ഗർഭിണി ആണെന്ന് പോലും അറിയാതെ യുവതി – തലയിൽ കൈവെച്ച് യാത്രക്കാർ

in News 14,948 views

തമാറ എന്ന യുവതി യാത്രയ്ക്കിടെ കുട്ടിക്ക് ജന്മം നൽകി. ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ജീവനക്കാരോട് ഇവർ പറഞ്ഞ വിചിത്രമായ മറുപടി കേട്ട് എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി. ഗർഭിണിയാണ് താനെന്ന വിവരം അറിയാതെയാണ് ഫ്ലൈറ്റിൽ യാത്ര ചെയ്തത് എന്നാണ് യുവതി പറയുന്നത്. യുവതി കുട്ടിക്ക് ജന്മം നൽകിയത് കെഎൽഎം റോയൽ എന്ന ഡച്ച് വിമാനത്തിനുള്ളിൽ വച്ചായിരുന്നു.ഇക്കട്ടോറിൽ നിന്നാണ് സ്പെയിനിലേക്കുള്ള യാത്ര മദ്ധ്യേയാണ് തമാറ എന്ന യുവതി വിമാനത്തിനുള്ളിൽ വച്ച് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആസ്രിഡാം എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് തന്നെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.

ദഹനക്കേട് ആണ് എന്നായിരുന്നു ഇവർ ആദ്യം കരുതിയത്.തുടർന്ന് ഇവർ വിമാനത്തിൻ്റെ വാഷ്റൂമിൽ പോയി.വാഷ് റൂമിൽ തമാറ കുട്ടിക്ക് ജന്മം നൽകുന്നത്. ഫ്ലൈറ്റിൽ ഉള്ളവരുടെ സംയോജിതമായ ഇടപെടൽ ആണ് അമ്മയ്ക്കും കുട്ടിക്കും രക്ഷയായി മാറിയത്. അതേ സമയം താൻ അവിവാഹിത ആണെന്നും, ഗർഭിണിയാണെന്ന വിവരം തനിക്ക് അറിയാൻ പാടില്ലായിരുന്നുവെന്നും യുവതി പറയുന്നു. യുവതിയുടെ മറുപടി കേട്ട് ശരിക്കും ഞെട്ടിപ്പോയെന്ന് വിമാനത്തിൽ ഉള്ളവർ പറയുന്നു.

ആ വിമാനത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു ഡോക്ടറും നേഴ്സും ഉണ്ടായിരുന്നു.ഇവരാണ് അമ്മയ്ക്കും കുട്ടിക്കും വേണ്ട എല്ലാ പരിചരണവും ഫ്ലൈറ്റിനുള്ളിൽ ഒരുക്കി നൽകിയത്. യുവതി വിവാഹം കഴിച്ചിട്ടില്ല. വിമാനത്തിനുള്ളിൽ പ്രസവിക്കാൻ യുവതിയെ സഹായിച്ച മാക്സിമിലിയാനോ എന്ന ആളുടെ പേര് തന്നെയാണ് തമാറ തൻ്റെ കുട്ടിക്ക് നൽകിയിട്ടുള്ളത്.

Share this on...