ഒരുകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മയൂരിയുടെ ജീവിതത്തിൽ സംഭവിച്ചത്

in News 33 views

മയൂരി എന്ന നടിയെ മറക്കാൻ മലയാളികൾക്ക് കഴിയില്ല. മലയാളിയുടെ എക്കാലത്തെയും ചില പ്രിയപ്പെട്ട ചിത്രങ്ങളിൽ മയൂരി എന്ന നടി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു ആണ് കടന്നു പോയത്. മലയാളത്തിൽ താരം ആദ്യമായി അഭിനയിച്ച സിനിമ സമ്മർ ഇൻ ബത്‌ലഹേം ആണ്. പിന്നീട് വന്ന ആകാശ ഗംഗ എന്ന ഒറ്റ ചിത്രത്തിൽ കൂടി മലയാളീ പ്രേക്ഷകരുടെ മനം കവർന്ന നായിക ആയിരുന്നു മയൂരി. ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം ഏറെ തന്മയത്തോടു കൂടി ആണ് മയൂരി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇന്നും ചലച്ചിത്ര പ്രേമികളുടെ ഇഷ്ട സിനിമ ആണ് അത്. നായിക പ്രാധാന്യം ഉള്ള വേഷം തന്നെ ആയിരുന്നു അതിൽ മയൂരിക്കു ലംഭിച്ചതു.

തുടർന്ന് ചന്തമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മയൂരിക്കു കഴിഞ്ഞു. എന്നാൽ പിന്നീട് കിട്ടിയ കഥാ പത്രങ്ങളൊക്കെ വളരെ ചെറിയ കഥാ പത്രങ്ങൾ ആയിരുന്നു. അതിൽ താരം ഏറെ അസ്വസ്ഥയും ആയിരുന്നു. സിനിമ തന്നെ ഉപയോഗിച്ച് തള്ളി എന്ന തോന്നൽ ആയിരുന്നു താരത്തിന്റെ ഉള്ളിൽ. അതിൽ അതീവ ദുഃഖിത ആയിരുന്ന താരം പിന്നീട് തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കാൻ തീരുമാനിച്ചു. ചെന്നൈയിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തു ആണ് അഭിനയ മോഹം മയൂരിക്കു ഉണ്ടാവുന്നത്. പക്ഷെ ആഗ്രഹിച്ച മേഖലയിൽ തിളങ്ങാൻ ആവാതിരുന്നത് ആണ് ആയി തളർത്തി കളഞ്ഞത്. അതികം വൈകാതെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ നടി ആത്മഹത്യ ചെയ്യുക ആയിരുന്നു. താരത്തിന്റെ ആത്മഹത്യയെ പാട്ടി കുടുംബത്തിൽ ഉള്ളവർക്ക് പോലും കൂടുതൽ അറിവുകൾ ഇല്ല.

Share this on...