ഏഴാം ക്ലാസ് മുതൽ പലചരക്ക് കടയിൽ സഹായി. പക്ഷേ ആഗ്രഹം ഡോക്ടറാകാൻ.ഒടുവിൽ.

in News 474 views

ശ്രീജിത്ത് വിൽ ബികം എ ഡോക്ടർ എന്ന് വീടിൻ്റെ ഭിത്തി തേക്കാത്ത മുറിയുടെ ചുവരിൽ കരിക്കട്ടകൊണ്ട് കൂറിയിടുമ്പോൾ മാവന്നൂർ മാങ്കുളം വേലത്തോട് മങ്ങാട്ട് ശ്രീജിത്ത് അന്ന് പത്താം ക്ലാസിലാണ്. രണ്ടു പശുക്കളുടെ കറവയും, തൊഴിലുറപ്പ് പണിയും കൊണ്ട് ഉപജീവനം നടത്തുന്ന അമ്മ ശ്രീദേവിക്ക് മകൻ ചുമരിൽ എഴുതിയിട്ട വരികളുടെ അർത്ഥവും മകൻ്റെ ആഗ്രഹവും അന്ന് പിടികിട്ടിയില്ല. പഠനത്തിനുള്ള സാമ്പത്തികവും സാഹചര്യവും ഇല്ലാത്തതിനാൽ എങ്ങനെ ഒരു ഡോക്ടർ ആകും എന്ന് അന്ന് ശ്രീജിത്തിനും അറിയില്ലായിരുന്നു. ചുവരെഴുത്ത് അയൽവാസിയും ബന്ധുവും ആയിരുന്ന പി എം അനൂപ് കാണുംവരെ.

ഏഴാം ക്ലാസ് മുതൽ അവധിക്കാലങ്ങളിൽ എല്ലാം തൻ്റെ പലചരക്ക് കടയിൽ സഹായിയായി നിന്നിരുന്ന ശ്രീജിത്തിൻ്റെ ആഗ്രഹം തിരിച്ചറിഞ്ഞ അനൂപ്പ പൂർണപിന്തുണയുമായി ഒപ്പം നിന്നു. കുടുംബത്തിൻ്റെ നിർധന അവസ്ഥയും ശ്രീജിത്തിൻ്റെ അവസ്ഥയും അനൂപിലൂടെ തിരിച്ചറിഞ്ഞ മായന്നൂർ നിള സേവാസമിതി സഹായവുമായി രംഗത്തെത്തി. വിശ്വസേവാഭാരതിയിലൂടെ പഠന ചിലവും കണ്ടെത്തി. മെഡിക്കൽ പ്രവേശനപരീക്ഷയ്ക്ക് പരിശീലനം നൽകിയ തൃശ്ശൂർ റിജു ആൻഡ് പി എസ് സി കോച്ചിങ് സെൻറർ ശ്രീജിത്തിൻ്റെ പഠന മികവിൽ മതിപ്പ് തോന്നി ഫീസ് ഇളവ് നൽകിയും, സൗജന്യ താമസമൊരുക്കിയും അവസരം നൽകി.

പ്രവേശനപരീക്ഷയിൽ ദേശീയതലത്തിൽ യോഗ്യത നേടി. ശ്രീജിത്ത് കർണാടകയിലെ ഹാസൻ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എംബിബിഎസ് ഫസ്റ്റ് ക്ലാസോടെ വിജയിച്ചു.ഹൗസ് സർജൻസിക്ക് കഴിഞ്ഞ് എംബിബിഎസ് പഠിച്ച ശേഷം സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യണം എന്നാണ് ശ്രീജിത്തിൻ്റെ ആഗ്രഹം. അന്നത്തെ ശ്രീജിത്ത് ഡോക്ടർ ശ്രീജിത്തായി തിരിച്ചെത്തിയപ്പോൾ, പക്ഷേ ആ ചുമരെഴുത്തിൽ ആ ചുമരെഴുത്തില്ല. ചുമർ ചെത്തി തേച്ചപ്പോൾ അത് മറഞ്ഞു. പക്ഷേ ഇപ്പോഴും അമ്മയുടെയും നാട്ടുകാരുടെയും ശ്രീജിത്തിൻ്റെയും മനസ്സില് ആ വരികളുണ്ട്. അവൻ സ്വപ്നം നേടിയെടുത്തതിൽ അഭിമാനവും.
All rights reserved News Lovers.

Share this on...