ഒരു നാടിനെ മുഴുവൻ അഭിമാനമായി മാറിയ അശ്വതിയുടെ കഥ.

in News 182 views

പെൺകുട്ടിയായ നീ ഈ ജോലി ചെയ്യാൻ പാടില്ല, ആ ജോലി ചെയ്യാൻ പാടില്ല, നിനക്ക് ഈ ജോലി ചേരില്ല. അതൊക്കെ ആൺകുട്ടികളുടെ ജോലിയാണ് ഇങ്ങനെ പറയുന്ന പല രീതിയിലുള്ള ഒരു പാടിയാറ്റിക് സൊസൈറ്റിലൂടെയാണ് നമ്മൾ വളർന്നുവന്നത്. എന്നാൽ പെൺകുട്ടികൾക്ക് പോലീസിൽ ചേരാനും ആർമിയിലും, നേവിയിലുമൊക്കെ ചേരാനാകുമെന്ന് നമ്മൾ പലരും തെളിയിച്ചിട്ടുണ്ട്. എന്നാലും പലരും ഇന്ന് അനുഭവിക്കുന്ന ഒരു ഇൻ ഈക്വാലിറ്റി തന്നെയാണ് ഈ രീതിയിലുള്ള ജോലി ചെയ്യാൻ പാടില്ല എന്നു പറയുന്നത്. നീ പെണ്ണാണെങ്കിൽ നീ അടുക്കള തന്നെ നെയ്യണം, അല്ലെങ്കിൽ പുറത്തുള്ള ജോലികൾ അധികം ചെയ്യാൻ പാടില്ല. അത് ഓട്ടവും ചാട്ടവും ആണ്. യുദ്ധം നിനക്ക് പറ്റില്ല. തുടങ്ങിയ പല കാര്യങ്ങളായിരുന്നു പെൺകുട്ടികളിൽ നിന്നും മാറ്റിനിർത്തി കൊണ്ടിരുന്നത്.

എന്നാൽ അങ്ങനെ കുഞ്ഞിലെ മുതൽ കണ്ട് എല്ലാവരുടെയും ഇത്തരം പാട്രിയാക്കൾ ചിന്തകൾ ഒക്കെ മാറ്റി ചിന്തിച്ച ഒരു പെൺകുട്ടിയുടെ ഒരു വിജയമാണ് ഇവിടെ കാണുന്നത്. ബാല്യകാല ആഗ്രഹം സഫലം ആക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം അശ്വതി. ഇനി രാജ്യാതിർത്തി കാക്കും.മാത്യ രാജ്യത്തിൻ്റെ മണ്ണും കാക്കാൻ പട്ടാളത്തിൽ ചേരണമെന്ന മോഹം കഠിനപ്രയത്നത്തിലൂടെ സഫലം ആക്കിയിരിക്കുകയാണ് ഈ പെൺകുട്ടി. അമ്പലക്കുന്ന് ജയചന്ദ്രൻ – സിന്ധു ദമ്പതികളുടെ മകൾ അശ്വതി ജയചന്ദ്രനാണ് അർധസൈനിക വിഭാഗത്തിൽ ജോലി നേടി നാട്ടിലെ താരം ആയിരിക്കുന്നത്. ഇപ്പോൾ നാട്ടിലെ ഒരാൾക്കും പറയേണ്ട ഇത് പെൺ കുട്ടികൾക്കുള്ള ജോലി അല്ല എന്ന്. എല്ലാവരും അഭിമാനത്തോടെ സല്യൂട്ട് ചെയ്യും. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പട്ടാളത്തിൽ സേവനം അനുഷ്ഠിക്കണം എന്ന ആഗ്രഹം അവളുടെ മനസ്സിൽ ഉണ്ടായത്.

