ഉപ്പും മുളകും അടുത്ത ഘട്ടത്തിലേക്ക്. അച്ചായനുംകുടുംബവുമായി താരങ്ങൾ. ഇത്തവണ ജൂഹി കൂടെയുണ്ട്.

in News 45 views

കണ്ണീർ സീരിയലുകൾക്ക് ഇടയിലേക്ക് വന്ന് സൂപ്പർഹിറ്റായി മാറിയ പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഷോ അഞ്ചുവർഷത്തോളം വിജയകരമായി പൂർത്തിയാക്കിയെങ്കിലും, കഴിഞ്ഞവർഷം ലോക്ഡൗൺ വന്നതോടു കൂടിയാണ് ഉപ്പും മുളകും പിന്നിലേക്ക് മാറിത്തുടങ്ങിയത്. ഒടുവിൽ ഔദ്യോഗികമായ സ്ഥിരീകരണം പോലുമില്ലാതെ പരമ്പര അവസാനിച്ചു. കേന്ദ്ര കഥാപാത്രങ്ങളായ ബാലുവും, നിലും രംഗത്ത് വന്നാണ് ഉപ്പും മുളകും ഇനിയുണ്ടാവില്ല എന്നുള്ള കാര്യം ആരാധകരെ അറിയിച്ചത്. അതേ സമയം ഈ താരങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് തന്നെ മറ്റൊരു ഷോയിലേക്ക് വന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന എരിവും പുളിയും എന്ന ഓണത്തിനോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാമിൽ ആണ് താരങ്ങളെല്ലാം വീണ്ടും ഒരുമിച്ച് എത്തിയത്.

ഇപ്പോഴിതാ വീണ്ടും ഇതേ കുടുംബം ഒന്നിക്കുന്നതിൻ്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്. ഉപ്പും മുളകും അവസാനിച്ചെങ്കിലും അതിനൊരു രണ്ടാം ഭാഗം വരുമോ എന്ന ചോദ്യവുമായാണ് ആരാധകർ എത്താറുള്ളത്. അടുത്തിടെ ബീച്ചിൻ്റെ സൈഡിൽ നിന്നും ഷൂട്ട് ചെയ്യുന്ന ഫോട്ടോസ് പ്രചരിച്ചതോടെ ഈ സംശയം വീണ്ടും സജീവമായി. എന്നാൽ ഉപ്പും മുളകിനും രണ്ടാം ഭാഗം വരുന്നുണ്ടെ ന്നതാണ് മറ്റു ചില റിപ്പോർട്ടുകൾ. എന്നാൽ ഫ്ലവേഴ്സ് ചാനലിൽ ആയിരിക്കില്ല. പകരം എരിവും പുളിയുടെ ഭാഗമായി തന്നെയായിരിക്കും വരുന്നതെന്നാണ് അറിയുന്നത്. താരങ്ങൾക്കും കഥാപാത്രങ്ങൾക്കും എല്ലാം വലിയ മാറ്റം ഉണ്ടാകും. ഇത്തവണ ഒരു അച്ചായനും അച്ചായത്തിയും ആയിട്ടാണ് ബാലുവും നീലുവും എത്തുന്നത്.മക്കളും അതിനനുസരിച്ച് ആയിരിക്കും. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങളുടെ പേജിലൂടെ വൈറലാവുന്നത്.

പാറുക്കുട്ടിക്കൊപ്പം ഉള്ള ഫോട്ടോയാണ് നിഷ സാരംഗ് കൂടുതലായും പങ്ക് വഹിച്ചിട്ടുള്ളത്. മുടിയനും, ശിവാനിയും ചേർന്ന് ഡാൻസ് വീഡിയോയും എത്തിയിട്ടുണ്ട്. പുതിയ സീരിയലിലേക്ക് വരുമ്പോൾ കേശു പൊടിമീശക്കാരൻ ആയിട്ടാണ് അഭിനയിക്കുന്നത്. ഇവരെക്കൂടാതെ മലയാളികൾ കാത്തിരിക്കുന്നത് ലച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി ഉണ്ടാകുമോ എന്നായിരുന്നു. ജൂഹിയും ഉണ്ട്. കഴിഞ്ഞ വർഷം തന്നെ ജൂഹി പിന്മാറിയതോടെ കൂടി സീരിയലും പിന്നിലേക്ക് പോയിരുന്നു. അടുത്തിടെ നടിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചിരുന്നു. അന്നത്തെ വീഡിയോ കണ്ടതോടെ ജൂഹിക്ക് എല്ലാവിധ ആശ്വാസവാക്കുകളുമായിട്ട് ആരാധകർ എത്തി. എന്തായാലും പുതിയ പരമ്പരയിൽ അഭിനയിക്കാൻ ജൂഹി യുമുണ്ടെന്ന് തന്നെയാണ് ലൊക്കേഷനുകളിൽ നിന്ന് പ്രചരിക്കുന്ന
ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നുമുതലാണ് പരമ്പര സംപ്രേക്ഷണം ആരംഭിക്കുന്നത് എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

അതേസമയം നിഷാ സാരംഗും, ബിജു സോപാനവും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയും, മറ്റ് ടെലിവിഷൻ പരിപാടികളും നിരവധിയാണ് പുറത്ത് വരാനിരിക്കുന്നത്. കട്ടർ എന്ന് പേരുള്ള ഒരു വെബ് സീരീസുമായി ബിജു നേരത്തെ എത്തിയിരുന്നു.ഇത് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു. ഇത്തവണ കുടുംബം ഒന്നടങ്കം വരുന്നതിനാൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറുമെന്ന കാര്യത്തിൽ സംശയമില്ല എന്നാണ് റിപ്പോർട്ടുകളിൽവ്യക്തമാക്കുന്നത്.നിഷാ സാരംഗും, ജൂഹി റുസ്തഗിയും ഒരുമിച്ചുള്ള ചിത്രം ഇന്ന് നിഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

Share this on...