മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടി തന്നെയാണ് ഉർവശി. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ നിറസാന്നിധ്യം തന്നെയായിരുന്നു ഈ നായിക.അന്നത്തെ മുൻനിര നായികമാരിൽ ഏറ്റവും എടുത്തു പറയാവുന്നത് ഉർവശിയുടെ പേര് തന്നെയായിരുന്നു. തൻ്റെതായ ഒരു അഭിനയ ശൈലിയും, കുസൃതി ചിരിയും, സൗന്ദര്യവുമൊക്കെ കൊണ്ട് തന്നെ ആരാധകരെ മയക്കി ഈ സുന്ദരി വളരെ പെട്ടെന്നാണ് മലയാള സിനിമ ഇൻഡസ്ട്രിയിലെ മുൻനിര നായികയായി മാറുന്നത്. പിന്നീട് അന്യഭാഷകളിലും അഭിനയിച്ച താരത്തിൻ്റെ ജീവിതവുമൊക്കെ തന്നെ ആരാധകർ ഏറ്റെടുത്ത ഒന്നുതന്നെയായിരുന്നു.
മനോജ് കെ ജയനുമായുള്ള പ്രണയവും ഇവരുടെ വിവാഹവും ആരാധകർ ആഘോഷമാക്കിയിരുന്നു. പിന്നീടുള്ള ഇവരുടെ ജീവിതവും ,കുഞ്ഞാറ്റ എന്ന മകളുടെ വളർച്ചയും ഒക്കെ തന്നെ ആരാധകരും കണ്ടതാണ്. പക്ഷേ,പിന്നീടുള്ള ജീവിതത്തിലെ താളപ്പിഴകൾ കാരണം മനോജ് കെ.ജയനുമായി ഉർവശി വേർപിരിയുകയും ചെയ്തിരുന്നു. സാധാരണ നടിമാരെ പോലെ തന്നെ വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിന്ന താരം പിന്നീടാണ് വീണ്ടും അഭിനയത്തിലേക്ക് സജീവമായത്. വർഷങ്ങൾക്കിപ്പുറം അഭിനയത്തിലേക്ക് സജീവമായപ്പോൾ വലിയ ഒരു വരവേൽപ്പ് തന്നെയാണ് ‘അച്ചുവിൻ്റെഅമ്മ’ എന്ന സിനിമയിലൂടെ ഉർവശിക്ക് ലഭിച്ചത്.
ഇന്ന് അത്രയധികം കൈനിറയെ കഥാപാത്രങ്ങളുമായി വീണ്ടും മലയാള സിനിമയിൽ സജീവമാണ് ഉർവശി. ഇപ്പോഴിതാ വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും, വീണ്ടും സിനിമയിലേക്ക് സജീവമായതിൻ്റെ കാരണം തുറന്ന് പറഞ്ഞ്, മുൻപ് ഉർവശിയുടെ വാക്കുകൾ തന്നെയാണ് വീണ്ടും ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ മികച്ച അവസരവും, ശക്തമായ പിന്തുണയും തന്നെയാണ് താരത്തിനെ തേടിയെത്തിയതും. വിവാഹത്തിനുമുൻപ്, പിന്നീടുള്ള സിനിമ ജീവിതത്തെക്കുറിച്ച് അന്ന് തന്നെ തീരുമാനിച്ചിരുന്നു.
പതിവ് പോലെ തന്നെ വിവാഹശേഷം അഭിനയിക്കേണ്ടെന്ന തീരുമാനം എടുത്തിരുന്നെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ ആണ് ഉർവശിയെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അഭിനയ ലോകം അല്ലാതെ മറ്റൊരു തൊഴിലും ഉർവശിക്ക് അന്ന് പരിചയമുണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്നുള്ള അവസ്ഥ തന്നെയായി എന്നാണ് താരത്തിൻ്റെ വാക്കുകൾ അന്ന് സൂചിപ്പിച്ചത്. സിനിമയിലേക്കില്ലെന്ന് തന്നെയായിരുന്നു അന്ന് തീരുമാനിച്ചത്. എന്നാൽ ആ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. പ്രസവത്തിന് ഒരാഴ്ച മുൻപ് വരെ താരം അഭിനയിച്ചിട്ടുണ്ടെന്നും, ആ സമയത്ത് കമ്മിറ്റ് ചെയ്ത ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട് എന്നും താരം തന്നെയാണ് തുറന്ന് പറഞ്ഞത്.
