എല്ലാം സമയമാകുമ്പോള്‍ പ്രിയന്‍ പറയും… കല്യാണി- പ്രണവ് വിവാഹത്തെ കുറിച്ച് മോഹന്‍ലാല്‍

in News 29 views

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും മറ്റു ചാനലുകളിലുമൊക്കെ വൈറലാകുന്നത് കല്യാണിയുടെയും പ്രണവിൻ്റെയും വിഷയമാണ്. കല്യാണിയും പ്രണവും ഒന്ന് രണ്ട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടു കൂടി ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്.മലയാളത്തിൻ്റെ സൂപ്പർ സ്റ്റാറായ മോഹൻലാലിൻ്റെ മകനാണ് പ്രണവ് മോഹൻലാൽ. എന്നാൽ മോഹൻലാലിൻ്റ മകനായിട്ടല്ല ഇപ്പോൾ സ്വന്തമായി ഒരു ഐഡൻറിറ്റിയിലാണ് പ്രണവിനെ എല്ലാ പേരും അറിയപ്പെടുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്.ആ ചിത്രത്തിൽ താരത്തിന് നല്ല പ്രതികരണവും ലഭിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം ഭാഗമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും ആ വേഷം നന്നായി ശ്രദ്ധിക്കപ്പെട്ടില്ല.

ബാലതാരമായി അഭിനയിച്ച പ്രണവിന് ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. പിന്നീട് ഇപ്പോൾ മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിലെ സിംഹം’ എന്ന ചിത്രത്തിൽ നല്ല വേഷമാണ് പ്രണവ് ചെയ്തിരിക്കുന്നത്. നല്ല അഭിപ്രായവും ഈ വേഷത്തിന് പ്രണവിന് ലഭിച്ചുകഴിഞ്ഞു. പ്രണവിറേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം വിനീത് ശ്രീനിവാസന് ഹൃദയം എന്ന സിനിമയാണ്.ഇതിലും പ്രണവിൻ്റെ കൂടെ നായികയായെത്തുന്നത് കല്യാണി പ്രിയദർശൻ തന്നെയാണ്. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് കല്യാണിയും പ്രണവും തമ്മിൽ. മോഹൻലാലും പ്രിയദർശനും എങ്ങനെയാണോ അതുപോലെ തന്നെയാണ് കല്യാണിയും പ്രണവും തമ്മിൽ. എന്നാലിപ്പോൾ കല്യാണിയും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്നും,

ഇവർ തമ്മിൽ ഇഷ്ടത്തിലാണെന്നും തുടങ്ങിയ വാർത്തകളൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് മോഹൻലാലും പ്രിയദർശനും തമ്മിൽ സംസാരിച്ചു എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഈ വാർത്തകൾക്കെതിരെ ആരാധകർ രംഗത്തുവന്നിരുന്നു. ഈ വിഷയത്തിൽ മോഹൻലാൽ പക്ഷേ പ്രതികരിച്ചത് ഇങ്ങനെയാണ്.

എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ് പ്രണവും കല്യാണിയും. അവർ ഇപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട്. പിന്നെ സാധാരണ കൂട്ടുകാരൊക്കെ ചെയ്യുന്നതുപോലെ ഒരുമിച്ച് ഫോട്ടോയും എടുക്കാറുണ്ട്.ഇത് സോഷ്യൽ മീഡിയ പങ്കുവയ്ക്കാറുണ്ട് .അതെങ്ങനെ പ്രണയമായി മാറും.ഇങ്ങനെയായിരുന്നു മോഹൻലാൽ ചോദിച്ചത്. ഇതിനുപുറമേ സമയമാകുമ്പോൾ എല്ലാം പ്രിയം തന്നെ പറയും എന്നും ലാലേട്ടൻ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർ പറയുന്നത് മറ്റൊന്നാണ്.

പ്രണവും കല്യാണിയും നല്ല സുഹൃത്തുക്കളാണ്. അതുപോലെ സഹോദര തുല്യനായ ഒരു വ്യക്തിയാണ് കല്യാണിക്ക് പ്രണവ്. ഇവർ തമ്മിൽ പ്രണയത്തിൽ ആവാം അല്ലാതെയും ആകും. എന്നാൽ അതിനിടയിൽ ഗായത്രി സുരേഷിന് എന്താണ് കാര്യം എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. കാരണം ഗായത്രി അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രണവിനെ ഇഷ്ടമാണ് എന്ന രീതിയിലുള്ള ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറുന്നത്.

Share this on...