ഐഡിയ സ്റ്റാർ സിംഗർ താരമായിരുന്ന ശ്രീനാഥ് വിവാഹിതനാകുന്നു. വധു ആരെന്ന് കണ്ടോ.

in News 21,467 views

താര ജീവിതം എന്നും എപ്പോഴും പ്രേക്ഷകരുടെ ക്യാമറകളുടെയും കണ്ണിന് മുന്നിലാണ്. താരങ്ങളുടെ ഓൺസ്ക്രീൻ ജീവിതം പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് താരങ്ങളുടെ ഓഫ് സ്ക്രീൻ ജീവിതവും. താരങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും വാർത്തകളും അറിയാനായി എന്നും ആരാധകർ കാത്തിരിക്കാറുമുണ്ട്. താരങ്ങളുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ പോലും തങ്ങളുടെ വലിയ സന്തോഷമാക്കി മാറ്റാറുമുണ്ട് ചില ആരാധകർ. ഇപ്പോഴിതാ ഒരു വലിയ സന്തോഷവാർത്ത തന്നെ ആരാധകരെ തേടി എത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും ആണ് ശ്രീനാഥ് ശിവശങ്കരൻ. റിയാലിറ്റിഷോയിലൂടെ കടന്നുവന്ന പിന്നണി ഗായകനും, പിന്നീട് സംഗീത സംവിധായകനുമായി മാറിയ താരമാണ് ശ്രീനാഥ്.

അതു കൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് ശ്രീനാഥ് തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ സുപരിചിതനും,പ്രിയപ്പെട്ടവനും ആണ്. ഇപ്പോഴിതാ ശ്രീനാഥിൻ്റെ ജീവിതത്തിലേക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ശ്രീനാഥ്വി വാഹിതയാവുകയാണ്.താരത്തിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു. തൻ്റെ വിവാഹ ചിത്രത്തിൻ്റെ ചിത്രം ശ്രീനാഥ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.അശ്വതി സേതുനാഥ് ആണ് താരത്തിൻ്റെ ജീവിത പങ്കാളിയാക്കാൻ ഒരുങ്ങുന്നത്. എന്നെന്നും എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശ്രീനാഥിൻ്റെയും അശ്വതിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

നേരത്തെ താൻ വിവാഹം കഴിക്കാൻ പോവുകയാണെന്ന് ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ സ്വാസ്വിക അവതാരികയായി എത്തുന്ന റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് ശ്രീനാഥ് താൻ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിയിച്ചത്. എന്നാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. അതൊരു സർപ്രൈസ് ആണെന്നായിരുന്നു ശ്രീനാഥ് പറഞ്ഞിരുന്നത്. അതേ സമയം ഈ വർഷം തന്നെ വിവാഹിതനാകുമെന്നും താരം അറിയിച്ചിരുന്നു. ഐഡിയ സ്റ്റാർ സിംങ്ങറിലെ വിജയ് ഫാൻ ആയിരുന്നു ശ്രീനാഥ്.

വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും, സംസാരിച്ചുമൊക്കെ കയ്യടി നേടിയിട്ടുമുണ്ട്. പിന്നീട് പിന്നണിഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോൾ സംഗീത സംവിധായകൻ കൂടിയാണ്. ഒരു കുട്ടനാടൻ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീതസംവിധായകനായി മാറിയത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരം തന്നെയാണ് ശ്രീനാഥ്. താരത്തിനും പ്രതിശ്രുത വധുവിനും ആശംസകളുമായി എത്തുകയാണ് ആരാധകരും, സിനിമ സംവിധായകരും, സിനിമ രംഗത്തുള്ളവരും, സംഗീതലോകത്ത് ഉള്ളവരും, ആശംസകളുമായി സ്വാസ്വിക വിജയ്, രചന നാരായണൻകുട്ടി, അനൂപ് ശങ്കർ, ജൂവൽ മേരി, കൗശിക് മേനോൻ തുടങ്ങിയവർ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ആശംസകൾ അറിയിച്ചിട്ടുണ്ട്. ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നവർക്ക് ശ്രീനാഥ് മറുപടി യും നൽകുന്നുണ്ട്. ഐഡിയ സ്റ്റാർ സിംങ്ങറിലൂടെയാണ് ശ്രീനാഥ് താരമായി മാറിയത്. അടിപൊളി പാട്ടുകളായിരുന്നു തുടക്കത്തിൽ ശ്രീനാഥ് ആരാധകരെ കയ്യിലെടുക്കാൻ പാടിയിരുന്നത്. പിന്നീട് മെലഡികളും പാടി ശ്രീനാഥ് കൈയ്യടിയും നേടി.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ട് കയ്യടിക്കുകയാണ് പ്രേക്ഷകരും.
All rights reserved News Lovers.

Share this on...