കറുപ്പണിഞ്ഞ്.. ഇരുമുടിക്കെട്ടേന്തി..മല ചവിട്ടി.. അയ്യനെ കാണാൻ പാർവ്വതിയും.. ജയറാമിന്റെ കൈ പിടിച്ച് ആദ്യ ദർശനം.

in News 87 views

മലയാളികൾ എപ്പോഴും ശ്രദ്ധിക്കുന്ന മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താര കുടുംബമാണ് ജയറാമിൻ്റെ കുടുംബം. ജയറാമും പാർവ്വതിയും കാളിദാസും മാളവികയുമൊക്കെ മലയാളികൾക്ക് അത്രമേൽ പ്രിയങ്കരം തന്നെയാണ്. ജയറാമിനോടും പാർവതിയോടുമുള്ള ഇഷ്ടം ഈ കുടുംബത്തോട് മുഴുവൻ വ്യാപിക്കുകയായിരുന്നു. അങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമായ കാളിദാസനോടും മാളവികയോടും മലയാളികൾക്ക് വല്ലാത്ത ഇഷ്ടമാണ്.

ഇതുവരെ സിനിമയിൽ അരങ്ങേറ്റം കുറിക്കാത്ത മാളവികയോടും മലയാളികൾക്ക് കടുത്ത ആരാധന തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ സഹോദരൻ്റെയും വീട്ടിലെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന ഇവർ രണ്ടു പേരോടും തന്നെ എപ്പോഴും സ്നേഹം പ്രകടിപ്പിക്കാറുണ്ട്. കാളിദാസ് ഇപ്പോൾ മലയാളത്തിലും മറ്റ് ഭാഷകളിലും ഒക്കെ തിളങ്ങുകയാണ്. മലയാളത്തിനേക്കാൾ തമിഴിലാണ് താരത്തിന് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിച്ചത്.

എന്നാൽ ഇപ്പോൾ ജയറാമിനൊപ്പം മല ചവിട്ടിയിരിക്കുന്ന പാർവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറെ അധികം നാളുകൾക്കു ശേഷം 50 വയസ്സിനുമുകളിൽ ആദ്യമായി ദർശിക്കുകയാണ് പാർവതി ശബരിമല. അതിൻ്റെ സന്തോഷമാണ് പാർവതിയുടെ മുഖത്ത് എന്ന് ആരാധകർ തന്നെ പറയുന്നു. വിഷു പൂജകൾക്കായി നടതുറന്ന ശബരിമല സന്നിധാനത്ത് ജയറാമിനൊപ്പം എത്തി നടി പാർവതിയും, താരദമ്പതികളായ ജയറാമും പാർവ്വതിയും, അയ്യപ്പ ദർശനം നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Share this on...