ഉമ്മ തന്ന് റ്റാറ്റാ പറഞ്ഞു പോയപ്പോൾ ആ അമ്മ കരുതിയില്ല പൊന്നുമോൾ ഇനി തിരികെ വരില്ലെന്ന്.

in News 357 views

ഖത്തറിലെ മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് മിൻസ എന്ന മലയാളി പെൺകുട്ടിയുടെ ദാരുണ അന്ത്യം. നാലാം പിറന്നാളിൻ്റെ സന്തോഷത്തിൽ സ്കൂളിലേക്ക് പോയ കൊച്ചുകുഞ്ഞ്, സ്കൂൾ ബസിൽ വച്ച് അത്യുഷ്ണത്താലും, ശ്വാസം കിട്ടാതെയു മാണ് ദാരുണമായി മ,രി,ച്ചത്,. സ്കൂൾ ബസ് ജീവനക്കാരുടെ ചെറിയ ഒരു അശ്രദ്ധയാണ് ഈ പിഞ്ചുകുഞ്ഞിൻ്റെ ജീവനെടുത്തത് എന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ. സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞു വിടുന്ന രക്ഷിതാക്കൾ ഉൾപ്പെടെ എല്ലാവർക്കും നാലുവയസ്സുകാരി മിൻസ മറിയം കണ്ണീർ വേദനയായി.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മിൻസ മറിയം. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേന്ന് രാത്രി തന്നെ പിറന്നാൾ ആഘോഷിച്ച അവൾ ഇരട്ടി സന്തോഷത്തിലായിരുന്നു അൽബക്രയിലെ വീട്ടിൽനിന്നു രാവിലെ സ്കൂളിലേക്ക് പുറപ്പെട്ടത്. കൂട്ടുകാരോട് പിറന്നാൾ സന്തോഷം പങ്കു വയ്ക്കാനും ലക്ഷ്യമിട്ടായിരുന്നു മിൻസ സ്കൂളിലേക്ക് തിരിച്ചത്.രണ്ടാം ക്ലാസുകാരിയായ ചേച്ചി മേഘ എംഇഎസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയാണ്. മിൻസ സ്പ്രിംങ് ഫ് ഫീൽഡ് കിൻ്റർഗാർഡനിലെ കെ ജി വിദ്യാർത്ഥിയും. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസ്സിനുള്ളിൽ അറിയാതെ ഡ്രൈവർ ഡോർ അടച്ചു പോയി.

പിന്നീട് 11:30 ന് ബസ് എടുക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് കുട്ടി അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസൈനറായി ജോലി ചെയ്യുന്ന പിതാവ് അഭിലാഷ് സ്കൂളിൽ നിന്നും ഫോൺവിളിയെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ ജോലിസ്ഥലത്തുനിന്നും പുറപ്പെട്ടത്. മകൾക്ക് സുഖമില്ലെന്നും ഉടൻ ഭാര്യയെയും കൂട്ടി സ്കൂളിൽ എത്തണം എന്നുമായിരുന്നു സന്ദേശം. തിരക്കുപിടിച്ച് അദ്ദേഹം സ്കൂളിൽ എത്തുമ്പോഴേക്കും കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകാതെ മരണവും സ്ഥിരീകരിക്കുകയായിരുന്നു.

പത്തു വർഷം മുൻപ് മറ്റൊരു ഇന്ത്യൻ സ്കൂളിലും സമാനമായ ദുരന്തത്തിൽ മലയാളി വിദ്യാർത്ഥി മ,രി,ച്ചി,രു,ന്നു. തുടർന്ന് ഖത്തർ വിദ്യാഭ്യാസം ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ തന്നെ സ്കൂളുകൾ തോറും ജീവനക്കാർക്കും മാനേജ്മെൻറ് അംഗങ്ങൾക്കുമായി ബോധവൽക്കരണം സജീവമായി. ഓരോ അധ്യായന വർഷത്തിലും ബോധവൽക്കരണം സജീവമാക്കി എങ്കിലും വലിയ ദുരന്തം ആവർത്തിച്ചതിൻ്റെ ഞെട്ടലിലാണ് എല്ലാവരും. സ്കൂൾ ബസുകളിൽ നിന്നും കുട്ടികൾ പൂർണമായി പുറത്തിറങ്ങി എന്ന് ജീവനക്കാർ ഉറപ്പാക്കണമെന്നും, ബസിൻ്റെ സീറ്റിനടിയിലോ മറ്റോ കുട്ടികൾ ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിക്കാറുണ്ട്.

ഇതിനിടയിലാണ് തിരുത്താനാവാത്ത ദുരന്തം ഒരു കുടുംബത്തിനും സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും എല്ലാം തീരാവേദനയായത്, അതേസമയം സ്കൂൾ ബസ്സിൽ ഉറങ്ങി പോയ മലയാളി വിദ്യാർത്ഥിനി മ,രി,ച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാം. വിദ്യാർത്ഥികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല മന്ത്രാലയം അറിയിച്ചു. ബാലികയുടെ മരണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, കുടുംബത്തിൻ്റെ വേദനയിൽ പങ്കു ചേരുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Share this on...