കുടുംബത്തിൻ്റെ ഏക ആശ്രയം. ഡോക്ടറായ മകളെ കൂട്ടാൻ റഷ്യയിലേക്ക് പോകാൻ ഇരുന്നപ്പോൾ അറിഞ്ഞത് ആ വാർത്ത.

in News 250 views

എംബിബിഎസ് ഡോക്ടർ ആയി മകൾ റഷ്യയിൽ നിന്നും തിരിച്ചു വരുന്നത് സ്വപ്നം കണ്ടിരുന്ന കുടുംബത്തിലേക്ക് എത്തിയത് മകളുടെ മ.ര.ണ.വാ.ർത്ത. തൃശ്ശൂർ പഴയന്നൂർ എളനാട് കിഴക്കുമുറി പുത്തൻപുരയിൽ ചന്ദ്രൻ്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്ര എന്ന 24 കാരിക്കാണ് അകാലമായി ദാ.രു.ണ. അ.ന്ത്യം. സംഭവിച്ചത്. റഷ്യയിലെ സ്മോളൻസിക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു ഫെമി. അഞ്ചുവർഷമായി എംബിബിഎസ് റഷ്യയിൽ പഠിച്ചിരുന്ന ഫെമി പഠനം പൂർത്തിയാക്കി നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുകയായിരുന്നു. ജൂൺ 30-ന് റഷ്യയിലേക്ക് പോയി മകളെയും കൂട്ടി മടങ്ങാൻ ഇരിക്കുകയായിരുന്നു ഫെമിയുടെ അമ്മ ജയശ്രീയും ബന്ധുക്കളും.കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്.

ആഗ്രഹം പോലെ മകൾ ഡോക്ടർ ആയി വീട്ടിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരുന്ന ബന്ധുക്കളെ നടുക്കിയാണ് ഫെമി ഈ ലോകത്തുനിന്നും വിടപറഞ്ഞു എന്ന വാർത്ത തേടിയെത്തിയത്. പഠനം എല്ലാം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഫെമിയും കൂട്ടുകാരും. ലോകത്തിന് റ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കൂട്ടുകാർ ഉണ്ടായിരുന്നു. ഇവരെയെല്ലാം പിരിഞ്ഞുപോകുന്നതിനാൽ കൂട്ടുകാർ എല്ലാവരും ചേർന്ന് ഉല്ലാസ യാത്രകൾ നടത്തിയിരുന്നു.

കഴിഞ്ഞദിവസം തടാകത്തിലെ ബോട്ടിൽ ഉല്ലാസയാത്രയ്ക്കിടെ ഫെമി വെള്ളത്തിലേക്ക് വീണ് അ.പ.കടം ഉണ്ടായി എന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് മ.രി.ച്ചെ.ന്നും. അറിഞ്ഞു എന്നാൽ കൃത്യമായ വിവരം ലഭ്യമല്ല എന്ന് ബന്ധുക്കൾ അറിയിച്ചു. ഡോക്ടറായി അമ്മയ്ക്കും അനിയനും തണലായി മാറണമെന്നായിരുന്നു ഫെമിയുടെ ആഗ്രഹം. ഫെമിയുടെ ഇളയ സഹോദരൻ വരുൺ. ഡോക്ടർ പഠനത്തിനൊപ്പം മോഡലിംഗും ഫെമി ഏറെ ഇഷ്ടപ്പെട്ടിരുന്നു. വീട്ടിലേക്ക് ഡേക്ടറായി വരും എന്ന് കരുതിയ ഫെമി വെള്ളപുതച്ച് വീട്ടിലേക്ക് എത്തുന്നുവെന്ന വാർത്ത ബന്ധുക്കൾക്കൊപ്പം നാട്ടുകാർക്കും ഏറെ വേദനയായി മാറുകയാണ്.
All rights reserved News Lovers.

Share this on...