കെട്ടിപ്പിടിച്ചു ഉമ്മ നൽകാൻ ഇനി അമ്മയില്ല – സ്കൂൾ കഥകൾ കേൾക്കാൻ അച്ഛനില്ല – നൊമ്പരകാഴ്ച

in News 33 views

അ,പ,ക,ട,ത്തി,ൽ മ,രി,ച്ച കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു ഭാര്യ വിബി എന്നിവരുടെ സംസ്കാരത്തിൽ പങ്കെടുത്ത അഡ്വക്കേറ്റ് റോബിൻ എബ്രഹാം എഴുതിയ ഹൃദയഭേദകമായ കുറിപ്പ്.ഒട്ടേറെ മ,ര,ണ,വീ,ടുകളിൽ പോയിട്ടുണ്ട്. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായതുപോലൊരു അനുഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാകരുതേ എന്നാണ് പ്രാർത്ഥന.കോട്ടയം കുരിശി വഞ്ഞി പുഴയിൽ സൈജു വിബിയും അടുത്തടുത്ത മേശകളിൽ മുഖം മാത്രം കാണാവുന്ന വിധം അടച്ച പെട്ടികളിൽ ഉറങ്ങുന്ന കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു.

അരികിൽ മറ്റ് ബന്ധുക്കളുടെ മധ്യത്തിൽ തലതാഴ്ത്തി ഇരിക്കുന്ന മകൻ അമലിൻ്റെ മുഖം ആരെയും സങ്കടത്തിലാക്കും.മാതാപിതാക്കളുടെ മ,ര,ണ,വാർത്ത അറിഞ്ഞ നിമിഷം മുതൽ നിശ്ചലനായി കഴിയുകയാണ് അമൽ.ഒരക്ഷരം മിണ്ടുന്നില്ല, ഒരാളുടെ മുഖത്തേക്ക് നോക്കുന്നില്ല, രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് ആരോ പറയുന്നത് കേട്ടു. മാതാപിതാക്കളെ ഓരോ അണുവിലും സ്നേഹിച്ച മകൻ. അമ്മയെ കിട്ടുന്ന അവസരങ്ങളിലൊക്കെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് നടന്ന കൊച്ചാണ്. അത് എങ്ങനെ സഹിക്കും. അവൻ ഇനി ആരെ കെട്ടിപ്പിടിക്കും.

തൻ്റെ സ്കൂളിലെ കഥകൾ അവൻ ഇനി ആരോട് പറയും. അവനെ ഓമനിക്കാൻ ഇനി അവൻ്റെ മാതാവും പിതാവും ഇല്ല. സഹോദരങ്ങളായ ഏഥിലും, സിറിലും മുൻപേതന്നെ മ,രി,ച്ച,താ,ണ്. ആ നഷ്ടം മാതാപിതാക്കളെ തളർത്താതിരുന്നത് അമലിൻ്റെ സാന്നിധ്യവും സ്നേഹവുമായിരുന്നു.

സംസ്കാരചടങ്ങിനുശേഷം മടക്കയാത്രയിൽ ഒട്ടേറെ വാഹനങ്ങൾ എതിർദിശയിൽ നിന്നുവന്ന് എന്നെ കടന്നുപോയി. പ്രത്യേകിച്ചും അ,പ,ക,ട,മ,ര,ണം കണ്ട് മടങ്ങിയതിനാൽ എതിരെവന്ന ഓരോ വാഹനത്തെയും ശ്രദ്ധിച്ചു. തെറ്റായ വശത്തു കൂടി വരുന്നവ, വരുന്ന വഴിയേ വട്ടം തിരിക്കുന്നവ, ഇൻഡിക്കേറ്റർ ഇടാതെയും, കൈ കാണിക്കാതെയും ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നവ. കൈവിട്ടും, ഒറ്റകൈയിലും, മൊബൈലിലും സംസാരിച്ച് ഹെൽമെറ്റ് ഇല്ലാതെ ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ. ഇവയൊക്കെ എന്നെ ഭയപ്പെടുത്തി.ഉപദേശം കൊണ്ടോ, ബോധവൽക്കരണ കൊണ്ടോ മാറ്റാനാകില്ല.

നമ്മുടെ നാടിനെയും നാട്ടാരെയും.കർശനമായ നിയമ നടപടികൾ തന്നെ വേണം. അതിന് അധികാരികൾ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ആദ്യം സഹോദരങ്ങൾ പിന്നെ അച്ഛനും, അമ്മയും. കുടുംബത്തിലെ നാല് പേർ മ,രി,ച്ച,തോ,ടെ ജീവിതത്തിൽ അമൽ എന്ന 17 വയസുകാരൻ തനിച്ചായി.ആ ഒറ്റപ്പെടലിൻ്റെ വേദനയിൽ അമൽ ആരോടും സംസാരിക്കാതെ ഇരുന്നത് 2 ദിവസമാണ്. ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇന്നലെ വീടിന് പുറത്തേക്കിറങ്ങിയത്.

Share this on...