ഈ കണ്ണീരിന് മുന്നിൽ സുരേഷ്ഗോപി നൽകിയവാക്ക് അദ്ദേഹം മറന്നുഎന്നു കരുതിയവർക്ക് തെറ്റി – വാക്ക് പാലിച്ചു

in News 84 views

കൽപ്പറ്റ കോട്ടത്തറയിൽ നിന്ന് ബുധനാഴ്ച തലസ്ഥാനത്ത് എത്തിയ നന്ദനയെ ചേർത്ത് പിടിച്ചപ്പോൾ സുരേഷ് ഗോപിയുടെ കയ്യിൽ അവളുടെ വേദനക്കുള്ള പരിഹാരവും ഉണ്ടായിരുന്നു. ഡോക്ടർ ജ്യോതി ദേവ് കേശവദേവിൻ്റെ ഡയബറ്റിക് സെൻറർ അപൂർവമായ സ്നേഹ സംഘമത്തിനാണ് സാക്ഷ്യംവഹിച്ചത്. സുരേഷ്ഗോപി വാങ്ങി നൽകിയ ഇൻസുലിൻ പമ്പ് എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിച്ച് തൻ്റെ രോഗാവസ്ഥയിൽ ആശ്വാസം കണ്ടാണ് നന്ദന മടങ്ങിയത്. ലോറി ഡ്രൈവറായ മനോജിൻ്റെയും അനുപമയുടെയും മകൾ നന്ദന ടൈപ്പ് 1 പ്രമേഹരോഗിയാണ്. ദിവസവും പലതവണ ശരീരത്തിൽ സൂചി ഇറക്കി പ്രമേഹം നില പരിശോധിക്കേണ്ട അവസ്ഥയിലായിരുന്നു.

ഇൻസുലിൻ പമ്പ് എന്ന ഉപകരണം ശരീരത്തിൽ പിടിപ്പിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണം. കഴിഞ്ഞ വയനാട് സന്ദർശനത്തിനിടയിൽ നടൻ സുരേഷ് ഗോപി കാണാൻ നന്ദനയുടെ മാതാപിതാക്കളും എത്തിയിരുന്നു. ഇവരുടെ കണ്ണീർ കണ്ട് സുരേഷ് ഗോപി അന്ന് വാക്കു കൊടുത്തതാണ്. നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് ഞാൻ വാങ്ങി നൽകാം. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയിൽ നിന്നാണ് അദ്ദേഹം വരുത്തിച്ചത്. ആറ് ലക്ഷം രൂപ വിലവരുന്ന ഇൻസുലിൻ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറി.

ഡോക്ടർ ജ്യോതി ദേവിൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച തന്നെ ഇൻസുലിൻ പമ്പ് കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചു. നിരവധി പേരാണ് അദ്ദേഹത്തിൻ്റെ നല്ല മനസ്സിന് കൈയ്യടിച്ചു കൊണ്ട് രംഗത്തുവരുന്നത്. ഇന്നും ഇന്നലെയുമല്ല അദ്ദേഹം പണ്ടുമുതലേ ഇങ്ങനെയാണ്. ആരുടെ കണ്ണുനീർ കണ്ടാലും അദ്ദേഹത്തി മനസ് അലിയും. അദ്ദേഹം ഒരു നല്ല വ്യക്തിത്വം ആണ്. രാഷ്ട്രീയമോ മറ്റുകാര്യങ്ങളോ നോക്കേണ്ടതില്ലെന്ന് കൂടുതൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അദ്ദേഹം എന്നും നന്മയുടെ ഭാഗത്തുനിന്ന ഒരു വ്യക്തിത്വമാണ്.

Share this on...