കാർ റോഡരികിൽ നിർത്തി കിടന്നുറങ്ങി യുവാവ്; എന്നാൽ പിന്നീട് നടന്നതൊക്കെ കണ്ടോ…

in News 56 views

കാർ റോഡരികിൽ നിർത്തി കിടന്നുറങ്ങി യുവാവ്; എന്നാൽ പിന്നീട് നടന്നതൊക്കെ കണ്ടോ…യുവാവ് കാറിലിരുന്ന് ഉറങ്ങിയതോടെ കാർ നിർത്തിയിട്ട സ്ഥലത്തുണ്ടായത് ആശങ്കയുടെ മണിക്കൂറുകൾ പരിഭ്രാന്തിയിലായ നാട്ടുകാർ ഫയർ ഫോഴ്‌സിനെ വരെ വിളിച്ചു വരുത്തി. ഇന്നലെ രാവിലെ പാലേരിയിലാണ് സംഭവം നടന്നത്. കുട്ടയാടി പേരാമ്പ്ര റോഡിൽ പാലേരി വടക്കുമ്പാട് തണലിനു സമീപം അതിവേഗം വന്ന കാർ പെട്ടന്ന് നിർത്തി. പിന്നെ മണിക്കൂറുകളോളം കാർ അവിടെ തന്നെ കിടന്നു. സംശയം തോന്നിയ നാട്ടുകാർ കാറിനു അടുത്ത് വന്നു പരിശോധിച്ചു. നോക്കിയപ്പോൾ ഒരു യുവാവ് കാറിനു ഉള്ളിൽ കിടന്നു ഉറങ്ങുന്നു.

ഇയാളെ ഉണർത്താൻ നാട്ടുകാർ സകലമാന ശ്രമങ്ങളും നടത്തി. എന്നാൽ യുവാവ് എണീറ്റില്ല, ഇതിനിടെ സീറ്റിൽ നിന്നും യുവാവ് മ,റി,ഞ്ഞു വീ,ണു. എന്നിട്ടും ഉറക്കത്തിൽ നിന്നും എണീറ്റില്ല. അവസാനം നാട്ടുകാർ ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിച്ചു. പതിനൊന്നു മാണിയോട് കൂടി പോലീസും ഫയർ ഫോഴ്സും സ്ഥലത്തു എത്തി. കാറിന്റെ ഡോർ മുറിക്കാൻ തീരുമാനിച്ചു.അതിനു തൊട്ടു മുമ്പ് എല്ലാവരും ചേർന്ന് കാർ ശക്തമായി ഒന്ന് കുലുക്കി. ഉടനെ യുവാവ് ചാടി എണീറ്റു. ഒന്നും അറിയാത്ത യുവാവ് ഡോർ തുറന്നു പുറത്തു കടന്നു എന്താ ഇത്ര ആളും ബഹളവും എന്നായി.

ആരോഗ്യ വകുപ്പ് ജീവനക്കാരൻ കൂത്താളി മൂരികുത്തിയിൽ ആദിൽ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. തുടർച്ച ആയി രാത്രി ഡ്യൂട്ടി ആയിരുന്നു ഇദ്ദേഹത്തിന്. ജോലി കഴിഞ്ഞു മടങ്ങവേ ഉറക്കം വല്ലാതെ വന്നപ്പോൾ ഉടനെ കാർ നിർത്തി ഉറങ്ങുക ആയിരുന്നു. പാലേരിയിൽ ആണ് സംഭവം നടന്നത്.

Share this on...