കുടുംബ വിളക്കിലെ നൂബിന്റെ വിവാഹ നിശ്ചയം… വധു ഈ നടിയാണെന്ന് മനസിലായോ..!! l

in News 292 views

മലയാളം കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു കുടുംബ പരമ്പരയാണ് കുടുംബ വിളക്ക് എന്ന് പറയുന്നത്. സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിൻ്റെ കഥയാണ് ഈ ഒരു പരമ്പരയ്ക്ക് ആതാരമായി എത്തുന്നത്. പലപ്പോഴും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ഈ പരമ്പര പലപ്പോഴും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നതും. സുമിത്രയ് ക്കും മക്കൾക്കും അത്രയധികം ആരാധകരാണുള്ളത്. സുമിത്രയുടെ മകനായെത്തുന്ന പ്രതീഷിന് അത്രയധികം ആരാധകർ തന്നെ സോഷ്യൽമീഡിയയിലും അല്ലാതെയുമായി ഉണ്ട്. പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നൂബിൻ ജോണിയാണ്.

നോബിൻ ജോണിക്ക് ഈ ഒരു കഥാപാത്രം ലഭിച്ചതിനു ശേഷമാണ് അദ്ദേഹത്തിന് അത്രയധികം ആരാധകരെ ലഭിച്ചു തുടങ്ങിയത്. ഒരു സീരിയൽ താരം എന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് നൂബിൻ. സീരിയലിൽ എത്തുന്നത് സിനിമ എന്ന സ്വപ്നവുമായി തന്നെയാണ്. ഇപ്പോഴും ആ ഒരു അഭിനയരംഗത്തേക്ക് എത്തണം എന്ന് തന്നെയാണ് നോബിൻ്റെ ഏറ്റവും വലിയ ആഗ്രഹവും സോഷ്യൽ മീഡിയയിൽ സജീവമായ നൂബിൻ ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ ഒക്കെ തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നൂബിൻ ഏറെനാളായി പ്രണയത്തിലാണെന്നുള്ള വാർത്ത നോബിൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോൾ അദ്ദേഹം വിവാഹിതനാകാൻ ഒരുങ്ങുകയാണ്.

നൂബിൻ താൻ പ്രണയത്തിലാണെന്ന് പലവട്ടം പറഞ്ഞിരുന്നെങ്കിലും പ്രണയിനി ആരാണെന്ന് ആരാധകരെ അറിയിച്ചിരുന്നില്ല. പലവട്ടം കാമുകിയുടെ മുഖം മറച്ചുള്ള ഫോട്ടോകളും നോബിൻ പങ്കു വെച്ചിട്ടുണ്ടായിരുന്നു. കാമുകി ആരാണ് എന്ന് നൂബിൻ വെളിപ്പെടുത്താതായതോടുകൂടി പലരും സംശയങ്ങൾ അറിയിച്ചു രംഗത്തെത്തിയിരുന്നു. കുടുംബ വിളക്കിലെ തന്നെ കൂടെ അഭിനയിക്കുന്ന ആരോ യാണ് നൂമ്പിൻ്റെ കാമുകി എന്ന് വരെ ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഏറെ നാളത്തെ പ്രേക്ഷകരുടെ അഭിപ്രായം കണക്കിലെടുത്ത് ഭാവി വധുവിനെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് നൂബിൻ തന്നെ. ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് ഒത്തിരി ആളുകൾ എന്നോട് ചോദിച്ചിരുന്നു.

ഞങ്ങൾ ഒന്നിച്ചുള്ള വീഡിയോ പുറത്തുവരുമ്പോൾ ആൾ ആരാണെന്ന് എല്ലാവർക്കും മനസ്സിലാകും എന്ന് നേരത്തെ തന്നെ നോബിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ നൂബിൻ തൻ്റേതായി പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. യൂട്യൂബ് ചാനൽ വഴി തന്നെയാണ് ഭാവി വധുവിനൊപ്പമുള്ള മ്യൂസിക് വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. തൻ്റെ പ്രണയിനി ആരാണെന്ന് ഇപ്പോൾ നൂബിൻ ആരാധകരെ അറിയിച്ചിരിക്കുകയാണ്. നിറമേ എന്ന് പേരിട്ട ആൽബം വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറിയിരിക്കുന്നത്. കുടുംബവിളക്കിലെ നൂബിൻ്റെ ബാക്കി സുഹൃത്തുക്കൾ എല്ലാം തന്നെ യൂട്യൂബ് ചാനലിന് പിന്തുണ അറിയിച്ചു എത്തിയിട്ടുണ്ട്.

വിവാഹ ആശംസകൾ നേർന്നവരോടെല്ലാം തന്നെ നോക്കില്ല നന്ദി പറഞ്ഞു എത്തിയിരിക്കുകയാണ്. നൂമ്പിൻ്റെ വീട്ടിലേക്ക് പ്രണയിനി എത്തുന്നതും, താൻ കമ്പോസ് ചെയ്ത പുതിയ പാട്ട് കാണിക്കുന്നതും ഒക്കെ തന്നെയാണ് ഈ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയിൽ ഉള്ളതും. ഏഴ് വർഷമായി നൂബിൻ പ്രണയത്തിലാണ് എന്നുള്ള കാര്യം നേരത്തെ തന്നെ നോബിൻ അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹിതനാകാൻ പോകുന്ന സന്തോഷത്തിൽ തന്നെയാണ് നൂബിനും. കുറെ നാളായി യൂട്യൂബ് ചാനൽ തുടങ്ങാൻ പ്ലാൻ ഇട്ടിരുന്നു. ആ ആഗ്രഹം ഇപ്പോൾ സഫലീകരിച്ചിരിക്കുകയാണ്. ഇടുക്കിയിലെ ട്രാവലിംഗ്സ് ബോട്ടുകളും, പാചക പരീക്ഷണങ്ങൾ എല്ലാം നിങ്ങൾക്കായി ഞങ്ങൾ പരിചയപ്പെടുത്താം.

അതേപോലെ ഞാൻ ആരെയാണ് കല്യാണം കഴിക്കുന്നത് എന്ന് എല്ലാവർക്കും ആകാംക്ഷയാണ്. വിവാഹ വിശേഷങ്ങളും വീഡിയോയിലൂടെ ആയി പങ്കുവെക്കുന്നുണ്ട്. ഞങ്ങൾ ഒന്നിച്ച് അഭിനയിച്ച ആൽബവും ചാനലിലൂടെ പങ്കുവെക്കുന്നുണ്ടെന്നും നൂബിൻ തന്നെന്നെ യൂട്യൂബ് ചാനൽ തുടക്കമിട്ടു കൊണ്ട് പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങൾക്ക് പ്രിയപ്പെട്ട പ്രതീഷിൻ്റെ ശരിക്കുമുള്ള ജീവിതപങ്കാളി ആരാണ് എന്ന് അറിഞ്ഞതിൽ സന്തോഷത്തിൽ തന്നെയാണ് നൂബിൻ്റെ ആരാധകരും. നിരവധിപേരാണ് നൂബിനും അതുപോലെതന്നെ പ്രണയിനിക്കും ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.

Share this on...