എല്ലാ സന്തോഷങ്ങളും ഒരു നിമിഷം കൊണ്ട് അവസാനിച്ചു – പൊട്ടിക്കരഞ്ഞു ഭർത്താവും കുടുംബവും

in News 4,732 views

പാലക്കാട് ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മ,രി,ച്ചു. നല്ലപിള്ള പാറക്കളം കൃഷ്ണൻകുട്ടിയുടെ മകൾ അനിത എന്ന 27 വയസ്സുകാരിയും കുഞ്ഞുമാണ് ,മ,രി,ച്ച,ത്. ചികിത്സാപിഴവ് ഉണ്ടായെന്നും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൃഷ്ണൻകുട്ടി ചിറ്റൂർ പോലീസിൽ പരാതി നൽകി. ഈ മാസം ആറിനാണ് പ്രസവത്തിനായി അനിതയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനിതയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലാത്തതിനാൽ സുഖപ്രസവം ആയിരിക്കും എന്ന് ചികിത്സിച്ചിരുന്ന ഡോക്ടർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രി മരുന്നു നൽകി.

തുടർന്ന് ഇന്നലെ രാവിലെയും മരുന്ന് നൽകിയതോടെ പ്രസവവേദന വന്നു.
എന്നാൽ പ്രസവത്തിനിടെ ചില തടസ്സങ്ങളുണ്ടായതിനാൽ ചില ശസ്ത്രക്രിയ നടത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഐസിയുവിലേക്ക് മാറ്റുന്നതിന് നിർദ്ദേശിക്കുകയും, കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കുഞ്ഞ് മരിക്കുകയും ചെയ്തു. അതിനിടെ അനിതയ്ക്ക് രക്തസ്രാവവും കണ്ടെത്തി.

ഡോക്ടർമാർ ചികിത്സ നൽകിയെങ്കിലും രക്തസ്രാവം തുടർന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. അനിതയ്ക്കൊപ്പം ഒരു ജൂനിയർ ഡോക്ടറും രണ്ട് നഴ്സുമാരും ഉണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സ നൽകിയെങ്കിലും അനിതയും മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോയമ്പത്തൂർ സ്വദേശി ഹരീഷുമായി ഒരു വർഷം മുൻപായിരുന്നു വിവാഹം. അമ്മ ഗീത ,സഹോദരൻ അയ്യപ്പദാസ്. ശസ്ത്രക്രിയ നടത്തിയതിൽ പിഴവ് സംഭവിച്ചിട്ടുണ്ടാകാം എന്നും, ഇതേക്കുറിച്ച് വിശദഅന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അനിതയുടെ ബന്ധു ശെൽവൻ ആവശ്യപ്പെട്ടു.

പ്രസവത്തിനിടെ കുഞ്ഞിൻ്റെ തല പൂർണമായും പുറത്തേക്ക് വന്നില്ല. തുടർന്ന് ആണ് ശസ്ത്രക്രിയ നടത്തേണ്ടിവന്നത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോ അപ്പുക്കുട്ടൻ പറഞ്ഞു. ഇതിനിടെ അനിതയ്ക്ക് രക്തസ്രാവം ഉണ്ടായി. ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്.

ഒരു ജൂനിയർ ഡോക്ടറേയും രണ്ട് നഴ്സുമാരെയും ആംബുലൻസിൽ ഒപ്പം വിട്ടിരുന്നു. അനിതയ്ക്ക് ആവശ്യമായ എല്ലാ ചികിത്സയും ആശുപത്രിയിൽ നിന്നും നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. തൃശൂരിൽ ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി .

Share this on...