തുടർന്ന് ഓരോ ക്ലാസിൽ പഠിച്ച് മുന്നേറുമ്പോഴും പട്ടാളക്കാരി ആകണമെന്ന മോഹം പിന്തുടരുകയായിരുന്നു. പലരും ഡോക്ടർ ആവണം, എൻജിനീയർ ആവണമെന്ന് എണീറ്റ് പറയുമ്പോൾ എനിക്ക് പട്ടാളക്കാരി ആവണമെന്ന് അശ്വതി ഓരോ ബെഞ്ചിൽ നിന്നും എണീറ്റ് പറയുന്നുണ്ടായിരുന്നു.സ്പോർട്സിൽ വലിയ കമ്പം ഇല്ലാതിരുന്നിട്ടും ആഗ്രഹിക്കുന്ന ജോലി നേടുന്നതിന് ഒട്ടു മിക്ക കായിക ഇനങ്ങളും പരിശീലിച്ചു. ബിരുദപഠനം പൂർത്തിയാക്കി സ്റ്റാഫ് ഇലക്ഷൻ കമ്മീഷൻ പരീക്ഷയെഴുതി അവസരം നേടിയെടുക്കുകയായിരുന്നു. തുടർന്ന് ഒരു വർഷത്തെ കഠിന പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. കോൺസ്റ്റബിൾ ആയി നേടിയ ആദ്യ പോസ്റ്റിംഗ് പശ്ചിമബംഗാളിൽ ആയിരുന്നു. ഇവരുടെ ബാച്ച് ജില്ലയിൽ നിന്നുള്ള ഏക വനിതയായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം അശ്വതി. ഇത് നമ്മൾ മലയാളികളുടെ തന്നെ അഭിമാനമാണ്.

കേരളക്കരയുടെ തന്നെ അഭിമാനമാണ്. സഹോദരൻ അശ്വിനാണ്. പട്ടാളക്കാരിയായി തിരിച്ചെത്തിയ അശ്വതിക്ക് നന്മ റെസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ ഒരു അനുമോദനയോഗം ആണ് പഞ്ചായത്ത് പ്രസിഡൻറ് ജിജി ഷിബു ഉദ്ഘാടനം ചെയ്തത്. ഈ ഒരു വീഡിയോയും ചിത്രങ്ങളും തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നീടാണ് അശ്വതി ആഗ്രഹങ്ങളെ കുറിച്ചും, അശ്വതിയെ കുറിച്ചും ഒക്കെ തന്നെ നമ്മൾ മലയാളികൾ അന്വേഷിച്ചറിയാൻ തുടങ്ങിയത്. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഇ.അനീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി ദിനേശ് പ്രസംഗിച്ചു. ഇങ്ങനെ ആയിരുന്നു ആ ചടങ്ങ് മുന്നേറുന്നത്. അഭിമാനപൂരമായി നിൽക്കുന്ന അച്ഛനും അമ്മയുടെയും നടുക്ക് അശ്വതി ഒരു ബൊക്കയും പിടിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അതും നമ്മൾ ഇന്ത്യക്കാർ അല്ലെങ്കിൽ ലോകത്തിലെ എല്ലാ ജനങ്ങളും നമ്മളെല്ലാവരും അഭിമാനത്തോടെ സല്യൂട്ട് ചെയ്യുന്ന, നമ്മളെല്ലാവരും അത്രയുമധികം റെസ്പെക്ടോടെ കാണുന്ന ഒരു യൂണിഫോമിട്ട്. ഒരു പട്ടാളക്കാരൻ്റെ അല്ലെങ്കിൽ പട്ടാളക്കാരിയുടെ യൂണിഫോം ഇട്ട്. അവിടെ സ്വന്തം നാട്ടിൽ ഒരു പട്ടാളക്കാരുടെ യൂണിഫോം ഇട്ട് കൊച്ചി ലെ മുതൽ കണ്ട സ്വപ്നം സഫലമാക്കി നിൽക്കുമ്പോൾ അശ്വതിക്ക് വെല്ലുന്ന എന്തുമുണ്ട് ഈ ലോകത്ത്. അശ്വതിക്ക് ഇനി എന്തും കീഴ്പ്പെടുത്താം. അവളുടെ ആഗ്രഹങ്ങളെ, അവളുടെ ആഗ്രഹങ്ങൾക്കെതിരെ നിന്ന എല്ലാ കാര്യങ്ങളും മറികടന്ന് ഇവൾക്ക് ഇനി എന്തും സഫലമാക്കി കിട്ടും. ഇനി ജീവിതം സ്വർണ പൂർണമാകും. അർദ്ധ സൈനിക വിഭാഗത്തിൽ ജോലി നേടി തിരിച്ചെത്തിയ അശ്വതിക്ക് നാട്ടുകാർ സ്വീകരണം ഒരുക്കിയപ്പോൾ അത് അച്ഛനെയും അമ്മയുടെയും ഒരു നാടിൻ്റെ മുഴുവൻ ഓരോ പെൺകുട്ടികളുടെയും അഭിമാനമായി മാറി.
All rights reserved News Lovers.

Share this on...