കൊട്ടാരക്കര പട്ടാഴി അമ്പലത്തിൽ നടന്ന സംഭവം; തൊഴുത്തുകൊണ്ടിരിക്കെ മാല മോഷണം പോയി, എന്നാൽ പിന്നീട്..

in News 49 views

കൊട്ടാരക്കര പട്ടാഴി അമ്പലത്തിൽ നടന്ന സംഭവം; തൊഴുത്തുകൊണ്ടിരിക്കെ മാല മോഷണം പോയി, എന്നാൽ പിന്നീട്..ക്ഷേത്രത്തിൽ തൊഴുതു നിൽക്കവേ വീട്ടമ്മയുടെ മാല മോഷണം പോയി. കൊട്ടാരക്കര പാട്ടായി ദേവി ക്ഷേത്രത്തിൽ ആണ് സംഭവം. എന്നാൽ മാല മോഷണം പോയതിന്റെ വിഷമത്തിൽ പൊട്ടി കരഞ്ഞ വീട്ടമ്മക്ക് രണ്ടു സ്വർണ്ണ വളകൾ ഊറി നൽകി ഒരു സ്ത്രീ. ഇപ്പോൾ ഈ സ്ത്രീയെ തേടുക ആണ് ഒരു നാട്. കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മാങ്ങാട് വീട്ടിൽ സുഭദ്രയുടെ മാലയാണ് മോഷണം പോയത്. കശുവണ്ടി തൊഴിലാളി ആണ് സുഭദ്ര. ക്ഷേത്ര സന്നിധിയിൽ തൊഴുതു നിൽക്കവേ ആണ് രണ്ടു പവന്റെ മാല മോഷണം പോയത്.

കരഞ്ഞു നിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീ എത്തുക ആയിരുന്നു. തുടർന്ന് തന്നെ കയ്യിൽ കിടന്ന രണ്ടു വളകൾ ഒരു നൽകുക ആയിരുന്നു. ഒറ്റ കളർ സാരി ധരിച്ചു കന്നഡ വെച്ച സ്ത്രീയെ പിന്നീട് കണ്ടെത്താൻ ആയില്ല എന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ‘അമ്മ കരയണ്ട, ഈ വളകൾ വിറ്റു മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കണം. വല ഊറി നൽകിയ ശേഷം സുഭദ്രയോടു ആ സ്ത്രീ പറഞ്ഞു. രണ്ടു പവനോളം വരുന്ന വളയാണ് നൽകിയത്. സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയ ക്ഷേത്ര ഭാരവാഹികൾക്ക് സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞില്ല.

വിവരം അറിഞ്ഞു സ്ഥലത്തു എത്തിയ ഭർത്താവ് കെ കൃഷ്ണൻ കുട്ടി ആചാരിയോട് ഒപ്പം സുഭദ്ര വീട്ടിലേക്കു മടങ്ങി. കശുവണ്ടി തൊഴിലാളി ആയ സുഭദ്ര ഏറെ ആഗ്രഹിച്ചു വാങ്ങിയ മാലയാണ് മോഷണം പോയത്. ഇപ്പോൾ ആ സ്ത്രീയെ തേടുക ആണ് ഒരു നാട് മുഴുവൻ.

Share this on...