എല്ലാം എണ്ണി എണ്ണി പറഞ്ഞ് നടി അനുശ്രീ… സ്വർണവും കാറും എടുത്ത് അവനൊപ്പം ഇറങ്ങി… എന്നാൽ ഒടുവിൽ…

in News 551 views

സീരിയൽ താരം അനുശ്രീയുടെ വിവാഹ മോചന വാർത്ത സാമൂഹ്യ മാധ്യമത്തിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആയി.അനുശ്രീ ‘അമ്മ ആയി ഒരു മാസത്തിനു ശേഷം ആണ് ഇത്തരത്തിൽ ഉള്ള വാർത്ത വ്യാപകമായി വന്നത്.താരത്തിന്റെ ഒരു ഇൻസ്റ്റ പോസ്റ്റിനെ തുടർന്നാണ് ഈ വാർത്തക്ക് പ്രചാരം കൂടിയത്.ഇപ്പോൾ ഇതാ അങ്ങനെ എല്ലാം സംഭവിച്ചതിന്റെ കാര്യാ കാരണം വെളിപ്പെടുത്തി അനുശ്രീ വന്നിരിക്കുകയാണ്. ഫ്ലവേഴ്സ് ഒരു കോടതിയിലെത്തിയപ്പോൾ ശ്രീകണ്ഠൻ നായരോട് ആണ് അനുശ്രീ മനസ്സുതുറന്ന്. ഞങ്ങൾ ബ്രാഹ്മിൺസായിരുന്നു. വിഷ്ണു വേറൊരു ജാതിയും. വേറെ മതം ആയാലും കുഴപ്പമില്ല.ഈ മേഖലയിൽ നിന്നുള്ള ആളുകളുമായുള്ള വിവാഹത്തിന് അമ്മ എതിർത്തിരുന്നു.

ഇൻഡസ്ട്രിയിലെ ദാമ്പത്യ ബന്ധങ്ങളിൽ 99 ശതമാനവും പരാജയമാണ് എന്നായിരുന്നു അമ്മയുടെ നിരീക്ഷണം. വർഷങ്ങൾ കാത്തിരുന്നിട്ടും അമ്മ വിവാഹം നടത്തി തരാത്തത് കൊണ്ടാണ് വിഷ്ണുവിന് ഒപ്പം ഇറങ്ങി പോകേണ്ടിവന്നത്. വിവാഹ ശേഷം ഞങ്ങൾ വാടക വീട്ടിലേക്ക് മാറി. അപ്പോഴേക്കും കോവിഡും വന്ന് ലോക്ഡൗണായി. സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടി. ഞാൻ സമ്പാദിച്ച എൻ്റെ സ്വർണവും കാർഡുമെല്ലാം എടുത്താണ് ഞാൻ പോയത്. എന്നാൽ വണ്ടിയുടെ ഇഎംഐ യും വാടകയും ഒന്നും താങ്ങാൻ പറ്റാതെ ആയി.വിഷ്ണുവിനും എനിക്കും വർക്കില്ല. എൻ്റെ ഗോൾഡ് പണയം വെച്ചതെല്ലാം ലേലത്തിൽ പോയി.

ഒരിക്കൽ വിഷ്ണുവിൻ്റെ അമ്മ വന്നപ്പോൾ പറഞ്ഞു. ചുരുങ്ങിയത് ഒരു 3 സെൻറ് സ്ഥലം എങ്കിലും ഉള്ള പെണ്ണിനെ അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആയിരുന്നു ആഗ്രഹമെന്ന്. പക്ഷേ എനിക്ക് ഇതിൽ കൂടുതൽ സ്വത്ത് എൻ്റെ അച്ഛനും അമ്മയും ചേർത്ത് വെച്ചിട്ടുണ്ട് എന്ന് ഞാൻ അവരോട് പറഞ്ഞില്ല. ഞങ്ങൾ തമ്മിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രസവത്തിന് വേണ്ടി അമ്മ ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നത് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു.പ്രസവം വരെ എനിക്കൊപ്പം നിന്നു. പിന്നീട് പ്രസവിച്ച വീട്ടിൽ നിൽക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു പോയി. ഇതോടെ ഫോണിലെ സംസാരവും കുറഞ്ഞു.അനുശ്രീ പറയുന്നു

Share this on...