എനിക്ക് അഭിമാനം ആണ് അത് പറയാൻ കാരണം ആ തേപ്പുകാരന്റെ പണം കൊണ്ടാണ് ഞാൻ വളർന്നത് – ഇതാണ് യഥാർത്ഥ വിജയം

in News 149 views

തേനി കമ്പത്തുള്ള നാല് സെൻറിലെ കൊച്ച് പുരയിലിരുന്ന് ആരും കാണാതെ അമർനാഥ് ഒരു കത്തെഴുതാൻ തുടങ്ങി.കാരണം കാണാൻ നമ്മുടെ നാട് ഒരു കത്ത് എഴുതാൻ തുടങ്ങി. എൻ്റെ പ്രിയപ്പെട്ട അച്ഛ, ആ കത്ത് വായിച്ച് കഴിഞ്ഞപ്പോൾ ഇരിങ്ങാലക്കുടയിലെ വാടക മുറിയിൽ ഇരുന്ന് മുരുകേശൻ പൊട്ടിക്കരഞ്ഞു. കണ്ണീർതുള്ളികൾ കനൽ എരിയുന്ന ഇസ്തിരിപ്പെട്ടിയുടെ മുകളിൽ നീരാവിയായി. കമ്പത്തെ ഒരു തുണ്ട് ഭൂമിയിൽപൊട്ടി പൊളിയാറായ വീടും ഉണ്ടായിരുന്നു ആ കുടുംബത്തിന്. അതിലാണ് അമർനാഥ് താമസിച്ചിരുന്നത്.ആ ചെറിയ സ്വത്തിന് 5 അവകാശികളും. അവരും അവരുടെ കുടുംബം ആ വീട്ടിൽ തന്നെയായിരുന്നു. ഈ സ്വത്തിൻ്റെ പേരിലുള്ള തർക്കങ്ങളും പോരുമായിരുന്നു കത്തിൽ അമർനാഥ് സൂചിപ്പിച്ചിരുന്നത്.

അത് അവിടെ താമസിക്കുന്ന തൻ്റെ പഠനത്തെയും ജീവിതത്തെയും എത്ര മാത്രം ബാധിക്കുന്നുവെന്ന് അവൻ കത്തിൽ വിവരിച്ചിരുന്നു. ‘അച്ഛാ,എനിക്ക് പഠിക്കണം. ഇവിടെ നിന്നാൽ അത് കഴിയില്ല. അച്ഛൻ വന്നെ കൂട്ടികൊണ്ടു പോകണം. എന്നെ മാത്രമല്ല, അർച്ചനയെയും അമ്മയെയും. ഞാൻ അവിടെ വന്ന് നന്നായി പഠിക്കും. അച്ഛൻ്റെ കഷ്ടപ്പാടുകൾ തീർക്കും. നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകും. തീർച്ച. അഞ്ചാം ക്ലാസുകാരനായ മകൻ്റെ ആത്മനൊമ്പരം നിറഞ്ഞ കത്ത് കിട്ടിയ അന്ന് തന്നെ മുരുകേശൻ കമ്പത്തേക്ക് പുറപ്പെട്ടു. അവിടെനിന്ന് കുടുംബത്തെ കൂട്ടി തിരികെ ഇരിങ്ങാലക്കുടയിലേക്ക്. ഒരു പെട്ടിയിൽ കുറച്ച് സാധനങ്ങളും വസ്ത്രങ്ങളും. അതായിരുന്നു അവർ കേരളത്തിലേക്ക് കൊണ്ടുവന്ന സ്വത്ത്.

