കുഞ്ഞുങ്ങളുടെ നിർബന്ധത്തെ തുടർന്ന് പതിവ് തെറ്റിച്ചു അമ്മ മക്കളെ സ്‌കൂട്ടറിൽ കയറ്റി… എന്നാൽ…

in News 158 views

അമ്മയ്ക്ക് ഒപ്പം സഞ്ചരിക്കവേ ആക്ടീവ കനാലിലേക്ക് മറിഞ്ഞു ഇരട്ട കുട്ടികളിൽ ഒരാൾ മ,രി,ച്ച സംഭവത്തിൽ നാട് ഒന്നാകെ വിങ്ങി പൊട്ടുന്നു.പാറശാല ചാണോട്ടുകോലം മാറാടി ചെമ്മൺ കാല വീട്ടിൽ സുനിൽ മഞ്ജു ദമ്പതികളുടെ മകൻ അഞ്ചു വയസ്സ് ഉള്ള പവൻ സുനിലാണ് മ,രി,ച്ച,ത് ‘അമ്മ മഞ്ജുവിനും സഹോദരൻ നിവിൻ സുനിലിനും പരിക്ക് പറ്റി.ഇന്നലെ രാവിലെ ഒൻപത് മണിക്ക് ഇരുവരെയും സ്‌കൂളിൽ കൊണ്ട് പോകുന്ന സമയത്തു വീടിനു മുന്നിൽ ഉള്ള കൈവരി ഇല്ലാത്ത ചെറിയ പാലം മുറിച്ചു കടക്കുന്നതിന് ഇടയിൽ ആയിരുന്നു അ,പ,ക,ടം

സ്കൂട്ടറിന് അടിയിൽ പെട്ട് തല പൊട്ടിയ കുട്ടിയെയെയും മറ്റുള്ളവരെയും ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും പവന്റെ മ,ര,ണം സംഭവിച്ചിരുന്നു.വീടിനു ഒരു കിലോ മീറ്റർ അപ്പുറം ഉള്ള അമ്പിളിക്കോലം യു കെ ജി വിദ്യാർത്ഥികളാണ് ഇരുവരും മക്കളെ മുന്നിലും പിന്നിലും ഇരുത്തി വീട് ഗെയ്റ്റ് കടന്നു കൊണ്ട് പാലത്തിലേക്ക് ഇറങ്ങുന്നതിനു ഇടയിലാണ് വാഹനം നിയന്ത്രണം നഷ്ടമായി വെള്ളം ഇല്ലാത്ത നെയ്യാർ കനാലിലേക്ക് വീണത്.ഇവരുടെ നിലവിളി കേട്ട് എത്തിയ ബന്ധുക്കളും സമീപ വാസികളും ചേർന്ന് കൊണ്ടാണ് മൂവരെയും കരയ്ക്ക് കയറ്റി ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്.

Share this on...