ഒടുവിൽ ആദ്യമായി പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദ്രര്‍ ചന്ദ്രശേഖറും… പറഞ്ഞത് കേട്ടോ? വൈറലാകുന്നു

in News 228 views

തമിഴിലെ പ്രശസ്ത നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറും സീരിയൽ നടി മഹാലക്ഷ്മി വിവാഹിതരായത് വലിയ വാർത്തയായിരുന്നു. രവീന്ദറിന് അമിതമായ തടിയുള്ളത് വിമർശനങ്ങൾക്ക് കാരണം ആയി മാറുകയും ചെയ്തു. അദ്ദേഹത്തിൻ്റെ സ്വത്ത് കണ്ടിട്ടാണ് നടി ഈ സാഹസത്തിന് തയ്യാറായത് എന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ സ്വർണാഭരണങ്ങളും സമ്മാനങ്ങളും അവൾക്ക് നൽകിയിട്ടില്ലെന്നാണ് രവീന്ദർ ഇപ്പോൾ പറയുന്നത്. വിവാഹത്തിന് പിന്നാലെ ബിഹൈൻ്റ് വുഡ് സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരദമ്പതിമാർ. താരങ്ങളുടെ പൊരുത്തം നോക്കുന്നതിന് വേണ്ടിയുള്ള ചോദ്യങ്ങളാണ് അവതാരകൻ ചോദിച്ചത്.

കുട്ടിത്തം ഏറ്റവും കൂടുതലുള്ളതും. കുഞ്ഞുങ്ങളെപ്പോലെ നടക്കുന്നതും, ആരാണെന്നാണ് ആദ്യ ചോദ്യം. അത് താനാണെന്ന് രവീന്ദർ സമ്മതിക്കുന്നു. കാറിൽ എല്ലാവരും വളരെ സീരിയസ് ആയി സംസാരിച്ചുകൊണ്ട് പോകുമ്പോൾ ഒരു ഐസ്ക്രീം വാങ്ങി തരുമോ എന്ന് ചോദിക്കും .അതുപോലെ റോഡിൽ കാണുന്നതൊക്കെ കഴിക്കണം. കരിമ്പിൻ ജ്യൂസ് എവിടെ കണ്ടാലും വണ്ടി നിർത്തി കുടിക്കും. രണ്ടുപേരിൽ ഏറ്റവും കൂടുതൽ കാശ് ചെലവാകുന്നത് ആരാണെന്ന ചോദ്യത്തിന് ഇരുവരും ഉത്തരം പറഞ്ഞു.

അനാവശ്യമായി സാധനങ്ങൾ വാങ്ങിയാണ് ഞാൻ കാശ് കളയുന്നതെന്ന് മഹാലക്ഷ്മി പറയുമ്പോൾ, മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്തത് താനും കളയാറുണ്ടെന്ന് രവീന്ദർ പറഞ്ഞു. മഹാലക്ഷ്മി അവൾക്ക് വേണ്ടി മാത്രമാണ് കാശ് കളയുന്നതെങ്കിൽ, ഞാൻ മറ്റുള്ളവർക്ക് വേണ്ടിയാണ്. ആരെങ്കിലും അന്നദാനത്തിന് സഹായിക്കാമോ എന്ന് ചോദിച്ചാൽ, എത്ര വരുമെന്ന് അദ്ദേഹം ചോദിക്കും.

എങ്കിൽ ഞാൻ തന്നെ അതു മുഴുവൻ കൊടുക്കാമെന്ന് ഭർത്താവ് പറയുമെന്ന് മഹാലക്ഷ്മി പറയുന്നുണ്ട്. ഞാൻ ചെയ്യുന്നതൊക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. ഞങ്ങൾ വിവാഹത്തിൻ്റെ അന്ന് പാവപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയിരുന്നു. അത് ഞങ്ങൾ പറഞ്ഞിരുന്നെങ്കിൽ നയൻതാരയെ കോപ്പിയടിച്ചതാണെന്ന് പറയും. അതുകൊണ്ട് പറഞ്ഞില്ല. ഞാൻ ചെയ്യുന്ന ഒരു കാര്യം മറ്റൊരാൾക്ക് ഉപകാരമായാൽ അത് തൻ്റെ പുണ്യം ആയിട്ടാണ് കരുതുന്നതെന്ന് രവീന്ദർ കൂട്ടിച്ചേർത്തു. കൂട്ടത്തിലേറ്റവും സർപ്രൈസ് ചെയ്യുന്നത് മഹാലക്ഷ്മി ആണ്. 12 മാസവും 12 സമ്മാനങ്ങൾ വീട്ടിലെത്തും.

