ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യല്‍മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ

in News 65 views

ഒരു നിമിഷം ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി; സോഷ്യല്‍മീഡിയയെ ഞെട്ടിച്ച് ഈ പൊന്നുമോളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകർത്തുവാരുകയാണ് ഒരു മിടുക്കി കുട്ടി. ധാരാളം കഴിവുള്ള കുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും ഈ കുഞ്ഞുമോളുടേത് ഒരു അപാര കഴിവ് തന്നെയാണ്. സിനിമയിലെ ഒരു രംഗം ടിക്ടോക്ക് ചെയ്തിരിക്കുകയാണ് വയനാട് വൈത്തിരിയിലെ ആൻമരിയ ബാബു എന്ന കുഞ്ഞുമോൾ. അത്ഭുതം എന്താണെന്നുവെച്ചാൽ അപാര ടൈമിങ് ആണ് ആൻമോൾക്ക് എന്നതാണ്.

ടൈമിംഗ് മാത്രമല്ല എക്സ്പ്രഷൻ കണ്ടാലും അത്ഭുതത്തോടെ നോക്കി ഇരുന്നു പോകും. അയൂബ് എൻ കെ യാണ് ആൻമോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അയൂബിൻ്റെ ആർട്ട് ക്യാമ്പ് സ്റ്റുഡൻ്റാണ് ആൻമരിയ എന്ന ഈ കൊച്ചു മിടുക്കി. ഈ മിടുക്കി കുട്ടിയുടെ ഓരോ വീഡിയോയും ഒന്നിന്നൊന്ന് മെച്ചപ്പെട്ടാണ് നിൽക്കുന്നത്. വൈറലായ വീഡിയോ കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്നെ മൂന്നര ലക്ഷത്തിലധികം പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ ചെറിയ പ്രായത്തിൽ തന്നെ അസാധ്യ ടൈമിംഗും, ഭാവപ്രകടനങ്ങളും അവതരിപ്പിക്കാൻ കഴിയുന്ന ആൻമരിയ ബാബുവിൻ്റെ വീഡിയോയാണ് ഓരോരുത്തരും ഏറ്റെടുത്തിരിക്കുന്നത്. വൈറലാകുന്ന വീഡിയോ കാണാം.

Share this on...