കോട്ടയത്ത് നടന്ന സംഭവം, നടന്നതറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും….

in News 327,106 views

കോട്ടയത്ത് നടന്ന സംഭവം, നടന്നതറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും…. ഉറങ്ങി കിടന്ന ഭാര്യയുടെ വായിൽ വിഷം നൽകി കൊലപ്പെടുത്താൻ വേണ്ടി ശ്രമം നടത്തിയ ഭർത്താവ് അറസ്റ്റിൽ.പാലാ കുറിച്ചിത്താനം സ്വദേശി ശിവൻ കുട്ടിയെയാണ് പോലീസ് പിടിച്ചത്.മുൻപും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായി ഭാര്യയുടെ പരാതിയിൽ ഉണ്ട് കഴിഞ്ഞ പതിനെട്ടിന് ആയിരുന്നു ശിവൻ കുട്ടി ഉറങ്ങി കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിക്കുകയും രക്ഷപെടാൻ വേണ്ടി ശ്രമിച്ചപ്പോൾ വാ പൊത്തി പിടിക്കുകയും ചെയ്തത്.

ഭാര്യമായി സ്ഥിരം വഴക്ക് ഉണ്ടാക്കിയിരുന്ന പ്രതി കൊല്ലുമെന്നും പറയുന്നത് പതിവായിരുന്നു.പുലർച്ചെ ഒന്നര മണിക്ക് ആണ് സംഭവം നടക്കുന്നത്.വായിൽ എന്തോ തള്ളി കയറ്റുന്നത് പോലെ അനുഭവപ്പെട്ടതോടെ ഞെട്ടി എഴുനേൽക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ അടുത്തുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ അമ്മയെ ആശുപത്രിയിൽ കൊണ്ട് പോവുകയായിരുന്നു.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.സംഭവത്തെ തുടർന്ന് ആ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പൊൻകുന്നത്തുള്ള വീട്ടിൽ നിന്നുമാണ് പോലീസ് പിടി കൂടിയത്.അറസ്റ്റിൽ ആയ പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോട്ടയത്ത് നടന്ന സംഭവം, നടന്നതറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും….
All rights reserved News Lovers.

Share this on...