കരഞ്ഞുവിളിച്ച് ദേവു പൊലീസിന് നൽകിയ മൊഴി കേട്ടോ… നടുങ്ങി സോഷ്യൽ ലോകം

in News 15,819 views

ഇരിങ്ങാലക്കുട സ്വദേശി ആയ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പിൽ പെടുത്തി കേസിൽ അറസ്റ്റിൽ ആയ ദമ്പതികൾ പ്രവർത്തിച്ചത് ഇടനിലക്കാർ ആയികൊണ്ടെന്നു റിപ്പോർട്ട്.കൊല്ലം സ്വദേശി ദേവു ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുല് എന്നിവർ ഉൾപ്പെടെ ആറു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ദേവു ഗോകുൽ ദമ്പതികൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്.ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്തു കൊണ്ട് സജീവമായ ഇവർക്ക് നിരവധി ഫോളോവേഴ്സ് ഉണ്ട്.എന്നാൽ ആർഭാട ജീവിതം കാരണം കടം കയറിയ ഇവർ ഒടുവിൽ പണത്തിനു വേണ്ടി ഹണിട്രാപ്പിലേക്ക് തിരിയുകയായിരുന്നു.

ഇരയെ സുരക്ഷിത സ്ഥലത്തു എത്തിച്ചാൽ 40000 രൂപ കമ്മീഷൻ ലഭിക്കും എന്നാണ് ദമ്പതികൾ പോലീസിൽ പറഞ്ഞത്.പാലാ രാമപുരം സ്വദേശി ശരത് ഇരിങ്ങാലക്കുട സ്വദേശി വിനയ് ജിഷ്ണു അജിത് എന്നിവരാണ് അറസ്റ്റിൽ ആയ മറ്റുള്ളവർ.ശരത് ആണ് ഹണിട്രാപ്പിലെ മെയിൻ സൂത്രധാരൻ.ഇരിങ്ങാലക്കുട ധന കാര്യ സ്ഥാപന ഉടമയെ സംഘം ആറു മാസം നിരീക്ഷണം നടത്തി പിന്തുടർന്നു .പ്രതികളിൽ ഒരാൾ പ്രളയ സമയത്തു പരാതിക്കാരന്റെ വീടിനു മുന്നിൽ താമസിച്ചിരുന്നു.ചൂണ്ടയിൽ കുരുങ്ങാൻ സാധ്യത ഉള്ള ആൾ എന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണി ഒരുക്കി.ശരത് സ്ത്രീയുടെ പേരിൽ പ്രൊഫൈൽ ഉണ്ടാക്കി സാമൂഹ്യ മാധ്യമം വഴി പരാതിക്കാരനുമായി അടുപ്പം ഉണ്ടാക്കിയാണ് തട്ടിപ്പിന് കളം ഒരുക്കിയത്.

തുടർന്ന് ദേവുവിനെ ഉപയോഗപ്പെടുത്തി പരാതിക്കാരനെ യാക്കരയിലേക്ക് വിളിച്ചു വരുത്തി.ഭർത്താവ് വിദേശത്തു ആണെന്നും ‘അമ്മ ആശുപത്രിയിൽ ആണ് പറഞ്ഞിരുന്നത്.പരാതിക്കാരൻ 28 നു പകൽ പാലക്കാട് എത്തി.ഒലവക്കോട് വെച്ചാണ് ആദ്യം കണ്ടത്.രാത്രി സംഘം യാക്കരയിലെ വാടക വീട്ടിൽ എത്തിച്ചു.അവിടെ ശരത് ഉൾപ്പെടെ ഉള്ളവർ സദാചാര ഗുണ്ട എന്ന വ്യാജേന അവിടെ എത്തി ദേവുവിനെ മര്ദിക്കുന്നത് ആയി കാണിച്ചു.

തുടർന്ന് പരാതിക്കാരന്റെ നാല് പവൻ സ്വർണ മാല മൊബൈൽ ഫോൺ ആയിരം രൂപ എടിഎം കാർഡ് എന്നിവ കൈക്കലാക്കിയ ശേഷം ഇയാളെ കണ്ണ് കാറിൽ കയറ്റി കൊടുങ്ങല്ലൂരിലേക്ക് കൊണ്ട് പോയി.അവിടെ എത്തും മുൻപ് മൂത്രം ഒഴിക്കണം എന്നു ആവശ്യപ്പെട്ടു വാഹനം നിർത്തിയപ്പോൾ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു.നാട്ടുകാർ ശ്രദ്ധിച്ചതോടെ സംഘം കടന്നു കളഞ്ഞു.പിന്നീട് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്ക് സംഭവം ഒത്തു തീർപ്പ് ആക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിളി എത്തിയതോടെ പോലീസിൽ സമീപിക്കുകയായിരുന്നു.

Share this on...