൂപ വേണം എന്നുമാണ് ഉടമ ആവിശ്യപെടുന്നത് യൂസഫലിയുടെ ബന്ധപ്പെട്ട ആളെ ഫോണിൽ വിളിച്ചായിരുന്നു പീറ്റർ നഷ്ടപരിഹാരം ആവിശ്യപ്പെട്ടിരിക്കുന്നത്. പീറ്ററിന്റെ എന്ന് പറയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വയറൽ ആണ് ഹെലികോപ്റ്റർ വീണു ഭൂമി താഴ്ന്നു പോയി എന്നും വിൽക്കാൻ വെച്ചിരുന്ന ഭൂമി ആയിരുന്നു എന്നുമാണ് ഇയാൾ പറയുന്നത് രണ്ടു ലക്ഷം തരാം എന്ന് മറുവശത്തു നിന്നും പറഞ്ഞപ്പോൾ രണ്ടു ലക്ഷം ഒരു കോട്ട മണ്ണിനു വേണം എന്നും രണ്ടു കോടി ആണ് താൻ ആവശ്യപ്പെടുന്നത് എന്നും പറയുകയായിരുന്നു.

മാനേജറുമായി സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ പറയുന്നത് പണം തന്നില്ലെങ്കിൽ ഹെലികോപ്റ്റർ കൊണ്ടുപോവാൻ സമ്മതിക്കില്ല.എന്നാണ് കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്റ്റർ പെട്ടന്ന് നിലത്തറക്കാൻ ഉണ്ടായ കാരണം പരിജയമാർന്ന പൈലറ്റ് ആണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് അതിനാൽ തന്നെ ആർക്കും ഒരു പരിക്കും കൂടാതെ രക്ഷപ്പെട്ടു. അതിനിടെ, ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കി വരികയാണ്. വിശദമായ പരിശോധനക്ക് ശേഷമേ അപകടകാരണം വ്യക്തമാകൂ. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് എറണാകുളം കുമ്പള ടോള്‍ പ്ലാസക്ക് സമീപമുള്ള ചതുപ്പിലേക്ക് യൂസുഫലിയുടെ ഹെലികോപ്റ്റര്‍ ഇ,ടി,ച്ചി,റ,ക്കിയ,ത്.

ശക്തമായ കാറ്റും മഴയും മൂലം ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചന. മറ്റു കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടില്‍ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു അദ്ദേഹം.

Share this on...