എട്ടാം മാസത്തിൽ സന്തോഷവാർത്ത പങ്കുവെച്ച് നടി മൃദുല. ആശംസകൾ നേർന്നു മലയാളി.

in News 768 views

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ മൃദുല വിജയ്. 2016-ൽ പുറത്തിറങ്ങിയ ‘കറുപ്പയ്യ ‘ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കല്യാണസൗഗന്ധികം എന്ന സീരിയലിൽ താരം അഭിനയിച്ചു. ഏഷ്യാനെറ്റ് തന്നെ സംപ്രേക്ഷണം ചെയ്ത മറ്റൊരു സീരിയലായ ഭാര്യയിലൂടെ ആണ് താരം ജനശ്രദ്ധ നേടിയത്. തുടർന്ന് സി കേരളത്തിലെ ‘പൂക്കാലം വരവായി. എന്ന സീരിയലിലെ പ്രധാനകഥാപാത്രമായി താരമെത്തി. തുടർന്ന് 2021 ജൂലൈയിൽ മരത്തില് സീരിയൽ താരം യുവകൃഷ്ണയെ വിവാഹം കഴിച്ചു. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേ നേടിയ താരമാണ് യുവകൃഷ്ണ. ഈ വർഷം ആദ്യമാണ് മൃദുല ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്.

തുടർന്ന് താരം ഡോക്ടറുടെ നിർദ്ദേശപ്രകാരം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അഭിനേത്രി എന്നതിലുപരി ഒരു നല്ല യൂട്യൂബർ കൂടിയാണ് മൃദുല. നിരവധി ആരാധകരാണ് മൃദുലയുടെ വിശേഷങ്ങളറിയാൻ താരത്തിൻ്റെ യൂട്യൂബ് ചാനൽ സന്ദർശിക്കുന്നത്. താരത്തിന് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ കാര്യമാണ് കഴിഞ്ഞദിവസം മൃദുലയുടെ ജീവിതത്തിൽ സംഭവിച്ചത്, താരത്തിൻ്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് എന്നുള്ളത്. ആ സ്വപ്നമാണ് കഴിഞ്ഞ ദിവസം സഫലമായത്. തൻ്റെ പുതിയ വീട്ടിൽ നിന്നും മൃദുല ഭർത്താവ് യുവ കൃഷ്ണയുടെ കൂടെ ചെയ്ത ബ്ലോഗ് ആണ് ഇപ്പോൾ യൂട്യൂബിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

തൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചലും,മറ്റു ചടങ്ങുകളും പ്രേക്ഷകരുമായി പങ്കുവച്ച താരം തൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്നും താരം വ്യക്തമാക്കി.മൃദുല വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ്സാ ക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് ഭർത്താവ് യുവകൃഷ്ണ പറഞ്ഞു. തൻ്റെ വിവാഹത്തിന് മുന്നെ തുടങ്ങിയ വീടുപണി ആയിരുന്നുവെന്നും എന്നാൽ വിവാഹ ശേഷം ആണ് അത് പൂർത്തീകരിക്കാൻ സാധിച്ചതെന്നും മൃദുല വ്യക്തമാക്കി.തിരുവനന്തപുരത്ത് വിഴവൂരിലാണ് തങ്ങളുടെ പുതിയ വീട് എന്ന് പറഞ്ഞ താരം വീടിനുചുറ്റും പച്ചപ്പും മലനിരകളുമൊക്കെയാണെന്ന് വ്യക്തമാക്കി. വീട് മൃദുലയുടെ പ്ലാനിലായിരുന്നുവെന്നും, തനിക്ക് വളരെ ഇഷ്ടമായെന്നും, യുവ കൃഷ്ണ ബ്ലോഗിൽ പറഞ്ഞു.

എന്നാൽ കുറേ കാര്യങ്ങൾ യുവയുടെ നിർദ്ദേശങ്ങൾ താൻ ചോദിക്കാണ്ടായിരുന്നുവെന്നും മൃദുല പറഞ്ഞു. വീടിൻ്റെ ഇൻറീരിയർ കാര്യങ്ങൾ താനാണ് നോക്കിയത് എന്ന് യുവ വ്യക്തമാക്കി. തുടർന്ന് തനിക്ക് മൂന്നുമണിക്കൂർ ഷൂട്ടുണ്ടെന്നും, അതുകഴിഞ്ഞ് വരാം എന്നും യുവ പറഞ്ഞപ്പോൾ, താരം എപ്പോഴും തിരക്കാണെന്നും, ഭാര്യയുമായി 10 മിനിറ്റ് ചിലവാക്കാൻ കഴിയുന്നില്ലെന്ന് മൃദുല പരാതി പറഞ്ഞു. എന്നാൽ ജോലിക്ക് പോയാലല്ലേ ഭക്ഷണം കഴിക്കാൻ കഴിയൂ എന്ന തമാശരൂപേണ യുവ മൃദുലയ്ക്ക് മറുപടി നൽകി.വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് അനുഗ്രഹങ്ങളും ആശംസകളുമായി എത്തിയത്.
All rights reserved news lovers.

Share this on...