കിരൺ കാരണമാണ് വിസ്മയ പോയത്. കോടതിയുടെ വിധിയിൽ തളർന്നു കിരണിൻ്റെ കുടുംബം.

in News 57 views

നിലമേലിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ആ.ത്മ.ഹ.ത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി. ശി.ക്ഷ നാളെ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി. കൊല്ലം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് ആണ് വിധി പറഞ്ഞത്. അഞ്ചാതുതായിട്ടാണ് കോടതി കേസ് പരിഗണിച്ചത്. വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻനായർ കോടതിയിലെത്തിയിരുന്നു. പ്ര.തി.ക്ക്. ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും, കിരണിന് കിട്ടുന്ന ശിക്ഷ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്ത്രീധന മ.ര.ണം., സ്ത്രീ.ധ.ന.പീ.ഡ.നം, ആ.ത്മ.ഹ.ത്യാ.പ്രേ.രണ, ഉപദ്രവിക്കൽ, ഭീ.ഷ.ണി.പ്പെടുത്തൽ, സ്ത്രീധനമാവശ്യപ്പെടൽ തുടങ്ങിയ വകുപ്പുകൾ ആയിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. ആ.ത്മ.ഹ.ത്യ.യി.ലേക്ക് തള്ളിവിടുക എന്ന ലക്ഷ്യത്തോടെ കിരൺ വിസ്മയെ പീ.ഡി.പ്പി.ച്ചെ.ന്നാ.യി.രുന്നു പ്രോസിക്യൂഷന് റ വാദം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിൻ്റെ വീട്ടിയ പോരുവഴി അമ്പലത്തും ഭാഗം ചന്ദ്ര വിലാസത്തിലെ കിടപ്പ് മുറിയോട് ചേർന്നുള്ള ടോയ്ലറ്റിൽ 2020 ജൂൺ 21-നാണ് വിസ്മയയെ തൂ.ങ്ങി.മ.രി.ച്ച.നിലയിൽ കണ്ടെത്തിയത്.

വിസ്മയയെ ആശുപത്രിയിൽ എത്തിച്ച ശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്ത്ര കോട്ട സ്റ്റേഷനിൽ കീ.ഴ.ട.ങ്ങു.കയായിരുന്നു. കിരണിനെ പിന്നീട് സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഐ ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജനുവരി 10-ന് ആരംഭിച്ച വിചാരണ ഈ മാസം 18 നാണ് പൂർത്തിയായത്. വി.ചാ.ര.ണ അന്തിമഘട്ടത്തിൽ എത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരു മാസം മുൻപ് കിരണിന് ജാമ്യം അനുവദിച്ചിരുന്നു. ആ ജാമ്യം ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. നാളെ തക്കതായ ശിക്ഷ നൽകുമെന്ന് കോടതി പറഞ്ഞു.
All rights reserved News Lovers.

Share this on...