സാമ്പത്തിക ബുദ്ധിമുട്ട് കൂടിവന്നപ്പോൾ വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത്. അച്ചുവിൻ്റെ അമ്മയിലൂടെ ആയിരുന്നു വിവാഹത്തിന് ശേഷം പിന്നീടുള്ള ഉർവശിയുടെ തിരിച്ചുവരവ്. മീരയുടെ അമ്മയായി വേഷം ലഭിച്ചപ്പോൾ അതെക്കുറിച്ച് അമ്മയോട് അഭിപ്രായം ചോദിച്ചിരുന്നു. മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ചാലും കുഴപ്പമില്ല, എന്നാൽ നായിക നീ ആയിരിക്കണം എന്ന് അമ്മ പറഞ്ഞത് ഉർവശി തന്നെ അത് തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ അതിനുശേഷം കരിയറിൽ ഒരുപാട് കഥാപാത്രങ്ങൾ ലഭിച്ചു. കൈ നിറയെ അവസരങ്ങൾ ലഭിച്ചു തുടങ്ങിയപ്പോൾ അതൊന്നും വേണ്ട എന്ന് വയ്ക്കാൻ തോന്നിയില്ല എന്ന് ഉർവശി തന്നെ പറഞ്ഞിരുന്നു.
പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്ന ഉർവശിക്ക് ഇതുപോലെ തന്നെ ഒരുപാട് നല്ല കഥാപാത്രങ്ങൾ ലഭിച്ചു. ഇമോഷണൽ ആയിട്ടുള്ള കഥാപാത്രങ്ങൾ വളരെ കുറവായിരുന്നു ഉർവശിക്ക് ലഭിച്ചിരുന്നത്. എപ്പോഴും കുറച്ചു കോമഡി കൂടെ കലർന്ന കഥാപാത്രങ്ങൾ തന്നെയാണ് ഉർവശിക്ക് ചെയ്യാൻ ഏറ്റവും എളുപ്പവും, ആരാധകർക്ക് ഉർവശിയിൽ കാണാൻ കഴിയുന്ന കഥാപാത്രങ്ങളും അതുതന്നെയായിരുന്നു. ആരാധകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രവും ഉർവശി കുറച്ച് കോമഡി ഉള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് തന്നെയായിരുന്നു. ഏറ്റവും നാച്ചുറൽ ആയിട്ടുള്ള രീതിയിൽ കോമഡി കഥാപാത്രങ്ങൾ, അത് ഇമോഷണൽ ആയിട്ടുള്ള രീതിയിൽ പിന്നീട് കൊണ്ടുവരുന്നത് കൈകാര്യം ചെയ്യാൻ ഉർവ്വശിക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഉള്ളതെന്ന് ആരാധകർ എപ്പോഴും പറയുന്നുണ്ടായിരുന്നു.
അച്ചുവിൻറെ അമ്മ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വന്നതെങ്കിലും, ആരാധകർക്ക് ഉർവശി എന്ന നായികയെ തിരിച്ചുകിട്ടിയത് അരവിന്ദൻ്റ അതിഥികൾ എന്ന സിനിമയിലൂടെയാണ് എന്നുള്ള അഭിപ്രായം നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു. അരവിന്ദൻ്റെ അതിഥികൾ എന്ന ആ ഒരു സിനിമയിൽ ഉർവശിയുടെ റോൾ അത്രയധികം തന്നെയാണ് പിന്നീട് ആരാധകർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നതും, ഏറെ ശ്രദ്ധനേടിയതും. പിന്നീട് ഒരുപാട് കഥാപാത്രങ്ങളുമായി ഇപ്പോൾ മലയാള സിനിമയിൽ തന്നെ സജീവമാണ് താരം. മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തിന് ശേഷം ഉർവശി വീണ്ടും വിവാഹം കഴിച്ചു.
2013 ൽ ശിവപ്രസാദ് എന്ന ആളിനെ ആണ് ഉർവശി വിവാഹം കഴിച്ചത്. ശിവപ്രസാദിനും ഉർവശിക്കും ഇപ്പോൾ ഇ പ്രജാപതി എന്നുള്ള ഒരു മകൻ കൂടിയുണ്ട്. ഉർവശിയുടെയും മനോജ് കെ ജയൻ്റെയും ആദ്യ മകളായ കുഞ്ഞാറ്റയും ഇഷാനയെ ഇപ്പോൾ സ്വന്തം സഹോദരനെ പോലെ തന്നെയാണ് കാണുന്നത്. അച്ഛൻ്റെ കൂടെയാണ് നിൽക്കുന്നതെങ്കിലും അമ്മയുടെ കൂടെയും, സഹോദരൻ്റെ കൂടെയും നിൽക്കാനും കുഞ്ഞാറ്റ സമയം കണ്ടെത്താറുണ്ട്. അതുകൊണ്ടുതന്നെ ഉർവ്വശിയുടെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ തന്നെയും ആരാധകർക്ക് ഇന്നും അന്നും എന്നും വളരെ പ്രിയപ്പെട്ടത് തന്നെയാണ്.