ഒടുവിൽ ചുണ്ടയെ തനിച്ചാക്കി മുത്തു യാത്രയായി. അപൂർവ സ്നേഹബന്ധം ഇവിടെ അവസാനിക്കുന്നു.

in News 3,300 views

ഒടുവിൽ ആ ദുഃഖ വാർത്ത എത്തി. ചുണ്ട എന്ന ആ അമ്മ ഒറ്റയ്ക്കായിരിക്കുന്നു. മകളായി സ്നേഹിച്ച തൻ്റെ പ്രാണൻ്റെ പ്രാണനായിരുന്ന മുത്തുവിനെ ചുണ്ടയ്ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ബുധനാഴ്ചയായിരുന്നു ചുണ്ടയുടെ ഏറെ പ്രിയപ്പെട്ട മുത്തു എന്ന വളർത്തു കാട്ടുപന്നി വിടവാങ്ങിയത്.ഇതോടെ വയനാട്ടിലെ ആ അപൂർവ്വ സൗഹൃദ കഥയ്ക്കും വിരാമമായി. തൻ്റെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം ആ അമ്മ പങ്കുവെച്ചിരുന്നത് മുത്തുവിനോട് ആയിരുന്നു. ചെറുതായിരിക്കുമ്പോൾ അവരുടെ തോളിൽ കിടന്നാണ് അവൾ ഉറങ്ങിയിരുന്നത്.

മലയാളികൾ ഒന്നടങ്കം ഹൃദയത്തിൽ ഏറ്റെടുത്ത അപൂർവ സൗഹൃദ കഥയിലെ കാട്ടുപന്നി മുത്തു കഴിഞ്ഞ ബുധനാഴ്ച മ.ര.ണ.ത്തിന് കീഴടങ്ങി. പകൽ ഉറങ്ങാൻ കിടന്ന മുത്തു പിന്നെ ഉണർന്നില്ല. ഇവരുടെ സ്നേഹകഥ ആദ്യം ലോകം അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആയിരുന്നു. വീട്ടിൽ വയ്ക്കാൻ താനും മുത്തുവുമൊത്തുള്ള ഒരു ചിത്രം വേണം എന്നും, പിന്നീട് കണ്ടപ്പോൾ ആ വാർത്ത പുറം ലോകത്തെ അറിയിച്ച മാധ്യമങ്ങളോടും അവർ നന്ദി പറഞ്ഞിരുന്നു. പക്ഷേ ചിത്രം എത്തിയപ്പോഴേക്കും ആ അമ്മ തനിച്ചായി കഴിഞ്ഞിരിക്കുന്നു. എങ്കിലും ആ ചിത്രം വലിയൊരു ആശ്വാസമാണ് അവർക്ക്. കണ്ണിമ ചിമ്മാതെ നോക്കാനും തലോടാനും തൻ്റെ സങ്കടങ്ങൾ പങ്കുവെക്കാനും.

All rights resered News Lover.

Share this on...