കുട്ടികളുടെ പ്രിയ മാജിക് മാമ്മൻ ഗോപിനാഥ് മുതുകാട് മാജിക് ഷോകൾ നിർത്തുന്നു, ഇനി ഉള്ള ജീവിതം അവർക്കുവേണ്ടി.!!

in News 36 views

കുട്ടികളുടെ പ്രിയ മാജിക് മാമ്മൻ ഗോപിനാഥ് മുതുകാട് മാജിക് ഷോകൾ നിർത്തുന്നു, ഇനി ഉള്ള ജീവിതം അവർക്കുവേണ്ടി.!!ഗോപിനാഥ് മുതുകാട് പ്രൊഫഷണല്‍ മാജിക്ക് ഷോ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാജിക് ഷോ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ നീണ്ട ഗവേഷണവും പരിശ്രമവുമാണ് ആവശ്യം. എന്നാലിപ്പോള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല.പ്രൊഫഷണല്‍ ഷോകള്‍ ഇനി നടത്തില്ല.

ഒരുപാട് കാലം അവിടവിടയായി പോയി പണം വാങ്ങി ഷോ ചെയ്തിരുന്നു. ഇനി അത് പൂര്‍ണമായി നിര്‍ത്തുകയാണ്. എന്റെ വലിയ സ്വപ്നം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കണം എന്നാണ്. അവര്‍ക്ക് വേണ്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്‌കില്‍ സെന്റര്‍ ഒക്കെയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞുഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മജീഷ്യൻ എന്നതിൽ അപ്പുറം സാമൂഹിക ഇടപെടലിലൂടെയും കാരുണ്യ പ്രവർത്തി വഴിയും പൊതു സമൂഹത്തിനു സുപരിചിതനാണ് മുതുകാട്.ജാലവിദ്യ ത,ട്ടി,പ്പി,ന് വേണ്ടി ഉപയോഗിക്കുന്നവർക്ക് എതിരെ ശക്തമായ നിലപാട് അദ്ദേഹം കൈ കൊണ്ടിട്ടുണ്ട്.ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയവും മാജിക് പാർക്കും ആയ മാജിക് പ്ലാനറ്റിന്റെ സ്ഥാപകൻ കൂടിയാണ് ഗോപിനാഥ് മുതുകാട്.ഭിന്ന ശേഷി ഉള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൂട്ടി കൊണ്ട് വന്നും അവർക്കു സ്വയം പര്യാപ്ത ആയി ജീവിക്കാൻ ഉള്ള അവസരം ഒരുക്കി കൊടുത്തും മാജിക് പ്ലാനറ്റ് സ്തുതി ഹർഹമായ പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്.

Share this on...