ഈ തെറ്റ് നിങ്ങൾ ചെയ്യരുത്, എനിക്ക് നൽകേണ്ടി വന്നത് എന്റെ ജീവനാണ്… സുബിക്ക് സംഭവിച്ചത്…

in News 171,579 views

ജീവിതത്തിലെ ഏതൊരു കാര്യത്തെയും വളരെയധികം തമാശയോടെ കാണുന്ന ആളായിരുന്നു സുബി സുരേഷ്. മുൻപ് ആശുപത്രിയിൽ കിടന്ന കാര്യവും തമാശയോടെ സുബി സുരേഷ് പറഞ്ഞത്. ഞാൻ ഒന്ന് വർക്ഷോപ്പിൽ കയറി. എന്ന് പറഞ്ഞു കൊണ്ടാണ് മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ അസുഖത്തെക്കുറിച്ച് സുബി കൃത്യമായി സംസാരിക്കുന്നുണ്ടായിരുന്നു. ഈ സുഖമാണ് ഇപ്പോൾ ജീവനെടുത്തത്. കുറച്ചുകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിക്ക് കരൾ മാറ്റിവയ്ക്കൽ അടിയന്തരമായി ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ ദാതാവിനെ നിയമപരമായി കണ്ടെത്താനായില്ല.

നിയമത്തിൻ്റെ നൂലാമാലകൾ കാരണം താല്പര്യമുള്ളവർക്ക് നൽകാനും കഴിഞ്ഞില്ല. അടുത്ത ഒരു ബന്ധുവിൽ നിന്ന് കരൾ സ്വീകരിക്കാനും തീരുമാനിച്ചു. ശസ്ത്രക്രിയ നീണ്ടതിന് കാരണം പ്രഷറും കാരണമായി. അങ്ങനെ ശസ്ത്രക്രിയ വൈകിയപ്പോൾ ആരോഗ്യവസ്ഥ ഗുരുതരമായി. അതാണ് സുബിക്ക് പ്രതിസന്ധിയായത്. സിനിമയിലെയും മിമിക്രിയിലെയും സുഹൃത്തുക്കൾ സുബിക്ക് വേണ്ടി ഓടി നടന്നു. നടൻ സുരേഷ് ഗോപിയും കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ല. ഇതിൻ്റെ വേദനയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. എൻ്റെ കയ്യിലിരിപ്പ് നല്ലതല്ലാത്തതു കൊണ്ടാണ് വർക്ക്ഷോപ്പിൽ ഒന്ന് കയറേണ്ടിവന്നു എന്ന് കഴിഞ്ഞ ജൂലൈയിൽ സുബി വിശദീകരിച്ചിരുന്നത്.

വേറെ ഒന്നും അല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്കില്ല. അതുകൊണ്ട് എല്ലാം കൂടി ഒരുമിച്ച് വന്ന് 10 ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ഇതായിരുന്നു കഴിഞ്ഞ ജൂലൈയിൽ സുബി വിശദീകരിച്ചത്. അസുഖത്തെ കുറിച്ച് സുബി വിശദീകരിച്ചത് ഇങ്ങനെയാണ്.ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിൻ്റെ തലേ ദിവസം മുതൽ തീരെ വയ്യാതായി. ഭയങ്കരമായ നെഞ്ചുവേദനയും ശരീരവേദനയും എല്ലാം തോന്നി. ഒന്നും കഴിക്കാനും പറ്റിയില്ല. ഇളനീർ വെള്ളം പോലും കുടിച്ചപ്പോഴേക്കും ചർദ്ദിച്ചു. രണ്ടു ദിവസം മുൻപ് നെഞ്ചുവേദന എല്ലാം അധികമായപ്പോൾ ഞാൻഒരു ക്ലിനിക്കിൽ പോയി. ഇസിജി എല്ലാം എടുത്തിരുന്നു. അതിൽ ഒരു കുഴപ്പം ഉണ്ടായിരുന്നില്ല.

കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നൽകിയ മരുന്നൊന്നും ഞാൻ കഴിച്ചില്ല. എനിക്ക് വർക്ക് ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടി വരുന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ്. ഷൂട്ട് ഉണ്ടാകുമ്പോൾ മരുന്നോ ഭക്ഷണമോ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല. അപ്പോൾ കരുതും ആരോഗ്യം പോലും ശ്രദ്ധിക്കാതെ ഷൂട്ടിനു പോവുകയാണോ എന്ന്. കൊറോണ കഴിഞ്ഞ് കുറേ കാലം വീട്ടിലിരുന്നപ്പോൾ തന്നെ മടുത്തു. ഇപ്പോൾ എന്ത് ഷോ കിട്ടിയാലും ആർത്തിയാണ്.അത് പൈസയ്ക്ക് വേണ്ടി അല്ല. വെറുതെ ഇരിക്കാൻ പറ്റാത്തത് കൊണ്ടാണ്. കൂടെ കട്ടക്ക് നിൽക്കാൻ അമ്മയും അനിയനുമൊക്കെ ഉണ്ട്. ഭക്ഷണം സമയത്ത് കഴിക്കാൻ എല്ലാവരും നിർബന്ധിക്കും. പക്ഷേ എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ എന്തെങ്കിലും കഴിക്കുകയുള്ളൂ.ആ ദുശീലം ആണ് എന്നെ വീഴ്ത്തിയത്.

ആഹാരം കഴിക്കാതെ ഗ്യാസ് പ്രോബ്ലം ഭയങ്കരം ആയിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും,പൊട്ടാസ്യവും സോഡിയം എല്ലാം ശരീരത്തിൽ കുറഞ്ഞു. 10 ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ആയി. മഗ്നീഷ്യം ശരീരത്തിൽ കയറ്റുന്നതൊന്നും വലിയ പ്രശ്നമല്ല. പക്ഷേ പൊട്ടാസ്യം കേറ്റുമ്പോൾ ഭയങ്കര വേദനയാണ്. പിന്നെ ഉള്ള ഒരു പ്രശ്നം പാൻക്രിയാസിൽ ഒരു കല്ല് ഉണ്ട്. അത് നിലവിൽ പ്രശ്നമല്ല. പക്ഷേ ഇതേ രീതിയിൽ മുന്നോട്ടു പോയാൽ ചിലപ്പോൾ പ്രശ്നമാവും. മരുന്നു കഴിച്ചിട്ട് മാറിയില്ല എങ്കിൽ കീഹോൾ ചെയ്ത് നീക്കാം. പിന്നെ തൈറോയ്ഡിൻ്റെ പ്രശ്നമുണ്ട്. അതിൻ്റെ മരുന്ന് കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനിമുതൽ അതും ശ്രദ്ധിക്കണം എന്നും സുബി വിശദീകരിച്ചിരുന്നു.

ഇപ്പോൾ ഞാൻ കൃത്യമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. എൻ്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസവും പച്ച വെള്ളം കുടിച്ചു വയറു നിറയ്ക്കും. ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങൾ എല്ലാം മാറ്റി എടുക്കണം. എൻ്റെ അനുഭവത്തിൽ നിന്ന് പഠിച്ചതാണ് ഇതെല്ലാം. ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ല. ജീവിതത്തിലെന്നപോലെ അടുക്കും ചിട്ടയുമില്ലാതെ നടക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഇത് ഇൻഫർമേഷൻ നൽകാൻ വേണ്ടിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നും സുബി കൂട്ടിച്ചേർത്തിരുന്നു.

Share this on...