എന്റെ ജീവന്റെ പാതി പോയി എന്ന് മമ്മൂട്ടി – കണ്ണീരോടെ താരം

in News 550 views

നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മൈൽ മ,രി,ച്ചു എന്ന വാർത്ത മമ്മൂട്ടിയുടെ ആരാധകരെ ഉൾപ്പെടെ വിഷമിച്ചിരിക്കുകയാണ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മ,ര,ണം.93 വയസായിരുന്നു.പരേതനായ പാന പറമ്പിൽ ഇസ്മൈലിൻ്റെ ഭാര്യയാണ് ഫാത്തിമ. ഇബ്രാഹിംകുട്ടി, സക്കറിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മമ്മൂട്ടിയുടെ സഹോദരങ്ങൾ. മമ്മൂട്ടിയുടെ കരിയറിലെ തുടക്കകാലത്തെ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നിരുന്ന വ്യക്തി കൂടിയായിരുന്നു ഉമ്മ ഫാത്തിമ. ഉമ്മ തൻ്റെ അടുത്ത സുഹൃത്താണെന്ന് മമ്മൂട്ടി ഒരിക്കൽ പറഞ്ഞിരുന്നു. പൊതുവേ തൻ്റെ കുടുംബവിശേഷങ്ങൾ മമ്മൂട്ടി പൊതുവേദികളിൽ സംസാരിക്കാറില്ല.

മമ്മൂട്ടിയെ കുറിച്ച് ഉമ്മ മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തിനു ശേഷം ജനിച്ച മകനാണ് മമ്മൂട്ടിയെന്ന് അന്ന് ഉമ്മ ഓർത്തു.അഞ്ചുകൊല്ലം ആണ് ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ കാത്തിരുന്നത്. അത്രയും കൊതിച്ചുണ്ടായ കുട്ടി ആയതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നു. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളർത്തിയത്. ജനിച്ച എട്ടാം മാസത്തിൽ അവൻ മു,ല,കുടി നിർത്തി. പാലൊക്കെ അന്നേ കുടിച്ചു തീർത്തതു കൊണ്ടാവാം കട്ടൻചായ മാത്രമാണ് കുടിക്കുന്നതെന്നും ഉമ്മ തമാശയോടെ പറഞ്ഞു. എനിക്ക് എന്നും അവൻ മമ്മൂഞ്ഞാണ്. വല്യുപ്പയുടെ പേരാണ് അവന് ഇട്ടത്.മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി.

മമ്മൂട്ടിയെന്ന പേര്മാറ്റിയപ്പോൾ മകനെ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു. ഇന്ന് ആ പേരിൽ ഉമ്മ യും സ്ന്തോഷിക്കുന്നുണ്ടെങ്കിലും തനിക്ക് മാത്രം അവൻ അന്നും ഇന്നും മമ്മൂഞ്ഞാണെന്നും ഉമ്മ പറഞ്ഞു.ചെറുപ്പത്തിലേ മമ്മൂട്ടിയുടെ മനസിൽ സിനിമയായിരുന്നു.
ആദ്യമായി സിനിമ കാണിക്കുന്നത് ബാപ്പയാണ്. പിന്നെ അനിയന്മാരുടെ കൂടെ പോയി. ഒരു സിനിമ പോലും വിടുമായിരുന്നില്ല. കോളേജിൽ എത്തിയപ്പോഴേക്കും അഭിനയിച്ചു തുടങ്ങിയിരുന്നുവെന്നും ഉമ്മ ഓർത്തു. ദൈവനിശ്ചയം കൊണ്ടാണ് മകൻ വലിയ ആളായത്. ഇപ്പോൾ മകനെ കാണാൻ സാധിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂവെന്ന് ഉമ്മ അന്ന് പറഞ്ഞിരുന്നു. അവൻ്റെ തിരക്ക് മറ്റാരേക്കാളും നന്നായറിയാം.

പക്ഷേ വിരൽ കൊണ്ട് ഒന്നമർത്തിയാൽ അവനെ കാണാമെന്നും, ടി വി യിൽ എത്ര പ്രാവശ്യം വന്ന് പോവുന്നുവെന്ന് മമ്മൂട്ടിയുടെ ഉമ്മ പറയുന്നു. ഇതിനോടകം നിരവധി പേർ ഉമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് ചെമ്പ് ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ വച്ചായിരിക്കും ഖബറടക്കം.

Share this on...