എറണാകുളത്ത് ഈ നാടോടികൾ ചെയ്തത് കണ്ടോ. പകൽ ആക്രി പൊറുക്കും. രാത്രിയായാൽ….

in News 57 views

സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നും വ്യത്യസ്തമായ മോ.ഷ.ണ.ങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞദിവസമാണ് ഏറെ ഞെ.ട്ടി.ക്കു.ന്ന വാർത്ത പുറത്തുവന്നത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി 20 പവൻ സ്വർണവും, മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരംരൂപയും, അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങിവെച്ച സ്വർണമായിരുന്നു മോഷണം പോയത്. ഇതിനുപിന്നാലെ അടച്ചിട്ട വീടുകളിൽ നിന്നും പണവും, വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സ്ത്രീകൾ പിടിയിലാവുകയായിരുന്നു. കോഴിക്കോട് തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിൻ്റെ ഭാര്യ അമരാവതി,വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയിൽ എകെജി റൂട്ടിൽ മണിക്കുന്ന് വീട്ടിൽ മാരിമുത്തുവിൻ്റെ ഭാര്യ ദേവി, മുത്തപ്പൻ്റെ ഭാര്യ കസ്തൂരി, കേശവൻ്റെ ഭാര്യ ദേവി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

എന്നാൽ ഇത്തരത്തിൽ മോഷണം നടന്ന വീട്ടിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണ സംഘത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീട് അന്വേഷണസംഘം ആ വീടിൻ്റെ പരിസരത്തുള്ള ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്. ഇതേ തുടർന്ന് കണ്ണൂർ ,കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതികൾക്കായി തിരച്ചിൽ നടത്തി ഒന്നാംപ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ പരിശോധിച്ചതിൽ മോഷണമുതലിൻ്റെ കുറച്ചുഭാഗം ശരീരത്തിൻ്റെ ഭാഗത്തുനിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് മറ്റു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ പ്രതികളെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രിസാധനങ്ങൾ ശേഖരിക്കുവാനെന്ന വ്യാജേന കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ നോക്കി വയ്ക്കും.ഇതിന് പിന്നാലെ മോഷണം നടത്തുകയാണ് പതിവ്. ചില വീടുകളിൽ രാത്രിസമയങ്ങളിൽ ഇവരോടൊപ്പം ഉള്ള പുരുഷന്മാരാണ് മോഷണത്തിന് ഇറങ്ങുക. ഈ സമയത്ത് ആരെങ്കിലും വീട്ടിനുള്ളിൽ ഉണ്ടെങ്കിൽ തന്നെ ആക്രമിക്കാൻ ഇവർ മടിക്കില്ല. സിസിടിവി ക്യാമറ ഉള്ള വീടുകളെ പൂർണമായും ഒഴിവാക്കുകയാണ് പതിവ്. ഇങ്ങനെ ആരുമില്ലാത്ത പൂട്ടിക്കിടക്കുന്ന വീട് ആണെന്ന് മനസ്സിലാക്കാൻ എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കുകയും ചെയ്യും. പിന്നീട് വന്നു മോ.ഷ.ണം നടത്തുകയാണ് പതിവ്. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇത്തരത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
All rights reserved News Lovers.

Share this on...