ഐശ്വര്യ എന്ന നടി മലയാളികൾക്ക് സുപരിചിത പക്ഷെ നടിയുടെ ഇപ്പോഴത്തെ അവസ്‌ഥ

in News 621 views

മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് ഐശ്വര്യ.മലയാളത്തിലും തമിഴിലും എല്ലാം ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തു പിന്നീട് മിനി സ്ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ച താരം ഇപ്പോഴത്തെ ജീവിതം തുറന്നു പറയുകയാണ്.ജോലി ഇല്ലാത്തതു കൊണ്ട് തെരുവുകൾ തോറും സോപ്പ് വിറ്റു കൊണ്ടാണ് ജീവിക്കുന്നത് എന്നും താരം പറയുന്നു.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്.ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ അവസരം ലഭിച്ചാൽ ഇനിയും സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഇപ്പോൾ ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും ഇതോടൊപ്പം തന്നെ തന്റെ വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്നു. 1994ലായിരുന്നു തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. പക്ഷെ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി.

‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. മുന്‍ഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല
All rights reserved News Lovers.

Share this on...