ഒന്നുമാകില്ല എന്ന് സൽമാനെ എല്ലാവരും കളിയാക്കി. പക്ഷേ ഒപ്പം ചേർത്ത് കൂട്ടുകാർ. ഇപ്പോൾ സൽമാൻ വേറെ ലെവൽ.

in News 223 views

രണ്ടു തരം മനുഷ്യൻ മാരാണ് നമുക്ക് ചുറ്റുമുള്ളത്. ഒന്ന് സ്വന്തം കഴിവിൽ വിശ്വസിക്കുകയും, തൻ്റെ കഴിവുകളെ മനസ്സിലാക്കി ലക്ഷ്യങ്ങളിലേക്ക് എത്താൻ പരിശ്രമിക്കുന്നവർ. മറ്റൊരു വിഭാഗം പരിമിതികളെയും സാഹചര്യങ്ങളെയും പഴിചാരി സ്വന്തം കഴിവുകളെ അവനവനിലേക്ക് ഒതുക്കുന്നവർ. ലക്ഷ്യം സഫലീകരിക്കണമെങ്കിൽ മാർഗ്ഗങ്ങൾ നല്ലതവണമെന്ന നിബന്ധന മാത്രമേയുള്ളൂ. പലപ്പോഴും ഒന്ന് കണ്ണുതുറന്നു നോക്കിയാൽ മതിയായ പ്രോൽസാഹനവും അവസരങ്ങളും ലഭിച്ചില്ലെന്ന ഒരേ ഒരു കാരണത്താൽ സമൂഹത്തിനുമുന്നിൽ തങ്ങളെ വേണ്ടരീതിയിൽ അടയാളപ്പെടുത്താൻ സാധിക്കാതെ പോയ കുറെ നിസഹായരായ മനുഷ്യരെ കാണാൻ സാധിക്കും. കഴിവുകൾ ഉണ്ടായിരുന്നിട്ടും എവിടെയും അറിയപ്പെടാതെപോയ മനുഷ്യൻ. അങ്ങനെയൊരാളെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

പേര് പറഞ്ഞു കഴിഞ്ഞാൽ ചുരുക്കം ചില ആളുകളെങ്കിലും ഈ മനുഷ്യൻ്റെ പേര് കേട്ടിരിക്കും എന്നത് ഉറപ്പാണ്. ജന്മനാ ഡൗൺ സിൻഡ്രോം ബാധിച്ച് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സൽമാൻ. ഇന്ന് അവൻ വെറും സൽമാൻ അല്ല. സെലിബ്രിറ്റിയായ സൽമാനാണ്. പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കും ഇടയിൽ നിന്നും ഇങ്ങനെയൊരു ഐഡൻറിറ്റി ഉണ്ടാക്കിയെടുക്കുക എന്നത് സൽമാനെ സംബന്ധിച്ചെടുത്തോളം അത്ര എളുപ്പമായിരുന്നില്ല. ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന സൽമാൻ്റെ കഴിവ് പുറം ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തുന്നത് അദ്ദേഹത്തിൻ്റെ ഒരു പറ്റം നല്ല സുഹൃത്തുക്കളാണ്. പാലക്കാട് ജില്ലയിലെ നാട്ടിൽ പ്രദേശമായ മണ്ണാർക്കാട് കുറ്റിക്കോടാണ് സൽമാൻ്റെ സ്വദേശം. പാറപ്പുറത്ത് വീട്ടിൽ പരേതനായ മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും 10 മക്കളിൽ ഒൻപതാമത്തെ മകനാണ് സൽമാൻ.