രണ്ട് കനൽ ഇസ്തിരിപ്പെട്ടികളും, ഒരു സ്റ്റൗവും, കലവും മാത്രമുള്ള മുറി. ഇരിങ്ങാലക്കുടയിലെ ആ മുറിയിലാണ് മുരുകേശനും പിതാവ് വെള്ളച്ചാമിയും താമസിച്ചിരുന്നത്. 11 വയസുകാരനായ അമർനാഥും അനിയത്തി അർച്ചനയും,അമ്മ ജയലക്ഷ്മിയും ആ മുറി സ്വർഗ്ഗമാക്കി താമസം തുടങ്ങി. ഏഴ് വർഷം മുൻപായിരുന്നു ഈ സംഭവം.ഇസ്തിരി പണിക്കായി വെളളച്ചാമി 31 വർഷം മുൻപ് കമ്പത്ത് നിന്ന് ഇരിങ്ങാലക്കുട എത്തിയതാണ്. പത്താം ക്ലാസ് ജയിച്ചെങ്കിലും ഉപരിപഠനത്തിനുള്ള വക ഇല്ലാത്തതിനാൽ മുരുകേശനും വെള്ളച്ചാമി യോടൊപ്പം ഇരിങ്ങാലക്കുടയിലേക്ക് പോകുന്നു. മുരുകേശൻ ഇവിടെ എത്തി ഇസ്തിരി ജോലി ചെയ്ത് ജീവിക്കാൻ തുടങ്ങിയിട്ട് 21 വർഷങ്ങൾ. അമർനാഥും, അമ്മയും, അനിയത്തിയും എത്തിയിട്ട് ഈ വർഷവും. ഒറ്റ മുറിയിൽ ചെറിയൊരു വാടക വീട്ടിലേക്ക് മാറി എന്നതാണ് ഇതിനിടെ ഉണ്ടായ മാറ്റം.

കമ്പത്തെ നാട്ട് തമിഴ് പഠിച്ച് കേരളത്തിലേക്ക് പറിച്ചുനടപ്പെട്ട ആറാം ക്ലാസിൽ മലയാള തനിമയിലേക്ക് ചേക്കേറേണ്ടി വന്ന അമർനാഥ് പലകുറി പഠനം നിർത്താൻ തുഹിഞ്ഞതാണ്. തമിഴ് മാത്രം അറിയുന്ന പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒരാളോട് മലയാളികളിൽ ചില സഹപാഠികളുടെ കളിയാക്കലായിരുന്നു ഇതിന് കാരണം. പാണ്ഡി എന്നും, തേപ്പുകാരനെന്നും ചിലർ വിളിച്ചു. എന്നാൽ പഠനം തുടക്കത്തിലുള്ള യാത്ര തന്നെ അബദ്ധം ആയിരുന്നെങ്കിലും അത് നല്ല അനുഭവമായി.

അമർനാഥിനെ പഠിപ്പിക്കാൻ മാതാപിതാക്കൾ ആദ്യം കൊണ്ടുപോയത് ഇരിങ്ങാലക്കുടയിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലേക്കാണ്. അത് ഗേൾസ് സ്കുളാണെന്ന് അവർ അറിഞ്ഞിരുന്നില്ല. അവിടെ എത്തിയ മകൻ്റെ പ്രവേശനം തേടിയ മാതാപിതാക്കളെ പ്രിൻസിപ്പളായ സിസ്റ്റർ ഇരിങ്ങാലക്കുട കാട്ടുങ്കചിറയിലെ ലിസി സ്കൂളിലേക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവരെ കാത്തുനിൽക്കുന്നുണ്ടായിരുന്നു ആ സ്കൂളിൻ്റെ പ്രിൻസിപ്പൽ. വേറിട്ട അനുഭവം. തേപ്പുപണി ചെയ്ത് മക്കളെ വളർത്തുന്ന കുടുംബത്തിന് താങ്ങായി സ്കൂൾ അധികൃതരുടെ അടുത്ത നടപടി.എത്രത്തോളം പഠിക്കാമോ അത്രത്തോളം ഫീസില്ലാതെ പഠിപ്പിക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. തീരുമാനിച്ചു.അതിനനുസരിച്ച് അമർനാഥ് പഠിച്ചു.

Share this on...