സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വഡൻ ഇനി ഹോളിവുഡിൽ.ഹോളിവുഡിലെ സിനിമ പരമ്പരയായ മാറ്റ് മാക്സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ മാറ്റ് മാക്സ് ഫ്യൂരിയോസയിലാണ് ക്വഡൻ അവസരം ലഭിച്ചിരിക്കുന്നത്.എന്നെ ഒന്ന് കൊന്നുതരാമോ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്.ഒരു കയർ തരൂ ഞാൻ ജീവിതം അവസാനിപ്പിക്കാം ഉയരം കുറവായതിൻറെ പേരിൽ സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ഒമ്പതു വയസ്സുകാരനെ അങ്ങനെ പെട്ടെന്നൊന്നും നമുക്ക് മറക്കാൻ സാധിക്കില്ല.അവൻ്റെ കരയുന്ന മുഖം അത്രമേൽ ലോകത്തെ വേദനിപ്പിച്ചിരുന്നു.
ഓസ്ട്രേലിയക്കാരനായ ക്വഡേന്റെ വീഡിയോ അമ്മയാണ് ഷൂട്ട് ചെയ്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.അന്ന് ലോകം മുഴുവൻ ക്വഡനെ ചേർത്ത് പിടിച്ചിരുന്നു.ഇപ്പോഴിതാ ഒരു സുവർണ്ണാവസരം ക്വഡനെ തേടി എത്തിയിരിക്കുകയാണ് ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള അവസരമാണ് ക്വഡേന് ലഭിച്ചിരിക്കുന്നത്.ഹോളിവുഡിലെ പ്രശസ്ത സിനിമ പരമ്പരയായ മാറ്റ് മാക്സിലെ പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ മാറ്റ് മാക്സ് ക്യുരിയോസിയിൽആണ് അവസരം ലഭിച്ചിരിക്കുന്നത് ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ് ഹോംസ് വേർത് ആനിയർ ടയിലർ ജോയ് തുടങ്ങിയ പ്രമുഖ താരങ്ങൾ വേഷമിടും.2024 ലിൽ ആയിരിക്കും സിനിമ പുറത്തിറങ്ങുക.ജോർജിന്റെ തന്നെ ത്രീ തൗസൻഡ് ഇയേഴ്സ്സ് ലോങ്ങിങ് എന്ന സിനിമയിലും അദ്ദേഹം അഭിനയിക്കും.
ഇന്ദ്രീസ് എല്ബ പിന്ഡാൻസന്ട്ടൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.ഉയര കുറവിന്റെ പേരിൽ കൂട്ടുകാരുടെ കാലിയാക്കലിൽ എപ്പോഴും ഇര ആയിരുന്ന കുട്ടി ആയിരുന്നു ക്വഡൻ.മകന്റെ സങ്കടം കണ്ടു ‘അമ്മ ഫെയ്സ്ബുക്കിൽ ഇതിനെ കുറിച്ച് പങ്കു വെക്കുകയായിരുന്നു.പഠിക്കാനും അല്പം ഉല്ലാസത്തിനും വേണ്ടിയാണു എന്റെ മകൻ സ്കൂളിൽ പോകുന്നത്.പക്ഷെ എന്നും എന്തെങ്കിലും സംഭവിക്കും ആരെങ്കിലും പരിഹസിക്കും മകന്റെ വിഷമം ഞങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നു.ഇത്തരത്തിൽ ഉള്ള പരിഹാസം എങ്ങനെയാണു കുഞ്ഞിനെ തകർക്കുന്നത് എന്ന് മനസിലാക്കണം എന്നായിരുന്നു ക്വഡൻറെ ‘അമ്മ ഫെസ്യ്ബുക്കിൽ കുറിച്ചത്.