കുഞ്ഞുകുട്ടികളുടെ മനസും, സംസാരവും ആണെങ്കിലും 35 വയസുണ്ട് സൽമാന്. എന്നാൽ നിഷ്കളങ്കമായ സൽമാൻ്റെ സംസാരം അവന് ഇപ്പോഴും പത്തോ, പതിനെട്ടോ എന്നേ പറയുകയുള്ളൂ. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന സൽമാനെ ചെറുപ്പം മുതൽ വീട്ടിലുള്ളവർ മറ്റ് കുഞ്ഞുങ്ങളെക്കാൾ സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ എല്ലാവരുടെയും പൊന്നോമന ആയിട്ടായിരുന്നു സൽമാൻ വളർന്നിരുന്നത്. അവൻ്റെ കുഞ്ഞു വാശികളും കുറുമ്പുത്തരങ്ങളും വീട്ടുകാർ ആസ്വദിച്ചിരുന്നു. വീട്ടിൽ നിന്നും അവനെ ആരും അകറ്റി നിർത്തിയിരുന്നില്ല എന്ന് മാത്രമല്ല സഹോദരങ്ങളും സുഹൃത്തുക്കളും അവനെ ജീവനോളം ചേർത്തു പിടിക്കുകയും ചെയ്തു.

കുട്ടിക്കാലത്ത് അവന് മറ്റുള്ളവരുടെ സഹായം വേണ്ടിയിരുന്നുവെങ്കിലും ഇപ്പോൾ ആരുടെയും ആശ്രയമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ അവൻ പഠിച്ചു എന്ന് പറയുമ്പോൾ സൽമാൻ്റ ഉമ്മയുടെ കണ്ണുകളിൽ മകനോടുള്ള വാത്സല്യവും സ്നേഹവും ഒരുപോലെ പ്രകടമായിരുന്നു. സൽമാന് ഫുട്ബോൾ കളിക്കാൻ നന്നായി അറിയാമെന്നും, അവനത് ഇഷ്ടപ്പെടുന്നുണ്ടെന്നും, അവറെ കൂട്ടുകാർ മനസ്സിലാക്കുകയായിരുന്നു. പിന്നീട് അവൻ്റെ കൂട്ടുകാർക്ക് ഒരു നിമിഷം പോലും പിറകോട്ട് ചിന്തിക്കാൻ സമയം ഉണ്ടായിരുന്നില്ല. അവർ നാട്ടിലെ എല്ലാ മത്സരങ്ങളിലും പരിപാടികളിലും സൽമാനെയും കൂടെ കൂട്ടി. അവർ പന്ത് തട്ടുമ്പോൾ അവനും തട്ടാൻ കൊടുത്തു. അങ്ങനെ അവൻ അറിയാതെ അവനെ കഴിവ് തൻ്റെ ചങ്ങാതി അൻസാവ് ഫോണിൽ പകർത്തുകയും,വീഡിയോ വൈറൽ ആവുകയും ചെയ്തു.

പിന്നീട് നിരവധി അവസരങ്ങളും അംഗീകാരങ്ങളും സൽമാനെ തേടിയെത്തുകയായിരുന്നു. ഓരോ ടീമുകളും സൽമാനു വേണ്ടി വാദിക്കുമ്പോൾ പരിഭവമില്ലാതെ അവർക്കുവേണ്ടി സൽമാൻ കളിച്ചു. സൽമാൻ്റെ ഉപ്പയ്ക്ക് ഫുട്ബോൾ ഹരമായിരുന്നു എന്നും, ആ കഴിവാണ് അവന് കിട്ടിയതെന്നും ഉമ്മ പറയുന്നു. ഇതൊക്കെ മകനെ കുറിച്ച് പറയുമ്പോഴും സൽമാനെ ഇപ്പോഴും നേരാംവണ്ണം കാണാൻ കിട്ടുന്നില്ല എന്ന പരാതിയാണ് ഉമ്മ ഫാത്തിമയ്ക്ക്. കട ഉദ്ഘാടനവും, ഫുട്ബോൾ മത്സരങ്ങളും കല്യാണങ്ങളും,ചടങ്ങുകളും പരിപാടികളുമൊക്കെയായി വലിയ തിരക്കിലാണ് സൽമാൻ. സൽമാനെ കാത്ത് ഡേറ്റ് കിട്ടാൻ മാറ്റിവെച്ച് പരിപാടികളും ഇതിനിടയിൽ ധാരാളം. സ്വദേശത്തു മാത്രമല്ല ദുബായിൽ ഉൾപ്പെടെ ഉത്ഘാടന ചടങ്ങുകൾ സൽമാനെ തേടിയെത്താറുണ്ട്. ഈ സൽമാനാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
All rights reseved News Lovers.

Share this on...