ഒരു നിമിഷം നെഞ്ചിടിച്ചു പോകുന്ന കാഴ്ച – നെഞ്ചിൽ കൈവെച്ച് യുവാക്കൾ – വീഡിയോ വൈറൽ

in News 131 views

വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയായി മാറുകയാണ്. ഈ വർഷം തന്നെ നമ്മുടെ സംസ്ഥാനത്ത് കാർ നിയന്ത്രണം വിട്ട് അപകടത്തിൽ മരിച്ചവർ നിരവധിയാണ്. ചിലപ്പോൾ ചിലർ ഇത്തരം അപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടാറുണ്ട്. അത്തരം ഒരു അനുഭവമാണ് ഇന്നലെ നടന്നിരിക്കുന്നത്. രണ്ടു യുവാക്കൾ റോഡ് മുറിച്ചു കടക്കുവാൻ നിൽക്കുകയായിരുന്നു. ഇന്ന് നാം കാണുന്ന വീഡിയോകളിൽ പലരും ധൃതിയിൽ വണ്ടിയുടെ അടുത്ത് കൂടി മുറിച്ചു കടക്കുന്നതാണ് കാണാറുള്ളത്.

രണ്ടു വശത്തു നിന്നും വാഹനങ്ങൾ വരുന്നത് കൃത്യമായി ശ്രദ്ധിച്ച് ധൃതിയൊന്നും കാട്ടാതെയാണ് ഇവർ റോഡ് മുറിച്ച് കടക്കാൻ നിന്നത്. വാഹനങ്ങൾ ഒഴിഞ്ഞപ്പോൾ ഇരുവരും കൂടി റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു വെള്ളയും പച്ചയും കളറിലുള്ള കാർ പാഞ്ഞുവരികയാണുണ്ടായത്. രണ്ടു പേരിൽ ആദ്യം കടക്കാൻ ശ്രമിച്ച വ്യക്തി ഇത് പെട്ടെന്ന് കണ്ടത് പോലും ഇല്ല. എന്നാൽ കൂടെ കടക്കാൻ നിന്നയാൾ തൻ്റെ ജീവൻ പോലും നോക്കാതെ മുന്നിലുണ്ടായ വ്യക്തിയെ പിടിച്ചു മാറ്റുന്നതാണ് നമുക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്.

അദ്ദേഹത്തിൻ്റെ കാലിന് തട്ടി തട്ടിയില്ല എന്ന രീതിയിലായിരുന്നു കാറിൻ്റെ ഓട്ടം. മറ്റേ വ്യക്തി രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ഒരു ദുരന്തവാർത്ത തന്നെ കേൾക്കേണ്ടി വരുമായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. പലരും പറയുന്നത് കാർ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാണ്.

Share this on...