ഞങ്ങളെ കുറിച്ചുള്ള ചെറിയ ട്രോളുകളിൽ മഹാലക്ഷ്മി കല്യാണത്തിന് ഇട്ടിരിക്കുന്ന സ്വർണം ഒക്കെ രവീന്ദർ വാങ്ങി കൊടുത്തതാണെന്നാണ്. എന്നാൽ ഞാൻ ഇതുവരെ സമ്മാനങ്ങൾ ഒന്നും വാങ്ങി കൊടുത്തിട്ടില്ല. എന്തുവേണമെങ്കിലും വാങ്ങിക്കൊടുക്കാം വഴിയുണ്ട്. എന്നാൽ ആദ്യമായി കൊടുക്കുന്ന ഗിഫ്റ്റിന് ഒരു മൂലം ഉണ്ടാവണമെന്നുണ്ട്. അതുകൊണ്ട് ഇതുവരെ അങ്ങനെ ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ സാധിച്ചിട്ടില്ല. ഞാൻ ഒന്നും കൊടുക്കാതെയും അവർക്ക് ഇത്രയും സ്നേഹമുണ്ട്. എന്തായാലും ഒരു സർപ്രൈസ് സമ്മാനം വൈകാതെ കൊടുക്കണമെന്നുണ്ടെന്നും താരം പറയുന്നു. യൂട്യൂബിൽ വരുന്നതൊക്കെ കണ്ട് അവൾക്ക് വിഷമമായി. അതുകൊണ്ട് ഇൻറർവ്യൂ ഒന്നും കൊടുക്കുന്നില്ല എന്ന് കരുതി.

എങ്ങനെയാണ് ഇവരുടെ ജീവിതം പോസിബിൾ ആവുന്നതെന്ന് എല്ലാവർക്കും ഒരു കൺഫ്യൂഷൻ ഉണ്ട്. അതാണ് ഒരു അഭിമുഖം കൊടുക്കാമെന്ന് തീരുമാനിച്ചത്. ആദ്യമായി പ്രൊപ്പോസ് ചെയ്തത് ആരാണെന്ന ചോദ്യത്തിന് അത് രവീന്ദർ ആണെന്ന് മഹാലക്ഷ്മി പറയുന്നു. അങ്ങനെ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. നിനക്ക് മിസിസ്സ് ചന്ദ്രശേഖർ ആവാൻ ഇഷ്ടമുണ്ടോ എന്ന് നേരിട്ട് ചോദിക്കുകയായിരുന്നു. തീർച്ചയായും അവൾക്ക് ഇഷ്ടമായിരിക്കും എന്ന ഉറപ്പോടുകൂടിയാണ് അങ്ങനെ ചോദിച്ചത് എന്ന് രവീന്ദ്രൻ പറയുന്നു.

പെണ്ണുങ്ങൾ മെസ്സേജ് അയക്കുമ്പോൾ അവരുടെ മൂന്നാമത്തെ മെസ്സേജ് മുതൽ അവർ നമുക്ക് സെറ്റ് ആവുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം. ഒരിക്കലും എൻ്റെ ശരീരത്തിൽ മാറ്റം വരുത്താൻ മഹാലക്ഷ്മി ശ്രമിച്ചിട്ടില്ലെന്ന് രവീന്ദർ പറയുന്നു. ഈ അവസ്ഥയിലാണ് അവൾ എന്നെ ഇഷ്ടപ്പെട്ടത്. അത് മാറണം എന്ന് ആഗ്രഹിച്ചാൽ പിന്നെ അദ്ദേഹത്തെ മറ്റൊരാളെ പോലെ തോന്നും. അതുകൊണ്ടാണ് അങ്ങനെ തന്നെ വിവാഹം നടത്തിയതെന്നും താരങ്ങൾ പറയുന്നു.

Share this on...