ഒരു വീട്ടിൽ നിന്ന് നിർത്താതെ കരച്ചിൽ; ചെന്ന് നോക്കിയ പോലീസുകാരൻ കണ്ടത് ഭയാനക കാഴ്ച

in News 107 views

വടക്കേക്കാട് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് പി.എ പങ്കുവെക്കുന്ന ഒരു അനുഭവം.ഞാനും സഹപ്രവർത്തകനായ സിവിൽ പോലീസ് ഓഫീസർ ദേവേഷും ചേർന്ന് ഞമനേങ്ങാട് അംഗൻവാടി പരിസരത്ത് ഡ്യൂട്ടി കഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു.വൈകീട്ട് ആറുമണിയായിക്കാണും.പെട്ടെന്ന് ഒരു കുട്ടി കരയുന്ന ശബ്ദം.അമ്മേ…. അമ്മേ…..കുട്ടിയുടെ കരച്ചിലിന്റെ ശബ്ദം കൂടി വരികയാണ്.

അടുത്തുള്ള ഒരു വീട്ടിൽ നിന്നുമാണ് ആ കരച്ചിൽ കേൾക്കുന്നത്. അതോടൊപ്പം ഏതാനും സ്ത്രീകളും കരയുന്നുണ്ട്.

ഞാൻ ഉടൻ തന്നെ കരച്ചിൽ കേട്ട സ്ഥലത്തേക്ക് ഓടി.അപ്പോഴാണ് ഭയാനകമായ ഒരു കാഴ്ച കണ്ടത്.

ശരീരം മുഴുവൻ തീപടർന്ന് ഒരു ചെറിയ പെൺകുട്ടി വീടിന്റെ ഉമ്മറത്ത് ഓടുകയായിരുന്നു.

വീട്ടിലെ പ്രായമായ അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് ഉള്ളത്. കുട്ടിയുടെ ശരീരമാസകലം ആളിക്കത്തുന്ന തീ കണ്ട് അവർക്ക് ഒന്നും പ്രതികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ദൂരെ മാറി നിന്ന് അവരും കരയുകയാണ്.

അൽപ്പസമയം പോലും പാഴാക്കാതെ ഞാൻ ആ വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി. രക്ഷാപ്രവർത്തനായി നോക്കിയപ്പോൾ സമീപത്ത് ഒന്നും കാണുന്നുമുണ്ടായിരുന്നില്ല.

ഞാൻ മറ്റൊന്നും ആലോചിച്ചില്ല.വസ്ത്രത്തിൽ തീപിടിച്ച് കരയുന്ന കുട്ടിയെ ഞാൻ എടുത്ത് മുറ്റത്തേക്ക് ഓടി. നിലത്തുകിടത്തി ഉരുട്ടി.എന്റെ കൈവശം ഒരു ബാഗ് മാത്രമാണുണ്ടായിരുന്നത്. ഞാൻ അതെടുത്ത് കുട്ടിയുടെ ദേഹത്തെ തീയണക്കാൻ ശ്രമിച്ചു.

അൽപ്പനേരത്തെ പരിശ്രമത്തിനൊടുവിൽ തീയണഞ്ഞു.ഉടൻ തന്നെ സമീപവാസിയായ ഒരാളുടെ കാറിൽ കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എനിക്ക് വല്ലാതെ പേടി തോന്നി. കുട്ടികൾക്കു സംഭവിക്കുന്ന ഓരോ അപകടങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേദനപ്പെടുത്തുമല്ലോ…!പിറ്റേ ദിവസം ഞാൻ ആശുപത്രിയിലേക്ക് ഫോൺ ചെയ്തു കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിച്ചു.

Share this on...