കുതിര പുറത്ത് വന്നിറങ്ങുന്ന വരൻ, 800ൽ അധികം ക്ഷണിക്കപ്പെട്ട അതിഥികൾ, വിവാഹം, എന്നാൽ വധു മാത്രമില്ല.!!

in News 34 views

കുതിര പുറത്ത് വന്നിറങ്ങുന്ന വരൻ, 800ൽ അധികം ക്ഷണിക്കപ്പെട്ട അതിഥികൾ, വിവാഹം, എന്നാൽ വധു മാത്രമില്ല.!!വിവാഹ പന്തലിലേക് കുതിരപ്പുറത് എത്തുന്ന വരൻ പാട്ടും നിർത്താവുമായി വരന്റെ കൂടെ നടന്നു നീങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളും. അലങ്കരിച്ച വലിയ വിവാഹ വേദി ഗുജറാത്തിലാണ് സംഭവം. എല്ലാം ഉണ്ടെങ്കിലും വിവാഹത്തിൽ ഒരാളുടെ മാത്രം കുറവുണ്ടായിരുന്നു വരൻ താലി ചാർത്തേണ്ട വധുവിന്റെ കുറവ്. ‘അജയബോറോട്ട’ എന്ന 27 വയസ്സുകാരന്റെ വിവാഹമാണ് കുറച്ചു ദിവസം മുൻപ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആഘോഷപ്പൂർവ്വം നടത്തിയത്. ഭിന്ന ശേഷിക്കാരനാണ് ‘അജയ്‌ബെറോട്ട്’. ഉത്തരേന്ത്യയിൽ കാണാറുള്ള പതിവ് അഘോഷങ്ങൾ എല്ലാം ഈ വിവാഹ വേദിയിലും നടന്നു എങ്കിലും വധു ഇല്ലാത്ത ഒരു വിവാഹം ആയിരുന്നു നടന്നത്.

വിഷ്ണുഭായ് ബെറോട്ട് എന്ന ഗുജറാത്തിലെ ഒരു കോണ്ട്രക്ടറുടെ മകനാണ് ഇയാൾ. ചെറുപ്പം മുതലേ ആഘോഷങ്ങളിൽ എല്ലാം പങ്കെടുക്കാൻ താൽപ്പര്യം ഉള്ള ആളായിരുന്നു ഇയാൾ.വിവാഹ ആഘോഷങ്ങക്ക് പോയി മടങ്ങി വരുമ്പോൾ അജയ് തനിക്കും ഇത്പോലെ വിവാഹം കഴിക്കണം എന്ന് അജയ് പറയാറുണ്ടായിരുന്നു. മകന്റെ ആഗ്രഹം നടത്തികൊടുക്കാനായി പിതാവ് ശ്രമിച്ചു എങ്കിലും ഭിന്ന ശേഷിക്കാരനായ യുവാവിനു വധുവിനെ ലഭിക്കാൻ പ്രയാസം ആണ് എന്ന് മനസ്സിലാക്കിയ പിതാവ്. വധു ഇല്ലാതെ തന്നെ എല്ലാ ആഘോഷങ്ങളും കൂടെ യുവാവിന്റെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. 800 ൽ കൂടുതൽ ആളുകൾ ആയിരുന്നു വധു ഇല്ലാത്ത വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അവനു അമ്മയെ നഷ്ട്ടപ്പെട്ടതായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അവൻ ഭയങ്കര ഇഷ്ടവുമാണ്.

Share this on...